കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നു എന്നാൽ 84 ശതമാനവും ബിരുദത്തിന് ശേഷം പഠനം നിർത്തുന്നു

അതേസമയം രാജ്യത്തെ തൊഴിൽശക്തിയിലെ സ്ത്രീ പങ്കാളിത്തം 1999-ൽ 34 ശതമാനമായിരുന്നത് 2014-ൽ 27 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) 2015 ൽ നടത്തിയ പഠനം കാണിക്കുന്നു.
കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നു എന്നാൽ 84 ശതമാനവും ബിരുദത്തിന് ശേഷം പഠനം നിർത്തുന്നു
കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നു എന്നാൽ 84 ശതമാനവും ബിരുദത്തിന് ശേഷം പഠനം നിർത്തുന്നു
Written by:

പ്രാചി സാൽവേ


 

മുൻപെന്നെത്തേക്കാളുമധികം കൂടുതൽ യുവതികൾ ഉന്നതവിദ്യാഭ്യാസം തുടങ്ങിവെയ്ക്കുന്നുവെങ്കിലും-പ്രകടമായും പത്താം തരം പരീക്ഷ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ് പാസ്സാകുന്നത്- അവർ നേരത്തെ വിവാഹം കഴിഞ്ഞുപോകുന്നതായും ജോലി അന്വേഷണം നടത്തുന്നില്ലായെന്നും വിവിധ കണക്കുകൾ ഉദ്ധരിച്ച് ഇൻഡ്യാസ്‌പെൻഡ് റിപ്പോർട്ടു ചെയ്യുന്നു. 


 

2007ൽ നിന്ന് 2014ൽ എത്തുമ്പോൾ ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന പെൺകുട്ടികളുടെ എണ്ണം 39 ശതമാനത്തിൽ നിന്ന് 46 ശതമാനമായി വർദ്ധിച്ചു.

 

അതേസമയം രാജ്യത്തെ തൊഴിൽശക്തിയിലെ സ്ത്രീ പങ്കാളിത്തം 1999-ൽ 34 ശതമാനമായിരുന്നത് 2014-ൽ 27 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) 2015 ൽ നടത്തിയ പഠനം കാണിക്കുന്നു. 


 

ഏതാണ്ട് 12 ദശലക്ഷം പെൺകുട്ടികളാണ് അണ്ടർഗ്രാജ്വേറ്റ് കോഴ്‌സുകൾക്ക് 2013-ൽ ചേർന്നത്. പക്ഷേ കുറച്ചുപേർ മാത്രമാണ് പ്രഫഷണൽ കോഴ്‌സുകളിൽ തുടർന്നത്.

 

കണക്കുകൾ ലഭ്യമായിട്ടുള്ള ഏറ്റവും അവസാനത്തെ വർഷമായ 2013-ൽ ആറുലക്ഷം പെൺകുട്ടികൾ മാത്രമാണ് ഡിപ്ലോമ കോഴ്‌സുകൾക്ക് ചേർന്നത്. പി.എച്ച്.ഡിക്ക് പോലും വളരെ കുറച്ചു പെൺകുട്ടികളേയുള്ളൂ. പി.എച്ച്.ഡി. കാൻഡിഡേറ്റുകളിൽ 40 ശതമാനം മാത്രമാണ് സ്ത്രീകൾ 


 

നേരത്തെ ഞങ്ങൾ ചൂണ്ടിക്കാട്ടിയ പോലെ 2016ൽ ആൺകുട്ടികളെ അപേക്ഷിച്ച് കൂടുതൽ പെൺകുട്ടികൾ ദേശീയ വിദ്യാഭ്യാസ ബോർഡിന്റെ പത്താംതരം പരീക്ഷ പാസ്സായി. കഴിഞ്ഞ ഏഴുവർഷത്തിലധികമായി ഈ പ്രവണതയാണ് തുടരുന്നത്. 


 

സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജുക്കേഷന്റെ (സി.ബി.എസ്.ഇ) പത്താതരം പരീക്ഷക്ക്   428,443 പെൺകുട്ടികൾ ഹാജരായപ്പോൾ 379,523 പാസ്സായി.  അതായത് 85 ശതമാനം പേർ. അതേ സമയം 79 ശതമാനം ആൺകുട്ടികളാണ് പാസ്സായത്. പരീക്ഷ എഴുതിയത് 564,213 ആൺകുട്ടികളാണെങ്കിൽ പാസ്സായത് 444,832 പേരാണ്. 


 


 

ഈ പരീക്ഷക്ക് ശേഷം പെൺകുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?


 

പരീക്ഷാനടത്തിപ്പിന് ദേശത്തെമ്പാടുമുള്ള നിരവധി സംവിധാനങ്ങളിലൊന്നുമാത്രമാണ് സി.ബി.എസ്. ഇ. എന്നാൽ ഇതേ പ്രവണത തന്നെയാണ് മറ്റ് ബോർഡുകളുടെ പരീക്ഷകളിലും ദൃശ്യമാകുന്നത്.

 

എങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഈ പ്രവണത നേരെ തിരിച്ചാകാൻ കാരണമാകുന്നതും തൊഴിൽ കമ്പോളത്തിൽ സ്ത്രീ അന്വേഷകരുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നത് നേരത്തെ വിവാഹം കഴിക്കാനുള്ള സമ്മർദമാണ്. 


 

പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായത്തിൽ വർധന കാണിക്കുന്നെങ്കിലും പ്രായം കുറവായിത്തന്നെ തുടരുന്നു. 2001ൽ അത് 18.2 ആയിരുന്നത് 2011ൽ 19.2 ആയി വർധിച്ചു. 2011ലെ സെൻസസ് കണക്കുകൾ പ്രകാരം ആണുങ്ങളുടെ വിവാഹപ്രായം 23.5 ആണ്. 2001ൽ ഇത് 22.6 ആയിരുന്നു.


 

ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നവരുടെ ആകെ എണ്ണം  33.3 ദശലക്ഷം ആണ്. അതിൽ 17.9 ദശലക്ഷം പേർ ആൺകുട്ടികളും 15.4 ദശലക്ഷം പേർ പെൺകുട്ടികളുമാണ്. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് പുറത്തുവിട്ട  ഉന്നതവിദ്യാഭ്യാസ രംഗത്ത് നടത്തിയ ഒരു സർവേ ഫലമാണിത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ചേരുന്നവരിൽ 46 ശതമാനമാണ്. 2012-2013 വർഷത്തേക്കാൾ ഇത് വർധിച്ചിട്ടുണ്ട്. ആ വർഷം അത് 44.3 ശതമാനമായിരുന്നു. 


 

ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (ജിഇആർ, 18നും 23നും ഇടയ്ക്കുള്ള ആകെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണവുമായി അതേ വയസ്സിനിടയ്ക്കുള്ള ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം) ഇന്ത്യയിൽ 2014-15 വർഷത്തിൽ 23.6 ശതമാനമായിരുന്നുവെങ്കിൽ അത് 2012-13 വർഷത്തിൽ 20.8 ശതമാനമായിരുന്നു. ആഗോളശരാശരിയായ 27 നേക്കാൾ ഇത് കുറവാണ്.

 

വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളായ ചൈന (26) ബ്രസീൽ (36) എന്നിവയേക്കാൾ കുറവാണിതെന്ന് മാനവവിഭവ വികസന മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 


 

2014-15 വർഷത്തിൽ യുവാക്കൾക്കിടയിൽ ഈ അനുപാതം 24.5 ശതമാനമാണെങ്കിൽ യുവതികൾക്കിടയിൽ ഇത് 22.7 ശതമാനമായിരുന്നു. 2012-13 വർഷത്തിൽ ഇത് 17.9ശതമാനമായിരുന്നു. 


 

ഉന്നതവിദ്യാഭ്യാസത്തിന് 2014-15 വർഷത്തിൽ 17.9 (13 ശതമാനം) ദശലക്ഷം ആൺകുട്ടികൾ ചേർന്നപ്പോൾ 2012-13 വർഷത്തിൽ 15.8 ദശലക്ഷം പേരാണ് ചേർന്നത്. അതേസമയം ഉന്നതവിദ്യാഭ്യാസത്തിന് ചേർന്ന പെൺകുട്ടികളുടെ അനുപാതത്തിൽ വർധനയുണ്ടായി.. അത് 21 ശതമാനമായി. അതായത് 12.6 ദശലക്ഷത്തിൽ നിന്ന് 15.3 ശതമാനമായി. 


 

ബിരുദത്തിന് ശേഷം ആൺകുട്ടികളുടെ എണ്ണം കൂടുന്നു, പെൺകുട്ടികൾ കുറയുന്നു


 

അണ്ടർഗ്രാജ്വേറ്റ് കോഴ്‌സുകൾക്കാണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നത്. 124 ദശലക്ഷം പേർ. അതേസമയം 1.9 ദശലക്ഷം പേർ ബിരുദാനന്തരബിരുദത്തിന് ചേരുമ്പോൾ വെറും 0.6 ദശലക്ഷം പെൺകുട്ടികൾ മാത്രമാണ് ഡിപ്ലോമ കോഴ്‌സുകൾക്ക് ചേരുന്നത്. 


 

14 ദശലക്ഷം ആൺകുട്ടികൾ അണ്ടർഗ്രാജ്വേറ്റ് കോഴ്‌സുകൾക്ക് ചേരുമ്പോൾ (അതായത് ഏതാണ്ട് 17.5 ശതമാനം പെൺകുട്ടികളേക്കാൾ കൂടുതൽ) 1.8 ദശലക്ഷം, അതായത് 6.1 ശതമാനം പെൺകട്ടികളേക്കാൾ കുറവ്, ആൺകുട്ടികൾ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് ചേരുന്നു ബിരുദ ഡിപ്ലോമ കോഴ്‌സുകൾക്കാകട്ടെ 1.6 ദശലക്ഷം ആൺകുട്ടികൾ ചേരുന്നു (61 ശതമാനം പെൺകുട്ടികളേക്കാൾ കൂടുതൽ)


 

എം.ഫിൽ, പോസ്റ്റ് ഗ്രാജ്വേറ്റ്, സെർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കൊഴികെ ഉന്നത വിദ്യാഭ്യാസ പഠനത്തിന്റെ മറ്റെല്ലാ മേഖലയിലും പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളുടെ അനുപാതം വർധിച്ചിരിക്കുന്ന പ്രവണത ദൃശ്യമാണ്.

 

ബിരുദാനനന്തര കോഴ്‌സുകൾക്ക് 51 ശതമാനം പെൺകുട്ടികൾ ചേരുമ്പോൾ ആൺകുട്ടികളുടേത് 49 ശതമാനമാണെന്ന് മാനവവിഭവ വികസനവകുപ്പിന്റെ കണക്കുകൾ പറയുന്നു. 


 

കൂടുതൽ സ്ത്രീകളും മാനവിക വിഷയങ്ങൾ തെരഞ്ഞെടുക്കുന്നവരാണ്. 38 ശതമാനം സ്ത്രീകളും ആർട്ട്‌സ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്നു.

 

തൊട്ടുപിറകേയുള്ളത് ശാസ്ത്ര, വാണിജ്യവിഷയങ്ങളാണ്. 28 ശതമാനം ആൺകുട്ടികൾ ബി.എ കോഴ്‌സുകൾക്ക് ചേരുന്നു. അധ്യാപന പരിശീലന കോഴ്‌സുകളിൽ ആണുങ്ങളേക്കാൾ കൂടുതൽ സ്ത്രീകളാണ് ചേരുന്നത്. 2.8 ശതമാനം സ്ത്രീകൾ അധ്യാപന പരിശീലനത്തിന് പോകുമ്പോൾ 1.8 ശതമാനം പുരുഷൻമാരാണ് ഈ കോഴ്‌സുകൾക്ക് ചേരുന്നത്. 


 

എട്ടുശതമാനം യുവാക്കൾ എൻജിനിയറിങ് ബിരുദം നേടാൻ ചേരുന്നു. അതേസമയം വെറും നാലുശതമാനം യുവതികളാണ് ഈ കോഴ്‌സിന് ചേരുന്നത്. ഒമ്പതുശതമാനം ആണുങ്ങൾ സാങ്കേതികവിദ്യാ ബിരുദ കോഴ്‌സുകൾക്ക് ചേരുമ്പോൾ 4.5 ശതമാനം പെൺകുട്ടികളാണ് ഈ കോഴ്‌സുകൾക്കെത്തുന്നത്.


 

തൊഴിൽശക്തിയിൽ സ്ത്രീപ്രാതിനിധ്യം കുറയുന്നു


 

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ലിംഗപരമായ അനുപാത സൂചിക (ജിപിഐ) വർധിക്കുമ്പോൾ തൊഴിൽ ശക്തിയിലും ഇത് പ്രതിഫലിക്കേണ്ടതാണ്. പക്ഷേ ഇന്ത്യയിലിത് കുറഞ്ഞുവരികയാണെന്ന് ഇൻഡ്യാ സ്‌പെൻഡ് മാർച്ച് 2015ൽ റിപ്പോർട്ട് ചെയ്തതുപോലെ മാനവവിഭവശേഷി വികസനവകുപ്പും പറയുന്നു. 

 

1991ൽ തൊഴിൽശക്തിയിലെ സ്ത്രീ പങ്കാളിത്തം 35 ശതമാനമായിരുന്നത് 2014ൽ 27 ശതമാനമായി കുറഞ്ഞു. ഇത് കിഴക്കനേഷ്യൻ ശരാശരിയായ 63 ശതമാനത്തേക്കാളും ആഗോള ശരാശരിയായ 50 ശതമാനത്തേക്കാളും കുറവെന്ന് ഐഎംഎഫ് പഠനം പറയുന്നു. 


 

വരുമാനം വർധിക്കുമ്പോൾ ചിലപ്പോൾ തൊഴിൽശക്തിയിലെ സ്ത്രീ പ്രാതിനിധ്യം കുറയും. സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വർധിക്കുമ്പോൾ മാത്രമേ അത് കൂടുകയുള്ളൂ. തദ്ഫലമായി തൊഴിൽ കമ്പോളത്തിലെ സ്ത്രീ മൂല്യം വർധിക്കുകയും ചെയ്യും. ഐ.എം.എഫ് പഠനം പറയുന്നു. എന്നാൽ ഇത് ഇന്ത്യയിൽ സംഭവിക്കുന്നില്ല. 


 

(ഇൻഡ്യാ സ്‌പെൻഡിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അത് ഇവിടെ വായിക്കാവുന്നതാണഅ)


 

(സാൽവേ ഇൻഡ്യാ സ്‌പെൻഡിലെ ഒരു അനലിസ്റ്റാണ്.)

Related Stories

No stories found.
The News Minute
www.thenewsminute.com