ജാതി ദലിതന്റെ ജീവിതം തിന്നുതീർക്കുമ്പോൾ നാം തെറ്റായ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തുകൊണ്ട്?

ജാതിയെക്കുറിച്ച് സംവാദമില്ലായെന്നതിന് ജാതിപ്രശ്‌നം ഇല്ലെന്നർത്ഥമില്ല
ജാതി ദലിതന്റെ ജീവിതം തിന്നുതീർക്കുമ്പോൾ നാം തെറ്റായ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തുകൊണ്ട്?
ജാതി ദലിതന്റെ ജീവിതം തിന്നുതീർക്കുമ്പോൾ നാം തെറ്റായ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തുകൊണ്ട്?
Written by:

പിന്നാക്കജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദലിതനായ ശങ്കർ കൊല ചെയ്യപ്പെട്ട വാർത്ത ഞായറാഴ്ച വൈകിട്ട് വരെ പ്രധാന ചാനലുകൾ സിസിടിവി ഫൂട്ടേജ് സഹിതം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. ഈ റിപ്പോർട്ടുകളിലൂടെ നാം കടന്നുപോകുന്നപക്ഷം അവയ്ക്ക് ഒരു പ്രത്യേകരീതിയുണ്ടെന്ന് കാണാം. ജാതിയെക്കുറിച്ച് സംസാരിക്കുന്നത് ഉണ്ടാക്കുന്ന പ്രകടമായ ഒരു അസ്വസ്ഥത അനുഭവപ്പെടാം. 

ആയതിനാൽ ഒന്നിന് പിറകെ ഒന്നായി വരുന്ന ഓരോ റിപ്പോർട്ടും ഒരു ചോദ്യം ഉന്നയിക്കുന്നു: എന്തുകൊണ്ടാണ് കൊല്ലപ്പെട്ടയാളുടെ ദലിത് സ്വത്വം എടുത്തുപറയപ്പെടുന്നത്? ജാതി വിഭജനം ശാശ്വതമാക്കുന്നതിനും സെൻസേഷണലിസത്തിനുമുള്ള ശ്രമങ്ങൾ അതിന് പിറകിലുണ്ടെന്ന് ആരോപിക്കപ്പെടുന്നു.  

വ്യത്യസ്ത ജാതിക്കാർ തമ്മിലുള്ള മിശ്രവിവാഹങ്ങൾ നിരോധിക്കേണ്ടതിന് വേണ്ടത്ര കാരണങ്ങൾ നൽകുന്നുണ്ടെന്നാണ് ചില പ്രതികരണങ്ങൾ വാദിക്കുന്നത്. ഈ വാദക്കാരെ സംബന്ധിച്ചിടത്തോളം ജാതിയുടെ അതിരുകൾ മറികടന്നുള്ള വിവാഹങ്ങൾ സാമൂഹ്യ, നിയമവ്യവസ്ഥക്കുള്ള ഭീഷണിയാണ്. അവയെ തുടർന്നുണ്ടാകുന്ന അക്രമങ്ങൾ സ്വാഭാവികപ്രതികരണങ്ങൾ മാത്രം. 

സാമ്പത്തികവ്യത്യാസത്തിലും വിവാഹം കഴിച്ചവരുടെ എടുത്തുചാട്ടപ്രായത്തിലും ശ്രദ്ധയൂന്നുന്ന, മാധ്യമങ്ങൾ ജാതി പ്രശ്‌നത്തെ പരിപൂർണമായി മറക്കണമെന്ന് വാദിക്കുന്ന ഒരുകൂട്ടരും ഉണ്ട്. സ്‌ഫോടനാത്മകമായ ജാതി എന്ന സ്ഥിതിവിശേഷത്തിൽ നിന്ന് ഉപരിപഌവമായ മറ്റ് ചില സാമൂഹ്യഘടകങ്ങളിലേക്ക് പ്രശ്‌നങ്ങളൂുടെ ഉത്തരവാദിത്വം കൈമാറുകയാണ് അവരുടെ ഉദ്ദേശ്യം.

പൊതുസമൂഹത്തെ പ്രതിനിധീകരിക്കാത്ത അരക്കിറുക്കൻമാരുടെ ഒരരിക് സമൂഹമാണ് ഇന്റർനെറ്റ് ഉപഭോക്താക്കൾ എന്ന് വാദിക്കപ്പെട്ടേക്കാം. എന്നാൽ അവിടെയും ദുരഭിമാനക്കൊല സംഭവങ്ങൾ ആവർത്തിച്ചുണ്ടായിട്ടും ജാതിയെക്കുറിച്ചുള്ള നിശ്ശബ്ദതയ്ക്ക് ഭംഗം വരാത്തത് അസ്വസ്ഥതയുണ്ടാക്കുന്നു. 

ഈ രണ്ട് സെറ്റ് സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുക:

ഒന്നാമതായി, ഈ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് പ്രകാരം ദലിത് വിരുദ്ധ അക്രമങ്ങൾ വർധിച്ചിട്ടേയുള്ളൂ. 2012-2013 കാലത്തെ 17.1 ശതമാനത്തിൽ നിന്ന് 2013-2014 കാലത്ത് അത് 19.4 ശതമാനമായി ഉയർന്നു. 

അങ്ങേയറ്റത്തെ ഭയജനകമായ ഈ നിമിഷങ്ങൾക്കപ്പുറവും ദലിത് ജീവിതം അത്ര അനായാസമല്ല. ഗ്രാമങ്ങളിലാണ് ദലിത് ജനതയുടെ 74 ശതമാനവും ജീവിക്കുന്നത്. 0.3 ഹെക്ടർ ഭൂമിയാണ് അവിടെ അവരുടെ ഉടമസ്ഥതയിലുള്ളത്. അതായത് ബഹുഭൂരിപക്ഷവും ഭൂരഹിതർ. യഥാർത്ഥത്തിൽ രണ്ട് കോടിയിലധികം ദലിതർ ജീവിക്കുന്നത് ഒരൊറ്റ മുറിയുള്ള വീടുകളിലാണ്. 1.4 കോടി ദലിതർ രണ്ടുമുറിയുള്ള വീടുകളിൽ കഴിയുകയെന്ന ആഡംബരം അനുഭവിക്കുകയും ചെയ്യുന്നു. 

രണ്ടാമതായി, പ്രത്യേകിച്ച് തമിഴ് നാടിന്റെ കാര്യം പരിശോധിക്കുകയാണെങ്കിൽ സംസ്ഥാനത്ത് നടക്കുന്ന ആകെ വിവാഹങ്ങളിൽ മൂന്ന് ശതമാനം മാത്രമാണ് വിജാതീയ വിവാഹങ്ങൾ. സംസ്ഥാനത്തെ ദലിത് ജനസംഖ്യയുൾപ്പെടുന്നത് ശരാശരിയിലും താഴെ 1.6 ശതമാനമാകുന്നു അത്. 

ഇനി ഈ കണക്കുകൾ ദുർഗ്രാഹ്യമാണെങ്കിൽ, ഇളവരശന്റേയും ഗോകുൽരാജിന്റേയും കാര്യം മാത്രമെടുത്താൽ മതി. ദിവ്യ എന്ന വണ്ണിയർ ജാതിക്കാരിയെ ഒളിച്ചോടി വിവാഹം ചെയ്തയാളാണ് ഇളവരശൻ എന്ന ദലിതൻ. ഇരുവരെയും വേർപെടുത്താനുള്ള പഞ്ചായത്തിന്റെ ശ്രമം പരാജയപ്പെട്ടു. ദിവ്യയുടെ അച്ഛൻ ആത്മഹത്യ ചെയ്തു. തുടർന്ന് വലിയ ലഹളയുണ്ടായി. ദലിത് വീടുകൾ അഗ്നിക്കിരയായി. ഒടുവിൽ ഇളവരശന്റെ ജീവനറ്റ ശരീരം റെയിൽ ട്രാക്കിൽ കണ്ടെത്തി. ആത്മഹത്യയെന്നായിരുന്നു പൊലിസ് ഭാഷ്യം. 

കൊങ്ങുവെള്ളാളർ പെൺകുട്ടിക്കൊപ്പം കണ്ട ഗോകുൽരാജ് എന്ന ദലിത് എൻജിനിയറാണ് ജാതിപ്പിശാചിന്റെ അവസാന ഇര. തിരുച്ചെങ്കോട് ക്ഷേത്രത്തിലാണ് അവസാനമായി അയാളെ കണ്ടത്. പിന്നീട് റയിൽവേ ട്രാക്കിൽ അയാളുടെ ഛിന്നഭിന്നമായ ശരീരം കണ്ടെത്തി. പ്രണയപരാജയത്തെ പഴിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും സമീപം ഉണ്ടായിരുന്നത്രേ. കേസിലെ പ്രധാനപ്രതി ഒരുവർഷത്തിന് ശേഷം പൊലിസിൽ കീഴടങ്ങി.

ഇളവരശൻ, ഗോകുൽരാജ് എന്നീ പേരുകൾ അമൃതവല്ലി, പളനിയപ്പൻ, വിമലാദേവി, അരുണ, വൈദേഹി, മുത്തുലക്ഷ്മി എന്നൊക്കെയാക്കുക. മരണത്തിന്റെ സ്വഭാവമനുസരിച്ച് ചില വിശദാംശങ്ങളിൽ മാറ്റം വരുത്തുക. ദലിത്- ദലിതേതര സമുദായത്തിൽപെട്ടവരുടെ വിജാതീയ വിവാഹങ്ങളെ തുടർന്ന് യുവാക്കൾ കൊല്ലപ്പെട്ട നിരാശാജനകമായ കഥയുടെ ആവർത്തനമായിരിക്കും ലഭിക്കുക. 

ജാതിയെക്കുറിച്ച് സംസാരിക്കുന്നതോ, ആളുകളുടെ ജാതിസ്വത്വം എടുത്തുപറഞ്ഞ് സാമൂഹികനീതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളേറ്റെടുക്കുന്നതോ ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവർ ഇന്ന് നമുക്കിടയ്ക്ക് ധാരാളമായുണ്ട്. അങ്ങനെയെങ്കിൽ അവർ ക്ക് അവരുടെ സ്വന്തം ജാതിസ്വത്വം അവഗണിച്ചുകൊണ്ടുള്ളതോ റദ്ദാക്കിക്കൊണ്ടേുള്ളതോ ആയ സാമൂഹികപദവിയിൽ നിന്നു കൊണ്ട് സംസാരിക്കാനാകുമായിരിക്കും. 

എന്നാൽ ഈ ലേഖനത്തിൽ പറയുന്ന പലർക്കും അത്തരമൊരു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ജാതി നിർണായകസ്വാധീനമാണ് അവരുടെ ജീവിതത്തിൽ ചെലുത്തുന്നത്.  തീർച്ചയായും ഇന്റർനെറ്റിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെപ്പോലെ ആദർശാത്മകവും മതനിരപേക്ഷവും പെരുമാറുന്നവരാണ് ഇവരെന്ന് അവരെ ആക്രമിക്കുന്നവരും ആക്ഷേപിച്ചേക്കാം. ജാതിപരിഗണനകൾ അവഗണിച്ചുവെന്നതാണ് അവരുടെ കുറ്റം.

പക്ഷേ, ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെയും അവരെ ആക്രമിക്കുന്നവരുടെയും ജാതിസ്വത്വത്തെ അവഗണിക്കുന്നത് ഒരു ഉപാധിയല്ല തന്നെ.  

Related Stories

No stories found.
The News Minute
www.thenewsminute.com