ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.കെ. മുനീർ, കെ.പി. മോഹനൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയ മന്ത്രിിമാർ തോൽക്കുമെന്ന് എക്‌സിറ്റ് പോളുകൾ.

Malayalam Kerala2016 Tuesday, May 17, 2016 - 18:39

ഇന്ത്യാ ടുഡേ-ആക്‌സിസ് ഇന്ത്യാ എക്‌സിറ്റ് പോളുകൾ പ്രകാരം ഈ തെരഞ്ഞെടുപ്പിൽ നിരവധി അതികായൻമാർ അടിപതറിവീഴുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോഴ ആരോപണ വിധേയനായ കെ.ബാബു മുൻമന്ത്രി കെ.എം. മാണി എന്നിവർ ഈ പട്ടികയിൽ പ്രമുഖരാണ്.,  

എൽ.ഡി.എഫ് 88 മുതൽ 101 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിച്ച സർവേ എം.കെ. മുനീർ, കെ.പി.മോഹനൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കം പല മന്ത്രിമാരും തോൽക്കുമെന്നും മുൻകൂട്ടിപ്പറയുന്നുണ്ട്. 

രണ്ട് മാധ്യമപ്രവർത്തകരാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അഴീക്കോട് നിയമസഭാമണ്ഡലത്തിൽ മത്സരിച്ച എം.വി. നികേഷ് കുമാർ തോൽക്കുമെന്നാണ് പ്രവചനം. അതേ സമയം അദ്ദേഹത്തിന്റെ സഹപ്രവർത്തകയും എൽ.ഡി.എഫിന്റെ തന്നെ സ്ഥാനാർത്ഥിയുമായ വീണാ ജോർജ് ആറൻമുള സീറ്റിൽ വിജയിച്ചേക്കും. 

കടുത്ത ത്രികോണമത്സരമാണ് ആറൻമുളയിൽ ദർശിച്ചത്. വീണാജോർജിന് പുറമെ ബി.ജെ.പി. സ്ഥാനാർത്ഥി എം.ടി.രമേശും നിലവിലുള്ള എം.എൽ.എയും യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ ശിവദാസൻ നായർക്കെതിരെ ശക്തമായ പോർമുഖമാണ് തുറന്നത്. 

കെ.കരുണാകരന്റെ മകളും തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ പത്മജാ വേണുഗോപാൽ പരാജപ്പെടും. മകനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരനും പരാജയപ്പെടുന്ന കൂട്ടത്തിലെ പ്രമുഖനാണ്. എക്‌സിറ്റ് പോളുകൾ പ്രകാരം സിനിമാനടൻ ജഗദീഷ് പത്തനാപുരത്ത് പരാജയപ്പെടും. വട്ടിയൂർക്കാവിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുൽത്താൻ ബത്തേരിയിൽ സി.കെ. ജാനു, വടകരയിൽ കെ.കെ. രമ എന്നിവർ തോൽക്കും. അരുവിക്കരയിരല ഇപ്പോഴത്തെ എം.എൽ.എ. ശബരീനാഥനും പ്രവചനങ്ങൾ പ്രകാരം അടുത്ത നിയമസഭയിലുണ്ടാകില്ല. 

Become a TNM Member for just Rs 999!
You can also support us with a one-time payment.