രജനീകാന്ത് ആരാധന മൂത്തയാൾ ഓർമയുടെ നഷ്ടത്തെ മറികടന്ന് കബാലി പോസ്റ്റർ തയ്യാറാക്കി

കബാലി പോസ്റ്റർ തയ്യാറാക്കാൻ അവസരം നൽകിയതിലൂടെ സംവിധായകൻ പാ. രഞ്ജിത് വിൻസി രാജിന് നൽകിയത് പുതുജന്മം.
രജനീകാന്ത് ആരാധന മൂത്തയാൾ ഓർമയുടെ നഷ്ടത്തെ  മറികടന്ന് കബാലി പോസ്റ്റർ തയ്യാറാക്കി
രജനീകാന്ത് ആരാധന മൂത്തയാൾ ഓർമയുടെ നഷ്ടത്തെ മറികടന്ന് കബാലി പോസ്റ്റർ തയ്യാറാക്കി
Written by:

പരസ്യങ്ങളുടെ മായിക ലോകത്ത് നിരവധി അംഗീകാരങ്ങൾ നേടിയ ആളെന്ന നിലയ്ക്ക് മാത്രമല്ല ക്രിയേറ്റീവ് ഹെഡ് വിൻസി രാജ് അറിയപ്പെടുന്നത്, മറിച്ച് കടുത്ത ഒരു രജനീകാന്ത് ഭ്രാന്തൻ എന്നു കൂടിയാണ്. 

പക്ഷേ ജീവിതകാലം മുഴുവൻ താൻ പുലർത്തിയ രജനീകാന്തിനെ കാണുകയെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുമെന്നോ, അതെങ്ങനെയെന്നോ ബംഗലൂരൂവിലുള്ള ഈ പരസ്യഡിസൈനർ ഒട്ടും ചിന്തിച്ചുകാണില്ല. 


 

കബാലി പോസ്റ്ററിന് പിറകിൽ പ്രവർത്തിച്ചത് 35 കാരനായ വിൻസി രാജാണ്.  പക്ഷേ തന്റെ തലൈവരെ കാണാനുള്ള ആ യാത്ര ഒട്ടും സുകരമായിരുന്നല്ല. മണിപ്പാലിനടുത്തുണ്ടായ ഒരു കാർ അപകടത്തിലേക്ക് കുറച്ചുകാലത്തേക്ക് അദ്ദേഹത്തിന് സ്മൃതിനഷ്ടം സംഭവിച്ചിരുന്നു. ' എന്റെ ചില സുഹൃത്തുക്കളെ ഓർത്തെടുക്കുന്നതിലൊക്കെ എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞാൻ ഒരു അപകടത്തിൽ പെട്ടുവെന്നത് തന്നെ ഒരു മാസം കഴിഞ്ഞതിന് ശേഷമാണ് എനിക്ക് മനസ്സിലായത്. ' വിൻസി രാജ് പറയുന്നു.

 

അപകടത്തിന് കുറച്ചുമുൻപേ പരസ്യ ജോലി ഉപേക്ഷിച്ച രാജ് ആ സമയത്ത് പരിപൂർണമായും നിസ്സഹയനായിരുന്നു. ഈ സന്ദർഭത്തിലാണ് സംവിധായകൻ പ. രഞ്ജിത്തിന്റെ തീരുമാനം രാജിന് പുതുജീവൻ നൽകിയത്. 


 

യാദൃച്ഛികമായാണ് വിൻസി രാജ് സിനിമാ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നത്. പ. രഞ്ജിതിനൊപ്പം പ്രവർത്തിക്കുന്ന മോസസ് കുറച്ചുകാലം മുൻപ് രാജിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയിരുന്നു. തന്റെ കന്നിച്ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന രഞ്ജിത് രാജിന് പോസ്റ്റർ തയ്യാറാക്കാൻ ഒരവസരം നൽകിയിരുന്നു. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സി.വി. കുമാറിന്റെ ചില ചിത്രങ്ങൾക്ക് പോസ്റ്റർ തയ്യാറാക്കിയതും രാജ് ആണ്..


 

മുറിവുകളിൽ നിന്ന് വിടുതൽ നേടാനായി രാജ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് തന്റെ തലൈവർ നടിച്ച കബാലിയുടെ പോസ്റ്റർ തയ്യാറാക്കാൻ രഞ്ജിത് സമീപിക്കുന്നത്. ' ജീവിതം തിരി്ച്ചുപിടിക്കാൻ കിട്ടുന്ന ഒരവസരം. എല്ലാം നഷ്ടപ്പെട്ട ഒരവസ്ഥയിലായിരുന്നു ആ അവസരത്തിൽ ഞാൻ.

 

'  പക്ഷേ ആ ജോലി സ്വീകരിക്കാനല്ല തനിക്ക് ആദ്യം തോന്നിയത്. വേറൊരു ഡിസൈറനെ സമീപിക്കാൻ രാജ് രഞ്ജിത്തിനോട് നിർദേശിച്ചു. ' സിനിമയോട് നീതി പുലർത്താൻ കഴിയില്ലെന്നായിരുന്നു എന്റെ ആദ്യചിന്ത. എനിക്ക് ഒരു അപകടമുണ്ടായെന്നും, ഞാൻ പഠിച്ച സോഫ്റ്റ്‌വെയറുകളെക്കുറിച്ച് പലതും ഞാനോർക്കുന്നില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. ' രാജ് പറയുന്നു. പക്ഷേ തന്റെ മറുപടി ചെവിക്കൊള്ളാൻ രഞ്ജിത് തയ്യാറായില്ല. കാർ അപകടത്തിൽ പെട്ട് നഷ്ടമായ ഓർമയിൽ പലതും ഓർത്തെടുക്കാൻ ആവശ്യമായ സമയം തരികയാണ് പകരം ചെയ്തത്.


 

കബാലിയുടെ ചിത്രീകരണവേളയിലാണ് രാജിന്റെ ആരാധനാകഥാപാത്രത്തെ കണ്ടുമുട്ടുകയെന്ന സ്വപ്‌നം സഫലമാകുന്നത്. 'സർ. ഉങ്കളൈ പാർത്ത് നാൻ വളർന്തേൻ...' എന്നതായിരുന്നു രജനീകാന്തിനോടുള്ള രാജിന്റെ ആദ്യവാക്കുകൾ.  താരം മറുപടിയായി പുഞ്ചിരിക്കുകയും 'നിങ്ങൾക്ക് എന്തുചെയ്യണമെന്ന് തോന്നുന്നോ, അത് ഞങ്ങൾ ചെയ്യാം...' എന്ന് പറയുകയും ചെയ്തു. 


 

കബാലിയുടെ ചിത്രീകരണവേളയിലാണ് രാജിന്റെ ആരാധനാകഥാപാത്രത്തെ കണ്ടുമു'ുകയെ സ്വപ്‌നം സഫലമാകുത്. 'സർ. ഉങ്കളൈ പാർത്ത് നാൻ വളർന്തേൻ...' എതായിരുു രജനീകാന്തിനോടുള്ള രാജിന്റെ ആദ്യവാക്കുകൾ.  താരം മറുപടിയായി പുഞ്ചിരിക്കുകയും 'നിങ്ങൾക്ക് എന്തുചെയ്യണമെ് തോുാേ, അത് ഞങ്ങൾ ചെയ്യാം...' എന്ന് പറയുകയും ചെയ്തു. 


 

പലരും രജനീകാന്തിനെ വിശേഷിപ്പിക്കുന്നതു പോലെ 'ലാളിത്യം നിറഞ്ഞ വ്യക്തിത്വം' 'പ്രഫഷണൽ' എന്നൊക്കെത്തനെയാണ്  രാജും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ചിത്രീകരണത്തിന്റെ ലേ ഔട്ട് രാജ് രജനീകാന്തിനെ കാണിക്കുകയും ചെയ്തു.  രണ്ടേ രണ്ടു ഷോട്ടുകളിലൂടെ ഫോട്ടൊഗ്രഫർക്ക് പൂർണതയുള്ള ഒരു ഫ്രെയിം രജനീകാന്ത് നൽകുമായിരുന്നു. ' എന്താണ് ആരാധകർക്ക് വേണ്ടത് എന്നതറിയാവുന്നതരത്തിൽ അനുഭവജ്ഞാനം ആർജിച്ചയാളാണ് അദ്ദേഹം. അതിന് പുറമേ അദ്ദേഹം നൽകുന്ന ഓരോ ഷോട്ടും ഒരു ബോണസ് ആണ്...' രാജ് വിശദീകരിക്കുന്നു. 


 

കബാലിയുടെ പത്ത് പോസ്റ്ററുകളാണ് രാജ് തയ്യാറാക്കിയിട്ടുള്ളത്. ക്വലാലം പൂരിലെ കെട്ടിടങ്ങളും മറ്റും പിറകിൽ പശ്ചാത്തലമായി വരുന്ന രീതിയിൽ ഒരു കസേരയിൽ ചമ്രം പടിഞ്ഞിരിക്കുന്ന രജനീകാന്തിനെ ചിത്രീകരിക്കുന്നതടക്കം രണ്ട് ഷോട്ടുകൾ ശൈലീകൃതമാണ്. ബാക്കിയുള്ളവ ചിത്രത്തിൽ കാഴ്ചക്കാരന് താൽപര്യമുണർത്തുന്ന തരത്തിലുള്ളവയാണ്- രാജ് പറയുന്നു.  

 

കഴിഞ്ഞ സെപ്തംബറിൽ ആദ്യ പോസ്റ്റ് പുറത്തിറങ്ങിയപ്പോൾ കൂടുതൽ പോസ്റ്ററുകൾ കാണാൻ ആരാധകരിൽ ആകാംക്ഷയുണർന്നെന്ന അനുഭവം തന്റെ ശ്രമങ്ങൾ ഫലവത്തായതിന്റെ സൂചനയായി രാജ് കണക്കാക്കുന്നു. 


 

കബാലിയുടെ റിലീസിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കേ, സൂപ്പർതാരത്തിന്റെ മറ്റേത് ആരാധകനെയും പോലെ ആദ്യദിവസം ആദ്യ പ്രദർശനത്തിൽ തന്നെ സിനിമ കാണാൻ ചെന്നൈയിൽ താനുണ്ടാകണമെന്ന് രാജ് ആഗ്രഹിക്കുന്നു. 


 

രജനീകാന്തിന്റെ കൂടെ കൂടുതൽ സിനിമകളിൽ പ്രവർത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ' എനിക്ക് ഭാഗ്യമുണ്ടെങ്കിൽ അദ്ദേഹത്തെ വീണ്ടും കാണാനായേക്കു' മെന്നാണ് രാജിന്റെ തലൈവരെപ്പോലെ വിനയാന്വിതനായി വിൻസി രാജിന്റെ മറുപടി. 

Related Stories

No stories found.
The News Minute
www.thenewsminute.com