ഇതാദ്യമായല്ല പ്രിയാമണിയ്‌ക്കെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെടുന്നത്.

Malayalam Thursday, June 02, 2016 - 16:12

സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകൾക്ക് പ്രിയാമണി വീണ്ടും ഇരയാകുന്നു.

 

മുസ്തഫാരാജുമായുള്ള വിവാഹത്തെച്ചൊല്ലി മതനിന്ദാസൂചകമായ കമന്റുകളുടെ പ്രവാഹമുണ്ടായതിന് തൊട്ടുപിറകെയാണിത്. എന്നാൽ ഉടൻ തന്നെ പ്രിയാമണി തിരിച്ചടിച്ചു. ്അപഹസിക്കലുകളെ അംഗീകരിക്കാതെ. 

ബംഗലൂരുവിലെ ബനശങ്കരി വസതിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നടിയുടെയും ആൺകൂട്ടുകാരനായ മുസ്തഫയുടേയും വിവാഹനിശ്ചയം നടന്നത്. ഈ വർഷം അവസാനത്തോടെ ഇവരുടെ വിവാഹം നടക്കുമെന്നാണ് അറിയുന്നത്.

 

നേരത്തെ, പ്രിയാമണിയെ പെരുമ്പാവൂരിലെ പെൺകുട്ടിയെ ബലാത്്‌സംഗം ചെയ്ത് കൊന്നതുസംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു.

 

അവരെ ദേശവിരുദ്ധയെന്നും ചിലർ മുദ്രകുത്തി. ഇന്ത്യ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റിയ സുരക്ഷയുള്ള ഒരിടമല്ലെന്നും രാജ്യം വിടുന്നതാണ് നല്ലതെന്നും അവർ ട്വീറ്റ് ചെയ്തിരുന്നു.


 

 

Show us some love and support our journalism by becoming a TNM Member - Click here.