മുസ്ലിം യുവാക്കളെ വിവാഹം ചെയ്ത ഹിന്ദുക്കൾക്ക് ജീവിതയാതനയും മാനസിക പീഡനവുമാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളോട് ബി.ജെ.പി.നേതാവ്

Malayalam Love Jihad Thursday, April 14, 2016 - 20:15

മുസ്ലിമിനെ വിവാഹം ചെയ്യാൻ തീരുമാനിച്ച ഹിന്ദുയുവതിയുടെ മാതാപിതാക്കൾക്ക് ബി.ജെ.പിക്കാരുടെ വക ലൗജിഹാദ് ക്ലാസ്. ബി.ജെ.പി നേതാവ് ഉൾപ്പെടെയുള്ള ഇരുപത് പേരുടെ സംഘമാണ് യുവതിയുടെ വീട്ടിലെത്തി ക്ലാസിന് മുതിർന്നത്. മാണ്ഡ്യ ടൗണിലാണ് സംഭവം. 

കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രണയബദ്ധരും എം.ബി.എ ബിരുദധാരികളുമായ അഷിതയും ഷക്കീലുമാണ് വിവാഹിതരാകുന്നത്. 

ഏപ്രിൽ 17ന് മൈസൂരുവിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് ഇവരുടെ വിവാഹമെന്നും രണ്ടുപേരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഇത് നടക്കുന്നതെന്നും മാണ്ഡ്യ ടൗൺ (ഈസ്റ്റ്) ഇൻസ്‌പെക്ടർ ബ്യാതരായ ഗൗഡ ദ ന്യൂസ്്മിനുട്ടിിനോട് പറഞ്ഞു.

എ്ന്നാൽ ചൊവ്വാഴ്ച അഷിതയുടെ വീടിന് മുന്നിലെത്തിയ 20 പേരടങ്ങുന്ന ഒരുസംഘം അവിടെ ധർണയിരിക്കുകയും ആസൂത്രിതമായും വ്യാപകമായും ജില്ലയിൽ നടക്കുന്ന ലവ് ജിഹാദ് എന്ന ' വിപത്തിനെ' ക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

'പതിനഞ്ചുപേരടങ്ങുന്ന സംഘമാണ് അവിടെയെത്തിയത്. ലവ് ജിഹാദിനെക്കുറിച്ചും അത് വൊക്കലിംഗ സമുദായത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും അവർ സംസാരിച്ചു. എന്നാൽ ഇരുവരുടേയും മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹമെന്ന് അറിയിച്ചതോടെ അവർ തിരികെപ്പോയി..'  ഗൗഡ പറഞ്ഞു.

'ഈ വിവാഹം എന്റെ വ്യക്തിപരമായ കാര്യമാണ്. അത് എന്റെ കുടുംബത്തിന്റെ സമ്മതത്തോടുകൂടി നടക്കുന്നതാകയാൽ മറ്റാർക്കും ഇടപെടേണ്ട കാര്യവുമില്ല. ഞാനൊരു ഹിന്ദുയുവാവിനെയാണ് വിവാഹം ചെയ്യുന്നതെങ്കിൽക്കൂടി എനിക്കയാളുടെ കുടുംബത്തിന്റെ വഴക്കങ്ങൾ സ്വീകരിക്കേണ്ടിവരും. ഷക്കീലുമായി ഞാൻ പ്രേമത്തിലാണ്. ഏതായാലും ഞങ്ങളുടെ മാതാപിതാക്കളുടെ സമ്മതത്തോടുകൂടി ഞങ്ങൾ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാൻ പോകുകയാണ്..' അഷിത പറഞ്ഞു. 

ആർ.എസ്.എസുകാരനായ തന്റെ ഉറ്റസുഹൃത്തിന്റെ ഇളയ സഹോദരനാണ് പെൺകുട്ടിയുടെ അച്ഛനായ നരേന്ദ്രബാബുവെന്ന് സംഘത്തിലുണ്ടായിരുന്ന ബി.ജെ.പി.നേതാവും ബജ്‌റംഗ് ദൾ സംസ്ഥാനയൂണിറ്റ് മുൻ കൺവീനറുമായ മഞ്ജുനാഥ് പറയുന്നു.അകന്ന ബന്ധു കൂടിയായ പെൺകുട്ടിയുടെ അച്ഛനെ ഒരു അഭ്യുദയകാംക്ഷി എ്ന്ന നിലയ്ക്കാണ് പോയിക്കണ്ടത്. 

നിയമപരമായി വിവാഹപ്രായമെത്തിയ ഒരാണും പെണ്ണും അവരിരുവരുടെയും ഇഷ്ടത്തോടെ വിവാഹം കഴിക്കുന്നതിനെ എന്തുകൊണ്ട് എതിർക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ ഇങ്ങനെയായിരുന്നു മറുപടി:

' ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. എന്നാൽ ഇതൊരു യഥാർത്ഥ പ്രണയമാണെങ്കിൽ ആ യുവാവ് ഹിന്ദുമതം സ്വീകരിക്കട്ടേ.. ഇത്തരമൊരു കല്യാണം വൊക്കലിംഗ സമുദായത്തെ മോശമായി ബാധിക്കും..' 

ഇക്കാര്യം ഒന്നുവിശദീകരിക്കാൻ പറഞ്ഞപ്പോൾ മഞ്ജുനാഥ് പറഞ്ഞത് തെരുവിൽ മുസ്ലിങ്ങൾ ഞങ്ങൾ ഒരു ഗൗഡ പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നും എന്നിട്ടും ഗൗഡർ ഒന്നും ചെയ്തില്ലെന്നും വീമ്പിളക്കും എ്ന്നാണ്. 

ലവ് ജിഹാദ് സംസ്ഥാനത്തുടനീളമുള്ള ഒരു പ്രശ്‌നമാണ്. മുസ്ലിം യുവാക്കളെ വിവാഹം ചെയ്ത ഹി്ന്ദുപെൺകുട്ടികൾ ഭീകരജീവിതത്തെയും കടുത്ത മനോവേദനയെയുമാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്- അദ്ദേഹം അവകാശപ്പെട്ടു.

' നിംഹാൻസിൽ നേരിട്ട് പോയിക്കാണുക. മാനസികപ്രശ്‌നങ്ങളുമായി അവിടെ പ്രവേശിപ്പിച്ചിട്ടുള്ള സ്ത്രീകളിൽ 70 ശതമാനവും ലവ് ജിഹാദിന്റെ ഇരകളാണ്. അത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം..' മഞ്ജുനാഥ് പറഞ്ഞു.

2000-മാണ്ടിലെ ആദ്യദശകത്തിൽ കർണാടകതീരത്തും അതിന് സമീപമുള്ള ഉത്തരകേരളത്തിലും ലവ് ജിഹാദ് നടക്കുന്നുവെന്ന ആരോപണത്തെതുടർന്ന് 2009 ഒക്ടോബറിൽ ഇക്കാര്യത്തെക്കുറിച്ചന്വേഷിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

അക്കാലത്ത് തന്നെ കർണാടക ഹൈക്കോടതിയും ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എ്ന്നാൽ ഇരു സംസ്ഥാനങ്ങളിലെയും പൊലിസ് സമർപ്പിച്ച റിപ്പോർട്ടിൽ ഹിന്ദുയുവതികളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിന് സംഘടിതമായി ഇത്തരത്തിലൊരു ശ്രമം നടക്കുന്നില്ലായെന്നാണ് പറയുന്നത്. 

Show us some love and support our journalism by becoming a TNM Member - Click here.