രണ്ട് പുരുഷൻമാരാൽ ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീ സൂര്യയ്ക്ക് നന്ദി പറഞ്ഞു.

Malayalam Wednesday, June 01, 2016 - 12:50

21-കാരനായ ഫുട്‌ബോൾ താരത്തെ ആക്രമിച്ചുവെന്ന് സിനിമാതാരം സൂര്യയ്‌ക്കെതിരെ പൊലിസിൽ നൽകിയ പരാതി പിൻവലിയ്ക്കപ്പെട്ടു. സൂര്യയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് ഫുട്‌ബോൾ താരത്താൽ ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീ പ്രസ്താവനയിറക്കിയതിനെ തുടർന്നാണ് പരാതി പിൻവലിച്ചത്. 

 

പരാതിക്കാരനായ പ്രേംകുമാറും സുഹൃത്തും ഫുട്‌ബോൾ കളിക്കുന്നതിനായി ബൈക്കിൽ അഡയാറിൽ പോകുംവഴി തിരു വി ക പാലത്തിന് സമീപം ഒരു കാറിൽ തട്ടുകയായിരുന്നു. കാറോടിച്ചിരുന്ന സ്ത്രീ പുറത്തുന്നപ്പോൾ ഇവർ രണ്ടുപേരും സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും പറയുന്നു.

 

ഈ തർക്കത്തിനിടയിൽ സൂര്യ ഇടപെടുകയും പ്രേംകുമാറിനെ ആക്രമിക്കുകയും കാറോടിച്ചിരുന്ന സ്ത്രീയുടെ പക്ഷം ചേരുകയുമായിരുന്നുവെന്ന് പ്രേംകുമാർ നൽകിയ പരാതിയിൽ പറയുന്നു. പാലത്തിൽ വലിയ ഗതാഗതതടസ്സമാണ് സംഭവം ഉണ്ടാക്കിയത്.

 

'ഞങ്ങൾ ആ സ്ത്രീയെ ഉപദ്രവിക്കുകയാണെന്ന് കരുതിയ സൂര്യ എന്നെ തല്ലി. അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ പോലും അദ്ദേഹം ശ്രമിച്ചില്ല..' പരാതിയിൽ പ്രേംകുമാർ ആരോപിച്ചു.

 

അതേസമയം സൂര്യയുടെ മാനേജർ ശാരീരികമായ ആക്രമണമുണ്ടായെന്ന ആരോപണം നിഷേധിച്ചിരുന്നു.

 

Show us some love and support our journalism by becoming a TNM Member - Click here.