പാർട്ടി ബാനർ നീക്കം ചെയ്തതിന് എ.ഐ.ഡി.എം.കെക്കാരൻ പൊലിസ് ഓഫിസറെ ഭീഷണിപ്പെടുത്തി

പാർട്ടി ബാനർ നീക്കം ചെയ്തതിന് എ.ഐ.ഡി.എം.കെക്കാരൻ  പൊലിസ് ഓഫിസറെ  ഭീഷണിപ്പെടുത്തി
പാർട്ടി ബാനർ നീക്കം ചെയ്തതിന് എ.ഐ.ഡി.എം.കെക്കാരൻ പൊലിസ് ഓഫിസറെ ഭീഷണിപ്പെടുത്തി

ഉദയകുമാർ: നിങ്ങളെന്തിനാ ബാനറുകൾ എടുത്തുമാറ്റിയത്..?

പൊലിസ്: അത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു..അതുകൊണ്ട്. നിങ്ങൾ എവിടെ നിന്നാണ്?

ഉദയകുമാർ: എങ്ങനെ നിങ്ങളതിന് ധൈര്യപ്പെട്ടു..? ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ..? 

പൊലിസ്: നിങ്ങളെന്തുചെയ്യുമെന്നാണ് പറയുന്നത്..?

ഉദയകുമാർ: അത് അമ്മയുടെ ഫോട്ടോയാണഅ. അതവിടെത്തന്നെ ഉണ്ടായേ പറ്റൂ. അതവിടെത്തന്നെ ഉണ്ടായേ പറ്റൂ. 

പൊലിസ്: പാർട്ടിക്ക് വേണ്ടിയാണോ നിങ്ങൾ സംസാരിക്കുന്നത്..അതോ..

ഉദയകുമാർ: ഞാൻ നിന്നെ വിടില്ല..നായേ....

എ.ഐ.ഡി.എം.കെ പ്രവർത്തകൻ ഉദയകുമാറും പൊലിസും തമ്മിൽ നടന്ന സംസാരത്തിന്റെ ഒരു ഭാഗമാണിത്. മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയ ഒരു ഭാഗം. 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി എ.ഐ.ഡി.എം.കെ പ്രവർത്തകൻ ഉയർത്തിയ ബാനറുകൾ വലിയ ചർച്ചയായി. അവ സൃഷ്ടിക്കുന്ന അസൗകര്യങ്ങൾക്കെതിരെയുള്ള പൊതുജനരോഷം സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു. 

അതേസമയം, താഴെത്തട്ടിലുള്ള ഒരു പാർട്ടിപ്രവർത്തകന്റെ പൊലിസിനുനേരെയുള്ള ഭീഷണിയുടെ ശബ്ദരേഖ പാർട്ടിയിൽ വലിയ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ഒരു ടി.വി. ചാനൽ ഇത് സംപ്രേഷണം ചെയ്തു. എന്നാൽ ഭീഷണിക്കിരയായ പൊലിസ് ഉദ്യോഗസ്ഥൻ ഞങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. പക്ഷേ ഡിപാർട്‌മെന്റിലുള്ള ആരോ ആയിരിക്കണം ശബ്ദരേഖ വിതരണം ചെയ്തതെന്ന് അതേ പൊലിസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

'ജനത്തിന് നടക്കാനുള്ള വഴിയിലാണ് ബാനറുകൾ. ബസ് സ്റ്റോപ്പുകളിലും അവ വലിയ തടസ്സങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ആർക്കും വഴി നടക്കാൻ നിർവാഹമില്ല. ഞങ്ങളൊരു പാർട്ടിക്കും വേണ്ടിയല്ല പണിയെടുക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിക്കും ഞങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനുമാകില്ല..' ആ ഉദ്യോഗസ്ഥൻ പറഞ്ഞു.  

എ.ഐ.ഡി.എം.കെ പ്രവർത്തകന് എതിരെ നടപടിയുണ്ടാകണമെന്നാണ് കന്യാകുമാരി പൊലിസിന്റെ ആവശ്യം

' റോഡുകളുടെ വൃത്തിയും പ്രദേശത്തിന്റെ ഭംഗിയും ആണ് ഞങ്ങളുടെ പ്രവൃത്തികൾക്ക് പിറകിൽ. അത് ഞങ്ങളുടെ അജൻഡയുടെ ഭാഗമാണ്. അതുകൊണ്ട് ബാനറുകൾ ഞങ്ങൾ നീക്കം ചെയ്യുന്നു. ഏത് പാർട്ടി അതിനെതിരെ ഉത്തരവിട്ടാലും ഞങ്ങൾ ഞങ്ങളുടെ കടമ നിർവഹിക്കും..' ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സംഭാഷണത്തിന്റെ മുഴുവൻ രൂപം

ഉദയകുമാർ: നിങ്ങളെന്തിനാ ബാനറുകൾ എടുത്തുമാറ്റിയത്..?

പൊലിസ്: അത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു..അതുകൊണ്ട്. നിങ്ങൾ എവിടെ നിന്നാണ്?

ഉദയകുമാർ: എങ്ങനെ നിങ്ങളതിന് ധൈര്യപ്പെട്ടു..? ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ..? 

പൊലിസ്: നിങ്ങളെന്തുചെയ്യുമെന്നാണ് പറയുന്നത്..?

ഉദയകുമാർ: അത് അമ്മയുടെ ഫോട്ടോയാണഅ. അതവിടെത്തന്നെ ഉണ്ടായേ പറ്റൂ. അതവിടെത്തന്നെ ഉണ്ടായേ പറ്റൂ. 

പൊലിസ്: പാർട്ടിക്ക് വേണ്ടിയാണോ നിങ്ങൾ സംസാരിക്കുന്നത്..അതോ..

ഉദയകുമാർ: ഞാൻ നിന്നെ വിടില്ല..നായേ....

പൊലിസ്: ഇങ്ങനെ സംസാരിക്കരുത്!. എന്റെയടുത്ത് റൗഡികളുടെ വിരട്ടലൊന്നും വേണ്ട.

ഉദയകുമാർ: വേണ്ടിവന്നാൽ സ്റ്റേഷനിലും ഞങ്ങൾ വരും..അറിയാമോ..റാസ്‌കൽ...അതവിടെ നിന്ന് മാറ്റാൻ നിനക്കാര് അവകാശം തന്നു. നീയാണ് ഇവിടത്തെ റൗഡി..

പൊലിസ്: ഹൈവേയിലായിരുന്നു അത്. നമുക്ക് നേരിട്ടുകണ്ടു സംസാരിക്കും. ഇവിടെ വരൂ...

ഉദയകുമാർ: ഇത് ഞങ്ങളുടെ അമ്മയാണ്..നിങ്ങൾക്കിങ്ങനെ ചെയ്യാൻ പാടില്ല. ഇതൊക്കെ ചെയ്യാൻ നിങ്ങളാരാ...

പൊലിസ്: നേരിട്ടു വാ...നിങ്ങൾക്കെന്താ ചെയ്യാൻ പറ്റുകയെന്ന് അപ്പോൾ കാണാം..

Related Stories

No stories found.
The News Minute
www.thenewsminute.com