തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയളിലുണ്ടായ ‌സംഭവത്തിൽ ധാർമികരോഷം വ്യാപകമാകുന്നതിനെ കൂസാതെയാണ് സാമൂഹ്യമാധ്യമങ്ങളിൽ കൊലയാളികൾക്ക് പരസ്യമായ അഭിനന്ദനം

Vernacular ദലിത് യുവാവിന്റെ കൊല Friday, March 18, 2016 - 20:06

തന്നേക്കാൾ ഉയർന്ന ജാതിയിൽ പെട്ട യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിന് തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ പട്ടാപ്പകൽ ദലിത് യുവാവിനെ ഭാര്യവീട്ടുകാർ കൊലപ്പെടുത്തിയതില്ുള്ള പ്രതിഷേധവും രോഷവും വ്യാപകമായിരിക്കേ തന്നെ കൊലപാതകത്തെ പുകഴ്ത്തിക്കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റു്കൾ പ്രത്യക്ഷപ്പെടുന്നു. പൊതുവേയുള്ള പ്രതിഷേധത്തെയും രോഷത്തേയും തെല്ലും കൂസാതെയാണ് ചിലർ കൊലപാതകത്തെ പ്രശംസിച്ചുകൊണ്ടും മിശ്രജാതിവിവാഹങ്ങളിലേർപ്പെടുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. 

കൊലപാതകത്തെ പുകഴ്ത്തിക്കൊണ്ടുുള്ള ചില പോസ്റ്റുകൾ താഴെ:

'ഗംഭീരമായിത്തോന്നുന്നു. ഇനി ഒരു തേവർ യുവതിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ സംസാരിക്കുക ഞങ്ങളുടെ അരിവാളുകളായിരിക്കും. ഏതായാലും ഭർത്താവ് വിധിക്ക് കീഴടങ്ങി; ഇനി ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുത്തവരുടെ ഗതിയെന്താകുമെന്നുകൂടി ചിന്തിക്കുക..'

്'ഞായറാഴ്ച ചില മരണ റിപ്പോർട്ടുകൾ എന്തുകൊണ്ടുണ്ടായില്ല എന്ന് ഞാൻ  ചിന്തിക്കുകയായിരുന്നു. അപ്പോഴാണ് ഈ വൃത്തികെട്ടവന്റെ കൊലപാതകത്തെക്കുറിച്ച് കേട്ടത്. എന്റെ കാതുകൾക്ക് തേനൊലിക്കും പോലെയായിരുന്നു ഈ വാർത്ത. കൊല നടത്തിയ സംഘത്തിന് എന്റെ എല്ലാ ആശംസകളും. അവരിത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..'

'ഇനി ഞങ്ങളുടെ ജാതിയിൽ പെട്ട സ്ത്രീകളെ പാണിഗ്രഹണം ചെയ്യാൻ ആരും ആശിക്കരുത്. ശങ്കറിനെ കൊന്ന എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ..'

എന്നാൽ വെറുതെ ജാത്യാഭിമാനം പ്രകടിപ്പിക്കുന്നതിൽ മാത്രം തൃപ്തരാകുന്നില്ല തമിഴ്‌നാട്ടിലെ ജാതി സംഘങ്ങൾ. വിജാതീയ വിവാഹങ്ങളിലേർപ്പെട്ട യുവതീയുവാക്കളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്താനും നാണം കെടുത്താനും അവർ  ഊർജം ചെലവാക്കുന്നു. ദുരഭിമാനക്കൊലകൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കും വിധമാണ് ഇവരുടെ ഇടപെടലുകൾ. ഈ സംഘങ്ങൾ ചെലുത്തുന്ന സമ്മർദവും ചാപ്പകുത്തലിന്റെ തീവ്രതയും അത്രമാത്രമാണ്. 

'വളർത്തുദോഷമാണ് ആ പെൺകുട്ടിക്ക്. ഒട്ടും ബുദ്ധിമതിയുമല്ല. ഓരോരുത്തരും അവരുടെ കുട്ടികളെലു ജാതിയിൽ അഭിമാനിക്കാൻ പഠിപ്പിക്കേണ്ടതാണ്. ജാതി മാറി ആരെങ്കിലും കല്യാണം കഴിച്ചാൽ അവരെ കഷണം കഷണമായി നുറുക്കിക്കളയുന്നത് തെറ്റല്ലെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം.'

ശങ്കറിൽ മാത്രമായിട്ടൊതുങ്ങുന്നില്ല സാമൂഹ്യമാധ്യമങ്ങലിലെ അധിക്ഷേപഭാഷണം. 'ഞങ്ങളുടെ സ്ത്രീകളെ പ്രേമിക്കാനൊരുമ്പെടുന്നുവരെ കൊല്ലുന്ന ഗൗണ്ടർ ഗ്രൂപ്പ് എന്ന, വളരെ സജീവമായ, 1500 അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പും' അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി.

Become a TNM Member for just Rs 999!

You can also support us with a one-time payment.

Rs 200Rs 500Rs 1500Custom