ജനുവരി 27 ന് ആരംഭിച്ച ശരീരത്തിൽ കരിപുരട്ടിക്കൊണ്ടുള്ള ജയയുടെ പ്രതിഷേധം മെയ് 5 വരെ നീണ്ടുനിൽക്കും

Vernacular Monday, April 04, 2016 - 20:02

By Vidhya CK

'കലയ്ക്ക് രാഷ്ട്രീയവുമായി ബന്ധമൊന്നുമില്ലെന്ന അഭിപ്രായം തന്നെ ഒരു രാഷ്ട്രീയ മനോഭാവമാണ്- ജോർജ് ഓർവെൽ

ദർബാർ ഹാൾ മൈതാനത്തിനപ്പുറം നടന്നുപോകുന്നവർ കലാകാരിയായ പി.എസ്. ജയയെ ജിജ്ഞാസയോടെ നോക്കുന്നു.  കുതുകികളായ മറ്റൊരു കൂട്ടം ഓട്ടോറിക്ഷ ഡ്രൈവർമാർ ജയ എറണാകുളം റയിൽവേസ്‌റ്റേഷനിലേക്ക് പോകാനായി മുച്ചക്രശകടം കയറുമ്പോൾ അന്തംവിട്ട് നോക്കിനിൽക്കുന്നു.

'ജനുവരി 27 മുതൽ ഈ നോട്ടങ്ങളെ ഞാൻ ശീലിച്ചുകൊണ്ടിരിക്കുകയാണ്. ശരീരം മുഴുവൻ കറുത്തനിറം പൂശി വീട്ടിൽ നിന്ന് ഞാൻ പുറത്തിറങ്ങാൻ തുടങ്ങിയത് അന്ന് മുതൽക്കാണ്.' ചെറുചിരിയോടെ ജയ പറയുന്നു.

നമ്മുടെ നാട്ടിൽ ഏതെങ്കിലും ഒരു വ്യക്തിയുടെ മുഖത്ത് കരിയൊഴിക്കുന്നത് അയാളെ പൊതുജനമധ്യേ നാണം കെടുത്താനുള്ള രീതികളിലൊന്നാണ്. ഹൈദ്രാബാദ് കേന്ദ്ര സർവകലാശാലയിലെ രോഹിത് വെമുലയുടെ മരണത്തിൽ ധാർമികരോഷം പൂണ്ട ജയ -അവർ ഒരു ദലിതയല്ല- മറ്റൊരു മുൻവിധിയെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. കറുത്തതൊലിയോടുള്ള സമൂഹത്തിന്റെ പരിഹാസം അനുഭവിച്ചറിയാനാണ് അവർ തീരുമാനിച്ചത്. 

'വെമുലയ്ക്ക് എന്റെ പ്രായമായിരുന്നു. കറുത്ത, ഇരുണ്ടനിറക്കാരായ ആളുകൾ സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നുള്ളവരാണെന്നതാണ് സമൂഹത്തിന്റെ പൊതുവേയുള്ള മനോഭാവം..' ജയ പറഞ്ഞു.

ഇന്ത്യ പുതിയ സഹസ്രാബ്ദത്തിലേക്ക് നിശ്ശബ്ദമായും അനായാസമായും കാൽവെപ്പ് നടത്തിയെങ്കിലും ഇന്ത്യക്കാർ ഇ്‌പ്പോഴും ജാതി ചിന്ത വെച്ചുപുലർത്തുന്നവരാണെന്നും ഇരുണ്ട നിറക്കാരായ ആളുകളെ സംശയത്തോടെ വീക്ഷിക്കുന്നവരാണെന്നുമുള്ള യാഥാർത്ഥ്യം ജയയെ വേവലാതിപ്പെടുത്തുന്നുണ്ട്. സംസാരത്തിനിടയിൽ ഒരു ചെറു ഇടവേള നിശ്ശബ്ദയായെങ്കിലും അവർ തുടർന്നു :' തൊലിനിറം,ജാതി, മതം, വംശം, ലിംഗപദവി തുടങ്ങിയവയ്ക്ക് പിറകിലുള്ള വ്യക്തിയിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാലെന്താ?' 

്‌വർണ,ജാതി മുൻവിധികളെ എടുത്തുകാണിക്കുന്നതിന് സമൂഹത്തിന്റെ അബോധത്തിലടിയുറച്ചുപോയ പക്ഷപാതിത്വങ്ങളിലേക്ക് ശ്രദ്ധയാകർഷിച്ചുകൊണ്ട് ഒരു പുതിയ പ്രതിഷേധരീതിയാണ് ജയ അവലംബിക്കുന്നത്  

100 ദിവസത്തെ പ്രതിഷേധത്തെ പ്രമേയമാക്കി ഒരു കലണ്ടറും, അതേ പ്രമേയത്തിൽ ഒരു പ്രദർശനവും സംഘടിപ്പിക്കാൻ ജയയ്ക്ക് പദ്ധതിയുണ്ട്. ഒരു നൃത്തവിശദീകരണവും ഉണ്ടാകും.

'ക്ലാസിക്കൽ നൃത്തത്തിൽ കലാകാരി നിറംവർധിപ്പിക്കുന്നതിന് പെയിന്റ് ഉപയോഗിക്കും. ഞാനെന്തായാലും വേദിയിൽ ഗ്രീസ് തേച്ചാണ് കലാപ്രകടനം നടത്താൻ പോകുന്നത്. വെളുത്തനിറത്തിലാണ് സൗന്ദര്യമെന്ന പഴകിയ സങ്കല്പം തകർക്കാനാകുമെന്നാണ് എന്റെ വിശ്വാസം..' അവർ പറയുന്നു.

മാർച്ച് എട്ട് വനിതാദിനത്തിന് ജയ തന്റെ ഇരുണ്ട ശരീരം എൽ.ഇ.ഡി. ബൾബുകൾ കൊണ്ട് അലങ്കരിച്ച് പ്രദർശിപ്പിച്ചിരുന്നു. സ്ത്രീക്ക്  സ്വന്തം നിലയ്ക്ക് തിളങ്ങാൻ കഴിയുമെന്ന തന്റെ സന്ദേശം അനുവാചകരിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു അത്. 

ഒരുപക്ഷേ, ഈ വക പ്രതിഷേധങ്ങളൊന്നും സമൂഹത്തിന്റെ കാഴ്ചപ്പാട് തിരുത്താൻ പര്യാപ്തമായില്ലെന്ന് വരാം. പക്ഷേ അതൊന്നും ഈ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ തടുത്തുനിർത്തിക്കൂടാ..-ജയ പറയുന്നു. 

കൊച്ചി നഗരത്തിലെ അഭിജാതമേഖലയായ പനമ്പിള്ളി നഗറിൽ ഒരു നൃത്തകലാലയത്തിൽ പാർട്-ടൈം അധ്യാപികയാണ് ജയ. ഒരുരാത്രികൊണ്ട തൊലിക്ക് സംഭവിച്ച നിറംമാറ്റം അവരുടെ ശിഷ്യഗണങ്ങളിൽ സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്. 

ചിലരൊക്കെ മറ്റാരോ ആയി അവരെ തെറ്റിദ്ധരിച്ചു. മുമ്പായിരുന്നു കൂടുതൽ സൗന്ദര്യമെന്ന് മറ്റ് ചിലർ പറഞ്ഞു. വെളുത്തതൊലിയാണ് സൗന്ദര്യമെന്ന് ചിന്തിക്കുന്ന ശീലം നാം കുട്ടിക്കാലം തൊട്ട് പരിശീലിച്ചുവരുന്നതാണ്-ജയ പറയുന്നു. 

അക്ഷരാർത്ഥത്തിൽ ബ്രഷുകൊണ്ടുള്ള കറുപ്പുനിറത്തിൽ മിഴിവുള്ള ചിത്രണങ്ങളാൽ പഴക്കമുള്ള ഒരു മുൻവിധിയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് തന്റെ ശരീരത്തെ ഒരു മാധ്യമമായി ഉപയോഗിക്കാനാണ് ജയയുടെ താൽപര്യം. ആദ്യദിവസം ഈ പുതിയ കലാപ്രകടനവുമായി പുറത്തിറങ്ങാൻ ഭയമായിരുന്നെങ്കിലും. 

'ആരെങ്കിലും കൊല്ലപ്പെടുമ്പോൾ മാത്രമാണ് ജനം ദലിത് പ്രശ്‌നത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുക. ഈ രീതി മാറണം. ഭിന്നലിംഗക്കാരുൾപ്പെടെയുള്ള ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും നിരന്തരം ചർച്ച ചെയ്യപ്പെടണം.' ജയ കൂട്ടിച്ചേർക്കുന്നു.

ജയയുടെ അച്ഛന്റെയും അമ്മയുടേയും നാല് മക്കളിൽ ഏറ്റവും ഇളയവളായ ജയക്ക് എട്ടുവർഷം മുൻപേ മരിച്ച അച്ഛനാണ് ചെറുപ്പം മുതൽക്കേ മാതൃക. ആർ.എൽ.വി കോളേജിൽ നിന്ന് ഫൈനാർട്‌സ് ബിരുദം നേടിയ ജയ കലാകക്ഷി എന്ന കൂട്ടായ്മയിലംഗമാണ്. 2013-ൽ പെയിന്റിങിന് ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ അവരെ കലാകാരികൂടിയായ സഹോദരിയാണ് കലയുടെ ലോകത്തേക്ക് ആനയിക്കുന്നത്. 

 

Show us some love and support our journalism by becoming a TNM Member - Click here.