ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകവിദ്യാർത്ഥിയായിരുന്ന രോഹിതിന്റെ അമ്മ തിങ്കളാഴ്ച പെരുമ്പാവൂരിലെത്തി.

Malayalam Tuesday, May 10, 2016 - 12:42

വിയോഗമനുഭവിക്കുന്ന രണ്ട് അമ്മമാരുടെ സമാഗമമായിരുന്നു അത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകവിദ്യാർത്ഥിയായിരുന്ന രോഹിതിന്റെ അമ്മ രാധിക തിങ്കളാഴ്ച ജിഷയുടെ മാതാവ് രാജേശ്വരിയെ പെരുമ്പാവൂരിലെത്തി സന്ദർശിച്ചു.

ദലിത് വിദ്യാർത്ഥിനി ജിഷയുടെ ക്രൂരമായ കൊലപാതകം പിന്നിട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു. അന്വേഷണത്തിൽ ഇതുവരെയും ഒരു കുതി്പ്പുമുണ്ടാക്കാൻ അന്വേഷണോദ്യോഗസ്ഥർക്കായിട്ടില്ല. 

കൂടിക്കാഴ്ചയുടെ സമയത്ത് ജിഷയുടെ അമ്മ തന്റെ സങ്കടങ്ങൾ കരഞ്ഞുതീർക്കാൻ തുനിഞ്ഞപ്പോൾ രാധിക അവരെ മുറുകെ ചേർത്തണച്ചുപിടിച്ചു. ആശുപത്രി അധികൃതർ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ അരമണിക്കൂറിനുള്ളിൽ കൂടിക്കാഴ്ച അവസാനിപ്പിക്കേണ്ടി വന്നു. ജിഷക്ക് നീതി കിട്ടും വരെ പോരാട്ടം തുടരണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാധിക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ രാജേശ്വരി ഒറ്റയ്ക്കല്ലെന്ന് രാധിക രാജേശ്വരിയോട് പറഞ്ഞു. താനും പുത്രവിയോഗത്തിന്റെ ദുഖം അനുഭവിക്കുന്നയാളാണെന്നും അവരും രാജേശ്വരിയെ പോലെ തന്റെ പുത്രന് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണെന്നും രാധിക പറഞ്ഞു. 

ജിഷയ്ക്ക് നേരെയുണ്ടായ ക്രൂരതയിൽ രാധികക്ക് വലിയ നടുക്കമാണ് ഉണ്ടായിരി്ക്കുന്നത്- രാധികയ്‌ക്കൊപ്പം കേരളത്തിലെത്തിയ രോഹിതിന്റെ സുഹൃത്ത് ദൊന്ത പ്രശാന്ത് പറഞ്ഞു. 

'പ്രദേശത്തെ മറ്റ് വീടുകളെല്ലാം സമ്പന്നതയുടെ ചിഹ്നങ്ങൾ പേറുന്നവയാണ്. ആഡംബരപൂർണമാണ്. തീർച്ചയായും അവർ സാമുഹികഭ്രഷ്ട് അനുഭവിച്ചിരുന്നു..' പ്രശാന്ത് പറഞ്ഞു.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി അധികൃതരുടെ പീഡനത്തെ തുടർന്ന് തന്റെ മകൻ ജീവനൊടുക്കിയ നാൾതൊട്ട് രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന ദലിതരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടുസംസാരിക്കുകയും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടുപോരുകയുമാണ് രാധിക. 

 

'പൊലിസ് അവരുടെ ജോലി ചെയ്യട്ടെ' മാധ്യമവേട്ട അവസാനിപ്പിക്കാൻ ദീപയുടെ അഭ്യർത്ഥന

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Show us some love and support our journalism by becoming a TNM Member - Click here.