കുമാരസ്വാമി 007 പുതിയ ദൗത്യത്തിൽ കർണാടക മുഖ്യമന്ത്രിയുടെ വാച്ചിന്റെ വിലയെച്ചൊല്ലി വിവാദം

വാച്ചിന്റെ മതിപ്പുവില 70 ലക്ഷമെന്ന് നിഗമനം
കുമാരസ്വാമി 007 പുതിയ ദൗത്യത്തിൽ കർണാടക മുഖ്യമന്ത്രിയുടെ  വാച്ചിന്റെ വിലയെച്ചൊല്ലി വിവാദം
കുമാരസ്വാമി 007 പുതിയ ദൗത്യത്തിൽ കർണാടക മുഖ്യമന്ത്രിയുടെ വാച്ചിന്റെ വിലയെച്ചൊല്ലി വിവാദം
ഡിറ്റക്ടീവിന്റെ ജോലി കൂടി ഏറ്റെടുത്തിരിക്കുകയാണ് കർണാടകത്തിലെ മുൻമുഖ്യമന്ത്രിയും ജെ.ഡി. (എസ്) നേതാവുമായ എച്ച്. ഡി. കുമാരസ്വാമി. കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ വാച്ചിന്റെ വിലയറിയലാണ് ലക്ഷ്യം. രത്്‌നം പതിച്ച അദ്ദേഹത്തിന്റെ വാച്ചിന്റെ വിലയറിയാൻ ശരിക്കും ഒരു ഡിറ്റക്ടീവ് സ്‌ക്വാഡിനെ പരമപ്രധാനമായ ഒരു രഹസ്യം മറനീക്കുന്നതിനായി അദ്ദേഹം ദുബായിലേക്ക് അയക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിയുടെ വാച്ച് ശ്രദ്ധയിൽ പെടുന്നത്. മുൻ മന്ത്രി അഡഗൂരു ഹച്ചെഗൗഡ വിശ്വനാഥിനെ ആശുപത്രിയിൽ സന്ദർശിക്കുുന്ന വേളയിൽ കൈത്തണ്ടയിലെ വാച്ച് ക്യാമറയിൽ പെടുകയായിരുന്നു. 
ചൊവ്വാഴ്ച രണ്ടു വിഡിയോകൾ ജനതാദൾ നേതാക്കൾ പുറത്തുവിട്ടു. ഒന്ന് ദുബൈയിലെ ഒരു വാച്ച് ഷോറൂമിൽ നിന്നുള്ളത്. മറ്റൊന്ന് സിദ്ധരാമയ്യ വാച്ച് ധരിച്ചിരിക്കുന്നത്. 
70 ലക്ഷം രൂപയെങ്കിലും വരും ആ ഹബ്ലോട്ട് വാച്ചിന്റെ വില എന്ന് ദുബൈയിലെ കടയിലെ സെയിൽസ്മാൻ പറയുന്നത് വിഡിയോയിൽ കേൾക്കാം. രത്്‌നം പതിച്ചതാണ് അതെന്ന് അയാൾ ഉറപ്പിച്ചുപറയുന്നതും. 
സ്വിസ് നിർമിത ആഡംബര വാച്ചാണ് ഹബ്‌ളോട്ട്. ഫിഫാ 2014 ലെ ഒഫിഷ്യൽ ടൈം കീപ്പറും. ഡിഗോ മറഡോണയെപ്പോലുള്ളവരാണ് ബ്രാൻഡ് അംബാസഡർമാർ.
മുഖ്യമന്ത്രിയുടെ കണ്ണടയും ചുരുങ്ങിയത് 50,000 രൂപ വില വരുന്ന ആഡംബര ഇനമാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 
രണ്ടാഴ്ച മുമ്പാണ് ഇതേച്ചൊല്ലിയുള്ള തർക്കത്തിന് തുടക്കമാകുന്നത്. സ്വയം സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുകയും രാം മനോഹർ ലോഹ്യയുടെ അനുയായി ആയി അവകാശപ്പെടുകയും ചെയ്യുന്ന സിദ്ധാരാമയ്യ എന്തിനാണ് ഇത്രയും വിലവരുന്ന ആഡംബര വാച്ച് ധരിക്കുന്നതെന്ന കുമാര സ്വാമിയുടെ ചോദ്യത്തോടുകൂടിയായിരുന്നു അത്. ഇനിയിപ്പോൾ രണ്ടു കോടി വിലവരുന്ന വാച്ച് കെട്ടിയാലും തനിക്ക് ചേതമില്ല. പക്ഷേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്-ഇതായിരുന്നു കുമാരസ്വാമിയുടെ അഭിപ്രായം.
കുമാരസ്വാമി ആഡംബരവാച്ച് കെട്ടിയാൽ എന്താണ് കുഴപ്പമെന്ന ദ ന്യൂസ്മിനുട്ടിന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരമിങ്ങനെ: സംസ്ഥാനത്ത് കർഷകർ മരിച്ചുവീഴുകയാണ്. ആ സമയത്ത് ഇതുപോലുള്ള ആഡംബരവസ്തുകൾ അണിയുന്നത് ശരിയാണോ? അദ്ദേഹത്തിന്റെ നിലപാടുകളും മനോഭാവവും തമ്മിൽ ഒരിയ്ക്കലും ഒത്തുപോകുന്നില്ല.
വാച്ച് ഒരു സമ്മാനമാണെന്ന് പറഞ്ഞാണ് സിദ്ധാരാമയ്യ തന്റെ മുൻ സഹപ്രവർത്തകന്റെ വിമർശനത്തെ ഖണ്ഡിച്ചത്. പക്ഷേ ആരാണ് അത് സമ്മാനിച്ചതെന്ന് പറയാൻ തയ്യാറായില്ല. വെറും അഞ്ചുലക്ഷം കിട്ടിയാൽ താൻ ആ വാച്ചും ഗോഗിൾസും വിൽക്കാൻ തയ്യാറാണ്.
അഞ്ചുകോടി വിലയുള്ള കാർ കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡക്ക് സമ്മാനമായി കിട്ടിയെന്നുള്ള കാര്യം സിദ്ധാരാമയ്യ ചൂണ്ടിക്കാട്ടിയതാണോ കാരണമെന്ന് ചോദിച്ചപ്പോൾ കുമാരസ്വാമി പറഞ്ഞത് തന്റെ മകൻ ക്‌സ്തൂരി ടിവിയുടെ ചുമതലയുള്ള ആളാണഅ. അയാളുടെ കാര്യം അയാൾക്ക് നോക്കാനറിയാം. എനിക്കുവേണ്ട കാര്യങ്ങൾ പോലും ഞാൻ വാങ്ങാറില്ല. 
എ്ന്നാൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അമി്ൻ മിട്ടു പറഞ്ഞത് ഇതൊന്നും ഇത്ര വില കൂടിയ കാർ നിഖിലിന് ഉണ്ടായതിന് ന്യായീകരണമല്ലയെന്നാണ്. മാധ്യമപ്രവർത്തകർക്ക് ശ്മ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കസ്തൂരി ടി.വി ഇന്ന്. പിന്നെയെങ്ങനെയാണ് നിഖിൽ ഇത്രയും വില കൂടിയ കാർ വാങ്ങുന്നത്.
12 ലക്ഷം രൂപ വിലയുള്ള വാട്ടർ പ്രൂഫ് സാരി സിദ്ധാരാമയ്യ ഭാര്യയ്ക്ക് വാങ്ങിക്കൊടുത്തത് വാർത്തായായത് ഈയിടെയാണ്. 
 

Related Stories

No stories found.
The News Minute
www.thenewsminute.com