ബ്രാൻഡഡ് റസ്റ്റോറന്റുകൾക്ക് മേൽ 14.5 ശതമാനം ഫാറ്റ് ടാക്‌സ് ഏർപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി

Malayalam Friday, July 08, 2016 - 20:01

ഇന്ത്യയിൽ ഇതാദ്യമായി പിസാ, ബർഗർ, ടാകോസ് തുടങ്ങിയ ജങ്ക് ഭക്ഷ്യ ഇനങ്ങളെന്ന് വിളിക്കുന്നവയുടെ ഉപഭോക്താക്കൾക്ക് മേൽ ഒരു സംസ്ഥാന ഗവൺമെന്റ് നികുതി ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ച അവതരിപ്പിച്ച എൽ.ഡി.എഫ് ഗവൺമെന്റിന്റെ ആദ്യ ബജറ്റിലാണ് സംസ്ഥാന ധനകാര്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചി്ട്ടുള്ളത്. 

14.5 ശതമാനം കൊഴുപ്പുനികുതി പിസായു ബർഗറും ടാകോസും ഡോനട്ടും സാന്റ്‌വിച്ചും പാസ്തയും ബർഗർ പാറ്റിയും ബ്രെഡ് ഫില്ലിംഗും വിൽക്കുന്ന ബ്രാൻഡഡ് റസ്റ്റോറന്റുകൾക്ക് മേൽ ഏർപ്പെടുത്തുമെന്നാണ് ബജറ്റ്  പ്രസംഗത്തിൽ ധനകാര്യമന്ത്രി പ്രസ്താവിച്ചിട്ടുള്ളത്. മാക്‌ഡൊണാൾഡ്‌സ്, ഡോമിനോസ്, പിസാ ഹട്ട്, സബ് വേ തുടങ്ങിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളാണ് ഈ നികുതിഭാരം നേരിടേണ്ടിവരിക. 

ഈ ഗവൺമെന്റ് നീക്കത്തിന് പിന്നിലെ യുക്തിയെന്തെന്ന് വിശദീകരിക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടെങ്കിലും ഡെൻമാർക്കും ഹങ്കറിയും പോലുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഇത്തരമൊരു നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. 

വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിരക്കിലേക്ക് വിരൽ ചൂണ്ടുന്നവയാണ് കേരളത്തിലെ സ്‌കൂൾ കുട്ടികളിൽ നടത്തിയിട്ടുള്ള രണ്ട് പഠനങ്ങൾ. തിരുവനന്തപുരം നഗര കോർപറേഷനിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ വി.എം.എസ് ബെല്ലാരി നടത്തിയ പഠനം കണ്ടെത്തിയത് 12 ശതമാനം പേർ അമിതഭാരമുള്ളവരു 6.3 ശതമാനം പേർ പൊണ്ണത്തടിയൻമാരുമാണെന്നാണ്. 

ആലപ്പുഴ ജില്ലയിൽ 2012 ൽ ജനീവാ ഗ്ലോബൽ ഹെൽത്ത് സെന്റർ നത്തിയ പഠനം കാണിക്കുന്നത് ഗവൺമെന്റ് സ്‌കൂളി്ൽ പഠിക്കുന്ന കുട്ടികളേക്കാൾ വർധിച്ച പൊണ്ണത്തടി സ്വകാര്യസ്‌കൂളുകളിലെ കുട്ടികളിൽ കണ്ടെത്തിയിട്ടുണ്ട്. 

ലോകമെമ്പാടും ഇപ്പോഴും ഇത്തരമൊരു നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സംവാദങ്ങൾ നടന്നുവരികയാണ്.. ആരോഗ്യമുള്ള ആളുകൾ എപ്പോഴെങ്കിലും ജങ്ക് ഫുഡ് കഴിക്കുന്നതിനുമുകളിൽ നികുതി ഏർപ്പെടുത്തുന്നതിനെ ചിലർ ചോദ്യം ചെയ്യുന്നു.

  

Become a TNM Member for just Rs 999!
You can also support us with a one-time payment.