തിങ്കളാഴ്ച നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കണ്ണുർ മണ്ഡലത്തിലാണ് അവർ ആദ്യമായി വോട്ടുചെയ്തത്.

 100
Malayalam Tuesday, May 17, 2016 - 07:35

ഒടുവിൽ നുറാമത്തെ വയസ്സിൽ വോട്ട് ചെയ്യാൻ സാധിച്ചതിലുള്ള ആഹ്‌ളാദത്തിലാണ് ത്രേസ്യാമ്മ. തിങ്കളാഴ്ച നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കണ്ണുർ മണ്ഡലത്തിലാണ് അവർ ആദ്യമായി വോട്ടുചെയ്തത്. 

പ്രായപൂർത്തിയെത്തിയ ശേഷം ആദ്യമായി വോട്ടുചെയ്യാനെത്തിയവളെപ്പോലെ ആദ്യസമ്മതിദാനാവകാശവിനിയോഗത്തിൽ ആവേശഭരിതയായിരുന്നു ത്രേസ്യാമ്മ. അക്്ഷരാർത്ഥത്തിൽ നൂറുവർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമായി ത്രേസ്യാമ്മയുടെ വോട്ട്. 

കുടുംബക്കാര്യങ്ങളിൽ കെട്ടിയിടപ്പെട്ടതുകൊണ്ട് ജനാധിപത്യക്രമത്തിലെ ആദ്യ രാഷ്ട്രീയാവകാശവും പൗരാവകാശവുമായ വോട്ടിങ് അവകാശത്തിന് ആ ജീവിതത്തിൽ ഒട്ടും മുൻഗണന ലഭിച്ചിരുന്നില്ല.

എല്ലാതിനും ഒരുനേരമുണ്ടെന്ന് എന്നു പറയുമ്പോലെ നൂറിലെത്തിയ ഇപ്പോഴായിരിക്കാം വോട്ട് ചെയ്യാൻ സമയമായത് എന്നവർ പറയുന്നു. 

കുടുംബാംഗങ്ങളെ മാത്രമല്ല അവരുടെ വോ്ട്ടവകാശവിനിയോഗം ആഹ്‌ളാദത്തിലാക്കിയത്. കണ്ണൂരിലെ ജില്ലാ ഭരണകൂടം ഒട്ടും സമയം കളയാതെ അവരെ തെരഞ്ഞെടുപ്പ് ഭാഗ്യചിഹ്നമാക്കി മാറ്റുകയും ചെയ്തു.

രണ്ടാഴ്ച മുൻപ് അവരുടെ പിറന്നാൾ ദിനത്തിലാണ് ജില്ലാ കളക്ടർ ബാലകിരൺ അവർക്ക് വോട്ടർ തിരിച്ചറിയൽ കാർഡ് കൈമാറിയത്. വീട്ടിനടുത്തുള്ള ബൂത്തിൽ 12 മണിയോടടുപ്പിച്ച് അവർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി അറിയുന്നു.  

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.