2016: കലാകേരളത്തിന് കനപ്പെട്ട വിയോഗങ്ങളുടെ തുടക്കം

2016: കലാകേരളത്തിന് കനപ്പെട്ട വിയോഗങ്ങളുടെ  തുടക്കം
2016: കലാകേരളത്തിന് കനപ്പെട്ട വിയോഗങ്ങളുടെ തുടക്കം

നമ്മുടെ സാംസ്‌കാരിക കലാമേഖലകളിൽ നിരവധി  പേരെ 2016 എന്ന വർഷം പിറന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്കും നമുക്ക് നഷ്ടമായി. 

ജനുവരി 25 ന് കല്പനയുടെ മരണം സൃഷ്ടിച്ച ഞെട്ടലിൽ നിന്ന് മോചനം നേടിവരുന്നതേയുണ്ടായിരുന്നു കേരളം. ഫെബ്രുവരിയിൽ മലയാളി മനസ്സിൽ ഐതിഹാസികമായ ഇടം നേടിയ ഒ.എൻ.വി കുറുപ്പ്, ഷാൻ ജോൺസൺ എന്ന യുവഗായിക, സിനിമോട്ടഗ്രഫർ ആനന്ദക്കുട്ടൻ, പ്രശസ്ത സംഗീതസംവിധായകൻ രാജാമണി..ശ്വാസമൊന്നെടുക്കാൻ പോലും അവസരം തരാതെ വഴി പാതിയിൽ നമ്മെ പിരിഞ്ഞുപോയി.

ഹൃദയസ്തംഭനം വന്നാണ് ഷാൻ മരിച്ചത്. അസംഭാവ്യം അല്ലേ.? ആരാണ് ഇത്ര ചെറുപ്രായത്തിൽത്തന്നെ ഹൃദയസ്തംഭനം വന്നു മരിക്കുക?

നമ്മുടെ ആധുനിക ജീവിതത്തിന്റെ ലക്കില്ലാത്ത പ്രയാണമാണോ ശരിയ്ക്കും പറഞ്ഞാൽ പുതുതലമുറയുടെ ആരോഗ്യത്തെ ബാധിക്കുന്നത്?

കല്പന മരിച്ചതിന്റെ സങ്കടം തീർന്നില്ല, അതിന് മുൻപേ ഒ.എൻ.വി കുറുപ്പും ആനന്ദക്കുട്ടനും രാജാമണിയും ഒന്നിച്ച് യാത്രയായി. 

തനിക്ക് അവകാശപ്പെട്ടത് എടുക്കാൻ ഈ വർഷം തീരുമാനിച്ചുറച്ചതുപോലെ. ഒരുപക്ഷേ ഈ കലാകാരൻമാർ ഇനി അവരുടെ സർഗാത്മകത കൊണ്ട് പ്രപഞ്ചഹൃദയത്തെ ത്രസിപ്പിക്കുമായിരിക്കും.

ദേശീയതലത്തിൽ കാർട്ടൂണിസ്റ്റ് സുധീർ തൈലാംഗും തിയേറ്റർ ആക്ടിവിസ്റ്റ് മർഖാനന്ദ് ഭട്ടും സൃഷ്ടിച്ച വിയോഗസ്മൃതികൾ ഇനിയും മാഞ്ഞിട്ടില്ല. ഡേവിഡ് ബോവി, ഗ്്‌ളെൻ ഫ്രേ എന്നീ റോക്ക് ൻ റോൾ ഇതിഹാസങ്ങളുടെയും അലൻ റിക്മാൻ (ഹാരി പോട്ടറിലെ പ്രഫ. സ്‌നൈപ്‌സിനെ ഓർക്കുക) ഡാൻ ഹാഗർട്ടി എന്നീ അഭിനേതാക്കളുടെയും വിയോഗത്തിലെ അർഥം ഇനിയും ലോകത്തിനും പിടികിട്ടിയിട്ടില്ല. 

ഫെബ്രുവരി തുടങ്ങിയതേയുള്ളൂ എന്നോർക്കുമ്പോഴും നടുക്കം. വിയോഗങ്ങൾ സൃഷ്ടിച്ച സംവേദനക്ഷമതകളോട് വരുംമാസങ്ങൾ കുറച്ചുകൂടി ദയവ് കാണിക്കുമെന്ന് നമുക്കാശിയ്ക്കാം. മരണത്തിന്റെ വിചിത്രമായ വഴികളുമായി മാനസികമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ തന്നെ മറ്റൊരനശ്വരതലത്തിൽ കൂടുതൽ മെച്ചപ്പെട്ട ഒരുലോകം നമ്മെ കാത്തിരിക്കുന്നുണ്ടെന്ന ഉറപ്പില്ലാത്ത ഒരു ചിന്തയിൽ ആശ്വാസം കൊണ്ടുകൊണ്ട്.

Related Stories

No stories found.
The News Minute
www.thenewsminute.com