'ഒരു സിനിമയിലെ രംഗം പോലെയാണ് എനിക്ക് സംഭവം അനുഭവപ്പെട്ടത്..'

Malayalam Saturday, June 25, 2016 - 17:43

മീത (പേര് യഥാർത്ഥമല്ല) കേരളത്തിൽ ഒരു ഹ്രസ്വദൂര ട്രെയിനിൽ എല്ലാദിവസവും സഞ്ചരിക്കുന്നവളാണ്. 

അന്ന് രാവിലെയും പതിവുപോലെ-ഈ മാസം രണ്ടാംവാരമായിരിക്കണം അത്- ട്രെയിനിൽ നിന്ന് തനിക്കിറങ്ങേണ്ട ഇടത്ത് ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. പക്ഷേ പെട്ടെന്ന് തന്റെ പിറകുവശത്ത് ഒരു കൈ പതുക്കെ ഇഴയുന്നത് അവളറിഞ്ഞു. പൊടുന്നനെ തന്റെ കൈയിലുള്ള ബാഗുകൊണ്ട് അവൾ തിരിച്ചടിച്ചു.

ഏതാനും ചില നിമിഷങ്ങൾക്ക് മുൻപ് തന്റെ മടിയിൽ ഒരടുക്ക് പുസ്തകങ്ങളിട്ടിട്ടുപോയ പുസ്തകവില്പനക്കാരനാണ് കുറ്റവാളിയെന്ന് അവൾ നടുക്കത്തോടെ തിരിച്ചറിഞ്ഞു. നമ്മുടെ നാട്ടിൽ ട്രെയിനിൽ സഞ്ചരിക്കുന്നവർക്കൊക്കെ ഇത്തരത്തിൽ ഒരു കംപാർട്‌മെന്റിൽ നിന്നും മറ്റൊരു കംപാർട്‌മെന്റിലേക്ക് ചാടിക്കയറുകയും ചാടിയിറങ്ങുകയും ചെയ്യുന്ന അനധികൃത വില്പനക്കാർ പരിചതമായ കാഴ്ചയാണ്.  

'ഇറങ്ങുന്നതിനടുത്ത് തന്നെ പാൻട്രി കാറിന് സമീപമമാണ് സംഭവം നടന്നത്. പാൻട്രിയിലുള്ളയാളുകൾ എന്താണ് സംഭവിച്ചതെന്ന് കണ്ടിരുന്നു. പക്ഷേ പ്രതികരണം ആവശ്യപ്പെട്ടപ്പോൾ അവർ പറ്റില്ലെന്ന് ചുമൽ വെട്ടിക്കുകയാണുണ്ടായത്. ഇതൊന്ന്ും അവരുടെ ഉത്തരവാദിത്വത്തിന്റെ പരിധിയിൽ വരുന്നതല്ലത്രേ.'  തന്റെ അപമാനകരമായ അനുഭവം ദ ന്യൂസ്മിനുട്ടുമായി പങ്കുവെയ്ക്കവേ പറഞ്ഞു.

സ്റ്റേഷനിലിറങ്ങിയ ഉടൻ പെട്ടെന്നുതന്നെ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തേക്ക് അവൾ അക്ഷരാർത്ഥത്തിൽ കുതിക്കുകയായ.ിരുന്നു. അദ്ദേഹം ഉടൻ തന്നെ പ്രശ്‌നം ഏറ്റെടുത്തു. പക്ഷേ അപ്പോഴേക്കും പ്‌ളാറ്റ്‌ഫോമിലെ തിരക്കിനിടയിലൂടെ കുറ്റവാളി മറഞ്ഞുകഴിഞ്ഞിരുന്നു. 

എന്നാൽ പ്രശ്‌നം അങ്ങനെ വിട്ടുകളയാൻ മീത തയ്യാറായില്ല. റയിൽവേ വെബ്‌സൈറ്റ് മുഖാന്തിരം അവൾ പരാതി ബന്ധപ്പെട്ടവരെ ബോധിപ്പിച്ചു. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ റയിൽവേ പരാതി പരിഹാര സെല്ലിൽ നിന്ന് ഒരു ഫോൺ സന്ദേശം അവൾക്ക് ലഭിച്ചു. കംപ്‌ളയിൻസ് ഇൻസ്‌പെക്ടറുടേതായിരുന്നു വിളി. പ്രശ്‌നം പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. 

'ഗവൺമെന്റ് സർവീസിലുള്ള ഒരാൾ ഇത്രയും ഉപചാരപൂർവവും സഹായകരവും ആയി പെരുമാറുമെന്ന് ഞാനൊരിക്കലും കരുതിയില്ല. കേസ് അവസാനിപ്പിക്കാൻ ഞാനുദ്ദേശിക്കുന്നില്ലെന്നും എ്ന്നാൽ പൊതുസമൂഹത്തിൽ തന്റെ പേര് ചർച്ചയാകുന്നതിൽ താൽപര്യമില്ലെന്നും അറിയിച്ചപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം ഫോൺനമ്പർ നൽകുകയും വീണ്ടും ആ അക്രമിയെ കാണുകയാണെങ്കിൽ അറിയിക്കണമെന്നും അറിയിക്കുകയും ചെയ്തു..' മീത പറഞ്ഞു.

ഒരാഴ്ച കഴിയും മുൻപേ, മീത കുറ്റവാളി വീണ്ടും സ്വതന്ത്രമായി വിഹരിക്കുന്നത് കണ്ടു. ഉടൻ അവൾ ബുദ്ധിപൂർവം പ്രവർത്തിച്ചു. ഇൻസ്‌പെക്ടർ നൽകിയ നമ്പറിലേക്ക് വിളിക്കുകയും കാര്യമറിയിക്കുകയും ചെയ്തു. മിനുറ്റുകൾക്കകം റയിൽവേ പൊലിസ് ഫോഴ്‌സിലെ (ആർ.പി.എഫ്) ചില ഉദ്യോഗസ്ഥർ അവിടെ വരുന്നതും വലിയ കോലാഹലമൊന്നും കൂടാതെ അക്രമിയെ കൂട്ടിക്കൊണ്ടുപോകുന്നതും കണ്ടു. 

' സിനിമയിലൊക്കെ കണ്ടിട്ടേയുള്ളൂ ഇതുപോലൊരു സീൻ. ആ ഉദ്യോഗസ്ഥരിലൊരാൾ എന്നെ ഉടൻ വിളിക്കുമെന്ന് വീണ്ടും ഫോണിൽ വിളിച്ച കംപ്ലയിൻസ് ഇൻസ്‌പെക്ടർ പറഞ്ഞു. അവരുടെ കൈയിലുള്ള വ്യക്തി തന്നെയാണ് അക്രമിയെന്ന് എന്തെങ്കിലും സൂചനകൊണ്ടോ ചലനം കൊണ്ടോ തിരിച്ചറിയുകയാണെങ്കിൽ ആ ഉദ്യോഗസ്ഥനോട് പറയണമെന്നും പറഞ്ഞു. പറഞ്ഞതുപോലെ ഞാൻ ചെയ്തു. ട്രെയിൻ സ്‌റ്റേഷനിലെത്തിയതും കുറ്റവാളിയെ അവർ കൊണ്ടുപോയി. പൊതുമണ്ഡലത്തിന്റെ ശ്രദ്ധയിൽ പെടാതെ മുഴുവൻ സംഭവങ്ങളും കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ ഞാനെത്രമാത്രം ആശ്വാസം കൊള്ളുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയില്ല. ചുറുചുറുക്കോടെയും എന്റെ അവസ്ഥ പരിപൂർണമായി മനസ്സിലാക്കി അതോടു പൊരുത്തപ്പെട്ടും പ്രശ്‌നം ഭംഗിയായി കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ..' മീത പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ കംപ്ലയിൻസ് ഇൻസ്‌പെക്ടർ കേസിന്റെ ഗതിയെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ: ' കുറ്റവാളിയെ ഒരിയ്ക്കൽ പിടിച്ചുകഴിഞ്ഞാൽ ഞങ്ങൾ ഉടൻ അയാളെ അടുത്തുള്ള പൊലിസ് സ്റ്റേഷനിലേക്ക് കൈമാറും. നാട്ടിലുള്ള നിയമപ്രകാരം കേസ് ഉടൻ തന്നെ തീർപ്പുകൽപിക്കുന്നതിനായി കോടതിക്ക് മുമ്പാകെ എത്തേണ്ടതുണ്ട്. ഞങ്ങളുടെ ഇടപെടൽ തുടരുന്നിടത്തോളം ഞങ്ങൾക്ക് പരാതിക്കാരി ആരെന്ന് ആരെയും അറിയിക്കാതെ മുന്നോട്ടുപോകും. പക്ഷേ നിയമനടപടികൾക്ക് തുടക്കമായാൽ പരാതിക്കാരി തന്നെ നേരിട്ട് വന്ന് ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു പരാതി നൽകേണ്ടി വരും. നീണ്ടുപോകുന്ന നിയമക്കുരുക്കിൽ പെടുന്നത് ഭയന്നോ തിരിച്ചടി പേടിച്ചോ മിക്കവാറും പിൻമാറുന്നത് ഈ ഘട്ടത്തിലാണ്..' 

കാര്യങ്ങൾ ഇതുവരെ ആഗ്രഹിച്ചപോലെ നടന്നതിൽ മീത തൃപ്തയാണെങ്കിലും പ്രശ്‌നത്തെ പിന്തുടർന്ന് മുന്നോട്ടുപോയി നിയമക്കുരുക്കിൽ അകപ്പെടുന്നതിൽ അവൾ വിമുഖയാണ്.

 

 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.