ആവണി എന്ന ഫോട്ടോ ആഖ്യായിക: സാമൂഹ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തില് ഒരു പ്രണയകഥ

സാമൂഹ്യപ്രശ്‌നങ്ങളിലധിഷ്ഠിതമായ ബന്ധങ്ങളുടെയും അധികാരത്തിന്റെയും പ്രണയത്തിന്റെയും കഥ
ആവണി എന്ന ഫോട്ടോ ആഖ്യായിക: സാമൂഹ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തില് ഒരു പ്രണയകഥ
ആവണി എന്ന ഫോട്ടോ ആഖ്യായിക: സാമൂഹ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തില് ഒരു പ്രണയകഥ
Written by:

ഒരു മാസത്തിലേറെയായി ഫേസ്ബുക്കിൽ ഫോട്ടൊഗ്രഫർ അർജുൻ കാമത്ത് തന്റെ ആവണി എന്ന ഫോട്ടോ ആഖ്യായിക കൊണ്ട് ആളുകളെ പിടിച്ചിരുത്താൻ തുടങ്ങിയിട്ട്. ഓരോ ദിവസവും അവർ കഥ കൂടുതൽ ചുരുൾ നിവരുന്നതും നോക്കി കാത്തിരിക്കുകയാണ്. 

പ്രവാധ് എന്ന ഉത്തരേന്ത്യൻ കുഗ്രാമത്തിൽ ആവണി എന്ന നായികക്ക് ചുറ്റുമാണ് കഥ വികസിക്കുന്നത്. പ്രവാധിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യ.ാസം സിദ്ധിച്ചവളും സുന്ദരിയുമാണ് ആവണി.

സാമ്പത്തികമായി എളിയ നിലയിലുള്ള കുടുംബപശ്ചാത്തലമാണ് ആവണിയുടേത്. വിവാഹം കഴിക്കാൻ അവൾക്ക് താൽപര്യമില്ല. ഗ്രാമത്തിൽ ഒരു സ്‌കൂൾ തുറക്കുകയാണ് അവളുടെ സ്വപ്നം. പക്ഷേ ഒടുവിൽ അവൾ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങുന്നു. ഗ്രാമത്തിലെ ഏറ്റവും അനുയോജ്യനായ യുവാവ് ആദിശേഷയെ അവൾ വിവാഹം ചെയ്യുന്നു. ആദിശേഷയാകട്ടെ പ്രവാധിലെ ഏറ്റവും സമ്പന്നവും അധികാരശേഷിയുമുള്ള കുടുംബത്തിലെ അംഗമാണ്. മികച്ച ഫോട്ടൊകളിലൂടെ പിന്നെ ചുരുൾ നിവരുന്നത് പ്രണയത്തിന്റേയും, മനുഷ്യബന്ധങ്ങളുടേയും, സഹനസമരങ്ങളുടേയും അധികാരസമവാക്യങ്ങളുടേയും കഥയാണ്. 

' തീർത്തും സാങ്കൽപികമാണ് പ്രമേയം. പക്ഷേ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ യാഥാർത്ഥ്യബോധത്തിലൂന്നിയവയാണ്.' ബംഗലൂരു സ്വദേശിയും ലോസ് ഏഞ്ജലസിൽ ഫിലിം ആന്റ് ടിവി പ്രൊഡക്ഷൻ വിദ്യാർഥിയുമായ അർജുൻ പറയുന്നു. 

'ഓരോ ദിവസവും നമ്മൾ എത്രയെത്ര സംഭവങ്ങളാണ് വർത്തമാനപത്രങ്ങളിലൂടെയും ടി.വി. ചാനലൂകളിലൂടെയും അറിയുന്നത്. പക്ഷേ ഒരൊറ്റ വാർത്തയും സദ്‌വാർത്തയല്ല. ഇങ്ങനെയൊരു സന്ദർഭത്തിൽ ഒരു കലാകാരനെന്ന നിലയ്ക്ക് നിങ്ങൾക്ക് അലസനായിട്ടിരിക്കാം അല്ലെങ്കിലും എന്തെങ്കിലും ക്രിയാത്മകമായി ഇക്കാര്യത്തിൽ ചെയ്യാം.'  അർജുൻ പറയുന്നു. 

പക്ഷേ അതിനർഥം താനെന്തെങ്കിലും ഉദ്‌ബോധനം ചെയ്യുന്നുവെന്നല്ല. അല്ലെങ്കിൽ മറ്റുള്ളവർ എന്തുചെയ്യണമെന്ന് അനുശാസിക്കുകയുമല്ല.  കാര്യങ്ങളിലുള്ള തന്റെ ഉത്കണ്ഠയും താൽപര്യവും പ്രകടിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണത്. അർജുൻ കൂട്ടിച്ചേർക്കുന്നു.

ഇക്കാലത്തും നമ്മെ അലട്ടുന്നതും കാലങ്ങളായി നിലവിലുള്ളതുമായ സാമൂുഹ്യപ്രശ്‌നങ്ങളെ സംബന്ധിച്ചുള്ളതാണ് ആവണി എന്ന ഫോട്ടോ ആഖ്യായിക. ലിംഗവിവേചനം, സ്ത്രീധനം, പെൺകുട്ടികൾ ജനിക്കുന്നത് ശാപമായിക്കാണുന്നത്- അങ്ങനെ.

'സാമൂഹ്യപ്രശ്‌നങ്ങൾ ചർച്ചയാക്കാൻ പറ്റിയ ഒരു മാധ്യമമാണ് കല.' അർജുൻ പറയുന്നു. ' സാമൂഹ്യപ്രശ്‌നങ്ങളിലിടപെടുന്നത് സാധാരണ ആളുകളെ സംബന്ധിച്ചിടത്തോളം ഒരു സുഖമുള്ള കാര്യമല്ല. പക്ഷേ സാമൂുഹ്യപ്രശ്‌നങ്ങൾ കല എന്ന മാധ്യമമുപയോഗിച്ച് പറഞ്ഞആൽ അവർ അതിൽ താൽപര്യം കാണിക്കും. നിങ്ങൾ വിനിമയം ചെയ്യാനുദ്ദേശിച്ച സന്ദേശം എത്തേണ്ടിടത്ത് എത്തുകയും ചെയ്യും..' 

ചെറിയൊരിടവേള ബംഗലൂരുവിലെത്തിയ അർജുൻ ആവണിയുടെ ഷൂട്ട് രണ്ടുദിവസം കൊണ്ട് പൂർത്തിയാക്കി. 

'സിനിമാ നിർമാണം പോലെ സങ്കീർണമല്ല ഫോട്ടോ ആഖ്യായിക എന്ന സങ്കല്പം. സിനിമാനിർമാണം ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുന്ന ദീർഘിച്ച ഒരു പ്രക്രിയയാണ്. 

ഓരോദിവസവും അർജുൻ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു ഫോട്ടോയും താൻ തന്നെ തയ്യാറാക്കിയ കഥയുടെ ഭാഗവും പോസ്റ്റ് ചെയ്യുന്നു. ഇതാണ് രീതി. 

എ്ന്നിരുന്നാലും, അർജുൻ നിർമിച്ച ആദ്യ ഫോട്ടോ ആഖ്യായിക അല്ല ഇത്. കഴിഞ്ഞവർഷം സ്വവർഗലൈംഗികതയെ പ്രമേയമാക്കുന്ന് കമിങ് ഔട്ട് എന്ന ഒരു ഫോട്ടോ ആഖ്യായിക നിർമിച്ചിരുന്നു. 

'വളരെ ഉദാരമായ ഒരു സമൂഹമാണ് യു.എസിലേത്. എന്നിട്ടു സ്വവർഗരതി അത്ര എളുപ്പം അവിടെ സ്വീകാര്യമാകുന്നില്ല. ഇന്ത്യയിൽ ഒരു പെൺകുട്ടി മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്നത് പോകട്ടെ, ഒരു പെൺകുട്ടി ആൺകുട്ടിയെ പ്രണയിക്കുന്നതുപോലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു..' അർജുൻ പറയുന്നു. 

കാര്യങ്ങൾ നല്ല ദിശയിലേക്ക് മാറിക്കൊണ്ടിരിക്കുന്നുവെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ ആ പ്രക്രിയ വളരെ പതുക്കെയാണെന്ന് അർജുന് അഭിപ്രായമുണ്ട്. 

' എന്താണ് ഇവിടെ മാറുന്നത്..? ഇപ്പോഴും ആളുകൾക്ക് ആൺകുട്ടികൾ ജനിക്കുന്നതിലാണ് താൽപര്യമെന്ന് ഗൈനക്കോളജിസ്റ്റായ എന്റെ അമ്മ പറയുന്നതുകേട്ടിട്ടുണ്ട്. നേരത്തെ വിവാഹച്ചടങ്ങുകൾക്ക് ഞാൻ ഫോട്ടൊ എടുത്തുകൊടുത്തിരുന്നു. സ്ത്രീധനമായി ലഭിച്ചത് എത്ര പൊങ്ങച്ചത്തോടുകൂടിയാണ് ആളുകൾ പ്രദർശിപ്പിക്കുന്നതെന്ന് എനിക്ക് അനുഭവത്തിൽ നിന്നറിയാം. എന്റെ കഥകൾ ഇതിനെക്കുറിച്ചൊക്കെ ആളുകളെ ചിന്തിപ്പിക്കാനുള്ളതാണ്...' അർജുൻ കൂട്ടിച്ചേർക്കുന്നു. 

എപ്പോഴാണ് ആവണിയുടെ കഥയ്ക്ക് പര്യവസാനമാകുകയെന്ന ചോദ്യത്തിന് ഒരാഴ്ചയ്ക്കകം എ്ന്നും അർജുൻ ഉത്തരം നൽകുന്നു. 

Related Stories

No stories found.
The News Minute
www.thenewsminute.com