തീവ്രതയോടെയാണ് ഞാൻ ഒരു ചാറ്റ് കഴിഞ്ഞാൽ ചാറ്റ് ഹിസ്റ്ററി നീക്കം ചെയ്യുന്നത്. വാട്‌സ്ആപ് അപൂർവമായേ ഉപയോഗിക്കാറുള്ളൂ.

Malayalam Friday, June 03, 2016 - 19:30

ഓരോ മിനുട്ടിലും ടെക്‌നോളജിക്കൽ ഗാജറ്റുകൾ ഉല്പാദിപ്പിക്കപ്പെടുന്ന ഈ ലോകത്ത് എന്തുകൊണ്ട്  ഗെയിംസ് ത്രോൺ എന്ന് പറയുന്ന, സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നത് ചിത്രീകരിക്കുന്ന സീരിയലിനെക്കുറിച്ച് ടി.വി.ഭ്രമക്കാർ ആവേശത്തോടെ സംസാരിക്കുന്നത് എന്ന് ആരായുന്നതിനേക്കാൾ മുദ്രയടിക്കുന്നതിന് സാധ്യത സൃഷ്ടിക്കുക സാങ്കേതികവിദ്യാ വൈകല്യമായിരിക്കും. 


സാങ്കേതികവിദ്യാ വൈകല്യമുള്ള ഒരാളായിരിക്കുകയെന്നത് ഞാൻ തെരഞ്ഞെടുത്ത അവസ്ഥയാണ്. എന്തുകൊണ്ട് ഞാനങ്ങനെ ചെയ്യുന്നുവെന്നുള്ളത് എന്റെ സഹപ്രവർത്തകർക്കിടയിൽ ഒരു ചർച്ചാവിഷയമാണ്. 

സാങ്കേതികവിദ്യാ തൽപരരായവർക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണ് ഒരു ഓൺലൈൻ സംരംഭത്തിന്റെ ഭാഗമായിരിക്കുമ്പോഴും ഓൺലൈനായി സംഭവിക്കുന്ന എല്ലാതിലും അത്ഭുതം കൂറാതിരിക്കുന്നത് എന്നത്.

ഞാൻ ലേഖനങ്ങളെഴുതുന്നതിൽ മാത്രം കേന്ദ്രീകരിക്കുന്നതിന് മുൻഗണന നൽകുകയും എന്റെ ആശയവിനിമയങ്ങൾ ഞാൻ ജി-ചാറ്റിലേക്കും വിഡിയോ കോൺഫറൻസ് കോളിലേക്കോ ചുരുക്കുകയും ആളുകൾ ഒരേസമയം വാട്ട്‌സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നുവേണ്ട...എല്ലാം ഒരേസമയം ഉപയോഗിക്കുന്നത് കാണുന്നത്.

 

എന്റെ ഒരു പത്രപ്രവർത്തക സുഹൃത്ത് സംക്ഷിപ്തമായി അവതരിപ്പിക്കുന്നതിങ്ങനെ: ' അവർ ലോകത്തിൽ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും, ഒന്നിനെക്കുറിച്ചും തരിമ്പുപോലും വിവരമില്ലെങ്കിലും, ഇരുപത്തിനാലുമണിക്കൂറുകളും അഭിപ്രായപ്രകടനം നടത്താൻ പറ്റിയ ഒരു പായ സാമൂഹ്യമാധ്യമങ്ങൾ നിവർത്തിവെച്ച പോലെയാണത്..'

 

'ചിരപരിചിതത്വം അവജ്ഞയെ ഉളവാക്കും..' എന്ന ചൊല്ല്് ഓൺലൈൻ ലോകത്ത് ദൈവനിന്ദാസൂചകമല്ല. കൂടുതൽ കൂടുതൽ (വിവരങ്ങൾ) നൽകൂ എന്ന മുദ്രാവാക്യം മുഴക്കി ആളുകൾ ഇവിടെ ക്ഷീണിതരാകുന്നില്ലെന്ന് തോന്നുന്നു.  

എഴുന്നേൽക്കുന്നത് തൊട്ടുള്ള കാര്യങ്ങൾ, കിടയ്ക്കയിൽ നിന്ന് എഴുന്നേറ്റുവന്നതുതൊട്ട്, കാപ്പിയോ ചായയോ കുടിച്ചത്, അവരുടെ മുടിയുടെ അവസ്ഥ, അവരുടെ നഖത്തിന്റെ നിറം, അവരുടെ സുന്ദരൻ നായ മൂക്കുരസ്സുന്നത്, അവരുടെ അരക്കെട്ടിനടുത്ത് പച്ചകുത്തിയത് ഇങ്ങനെപോകും. എനിക്കത്ഭുതം കമോഡിൽ നിന്ന് ഫ്‌ളഷ് ചെയ്തുകളഞ്ഞ അവരുടെ വിസർജ്യത്തിന്റെ നിറം കൂടി പരാമർശിക്കാത്തതെന്തുകൊണ്ട് എന്നതിലാണ്.

 

ഏറ്റവും പുതിയ ടെക്‌നോളജിക്കൽ ഗാജറ്റുകളുടെയും വളർച്ച പ്രാപിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെയും വരവോടെ നമ്മുടെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ മറ്റുള്ളവർക്ക് അറിയാൻ കഴിയുന്നു. ഞാനോ എന്നെപ്പോലെ മറ്റു പീഡിതരായ വ്യക്തികളോ ഒഴികെ ബാക്കിയുള്ളവരുടെ ജീവിതമെല്ലാം സംഭവബഹുലമാണ്.

അതേസമയം നമ്മൾ ചില നിർഭാഗ്യവൻമാർ ദൈനംദിന ജീവിതം ജീവിച്ചുതീർക്കുന്നു. 


ഒരുപക്ഷേ സാമൂഹ്യമാധ്യമങ്ങളുടെ അമിതമായ തുറന്നുകാട്ടൽ സ്വഭാവത്തിന്റെ അങ്ങേയറ്റത്തെ വിരുദ്ധപ്രതികരണമായിട്ടായിരിക്കാം ഞാൻ ബോധപൂർവം അവയിൽ നിന്നെല്ലാം ഒഴിഞ്ഞുനിൽക്കുന്നത്. ലോകവുമായി ബന്ധം പുലർത്തുന്നതിന് അടിസ്ഥാനപരമായി ആവശ്യമുള്ളതിനൊഴികെ ഞാൻ അവയിൽ നിന്നൊഴിഞ്ഞുനിൽക്കുന്നു.

 


ശരിയാണ്, എനിക്ക് വ്യക്തിപരമായ എന്റെ ഇടം ഇല്ലാതാകുന്നുവെന്നത് എന്നെ അങ്ങേയറ്റത്തെ നിലപാടുകൾക്ക് പ്രേരിപ്പിക്കുന്നു. പക്ഷേ മറ്റെന്താണ് നിങ്ങൾക്ക് എന്നിൽ നിന്ന് പ്രതീക്ഷിക്കാനാകുക? 5000-ത്തിലേറെ ഇമെയിലുകൾ ഇൻബോക്‌സിൽ സൂക്ഷിക്കുന്നവരെ എനിക്കറിയാം.

അങ്ങനെ ചെയ്യുന്നത് ഇടമില്ലാതാക്കുന്നുവെന്ന ബോധ്യം മതപരമായ തീവ്രതയോടെ അവ ഡിലീറ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. ദിനേനയെന്നോണം ഞാൻ മെയിൽ ഇൻബോക്‌സ് വൃത്തിയാക്കുന്നു. വാട്‌സ്ആപ് ഉപയോഗംം ഫലത്തിൽ ഇല്ലെന്ന് തന്നെ പറയാം. ഫേസ്ബുക്കിലെയോ ട്വിറ്ററിലെയോ വാളിൽ പോസ്റ്റ് ചെയ്യുന്നതിന് പകരം അവ ഉപയോഗിച്ച് സന്ദേശമയയ്ക്കുന്നു. 

 


എന്റെ ചിത്രങ്ങൾ ഈ ഇടങ്ങളിലെല്ലാം സമൃദ്ധമായി ഉപയോഗിക്കപ്പെടുന്നത് എനിക്കത്ര സുഖമുള്ള കാര്യമല്ല. സാമൂഹ്യമാധ്യമങ്ങളിൽ എനിക്കായി പോസ്റ്റ് ചെയ്യപ്പെടുന്ന ഒരു നൂറായിരം ചിത്രങ്ങളിൽ ലൈക്ക് ബട്ടൺ ഞെക്കേണ്ടിവന്നാൽ എനിക്ക് ഭ്രാന്ത് പിടിയ്ക്കും. കൂട്ടുകാരുടെയും അവരുടെ ഓമനമൃഗങ്ങളുടെയും ചിത്രങ്ങൾക്ക് താഴെ ലൈക്ക് ബട്ടൺ ഞെക്കാത്തതുകൊണ്ട് എന്നെ അവഗണിക്കുന്ന കൂട്ടുകാരുണ്ട്.

സദാസമയം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആത്മരതിക്കാരുമായി ഇടപഴകേണ്ടിവരാതിരിക്കുന്നത് ഒന്നാലോചിച്ചാൽ നല്ലതുതന്നെ.  


എങ്ങനെയാണ് ഒരാളുടെ തലച്ചോർ ഇത്രയധികം വിവരങ്ങളുടെ അമിതഭാരം കൈകാര്യം ചെയ്യുന്നത് എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ലാത്ത കാര്യമാണ്. സാമൂഹ്യമാധ്യമങ്ങളിൽ അനുനിമിഷം പെരുകുന്ന ആപ്‌ളിക്കേഷനുകളിൽ മാത്രം തെഴുക്കുന്ന ചില ആളുകളെയൊക്കെ എനിക്കറിയാം. 

 

മിക്കപ്പോഴും സാമൂഹ്യമാധ്യമങ്ങളിലെ അസംബന്ധയുദ്ധങ്ങളിലേക്ക് നയിക്കുന്നത് ഉടനടി പ്രശസ്തി നേടാനുള്ള ആഗ്രഹമാണ്. ചിലരൊക്കെ അവരുടെ മരണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ലൈവ് സ്ട്രീമിങ് നടത്തുന്നിടത്തോളമെത്തുന്നു കാര്യങ്ങൾ.

തീർച്ചയായും തങ്ങളുടെ ചൂണ്ടുവിരൽ ഫേസ്ബുക്കിലെ ലൈക്ക് ബട്ടണിൽ ഒട്ടിച്ചുവെച്ചിട്ടുള്ള ചില വട്ടൻമാരും ഉണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗം ഒരാൾ ഖേദത്തോടെ പ്രഖ്യാപിക്കുമ്പോഴും ലൈക്കുകളുടെ പ്രവാഹമുണ്ടാകുന്നു. 


ഇങ്ങനെയുള്ള ബുദ്ധിമാന്ദ്യം അതിന്റേതായ രീതിയിൽ ഒരു കൂട്ടം വിചിത്രബുദ്ധികളായ വട്ടൻമാരെ സൃഷ്ടിച്ചിട്ടുള്ളതുകൊണ്ട് ഞാൻ ഏത് നിമിഷവും സാങ്കേതികവിദ്യാജ്ഞാനം വേണ്ടത്രയില്ലാത്തവളായിരിക്കാൻ ഇഷ്ടപ്പെടുന്നു. വെറുതേ ഇരിക്കുന്നതിലും വെറുതേ മിഴിച്ചിരിക്കുന്നതിലും ആളുകളെ നേരിട്ടു കാണുന്നതിലും ആഹ്‌ളാദം കണ്ടെത്തുന്ന ഒരാളായിട്ടും.

 

ഒരേ മുറിയിലിരുന്നിട്ടാണെങ്കിലും ഒരഭിവാദ്യത്തിന്റെ ഔപചാരികതയിലൊതുക്കാതെ, യഥാർത്ഥസംഭാഷണം നേരത്തെ നിലച്ചുപോയ ശരിയ്ക്കും ഇഷ്ടപ്പെടുന്ന ഒരാളുമായി നിശ്ശബ്ദമായ ചങ്ങാത്തം പങ്കുവെയ്ക്കുന്നതും ഞാൻ ആസ്വദിക്കുന്നു.