ഒരു വിഡിയോയിൽ ദീപ പൊലിസ് അവരുടെ ജോലി ചെയ്യട്ടേയെന്നും നിഗമനങ്ങളിലേക്ക് എടുത്തുചാടരുതെന്നും പറയുന്നതായി കാണാം

Malayalam Tuesday, May 10, 2016 - 07:56

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം കഴിഞ്ഞ് 12 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടാകാത്തതിന്റെ പശ്ചാത്തലത്തിൽ ജിഷയുടെ സഹോദരി ദീപ തനിക്ക് നേരെയുള്ള മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

ഒരു യുട്യൂബ് വിഡിയോയിൽ ദീപ പൊലിസ് അവരുടെ ജോലി ചെയ്യട്ടേയെന്നും നിഗമനങ്ങളിലേക്ക് എടുത്തുചാടരുതെന്നും പറയുന്നതായി കാണാം. കുറ്റവുമായി ബന്ധപ്പെട്ട് ദീപ ചോദ്യം ചെയ്യപ്പെട്ടതു സംബന്ധിച്ച് പല മട്ടിൽ വാർത്ത വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന. സഹോദരിയുടെ വധവുമായി അവർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടെന്ന ദുസ്സൂചനകൾ ചില വാർത്തകളിലുണ്ടായിരുന്നു. 

ഒരു കൂട്ടം മൈക്കുകൾ ദീപയുടെ അടുത്തേക്ക് ചേർത്തുപിടിക്കാൻ പല റിപ്പോർട്ടർമാരും മെനക്കെടുന്നതായി വിഡിയോവിൽ കാണാം. കഴിയുന്നത്ര അക്ഷോഭ്യയായി മറുപടി പറയാൻ ദീപ ശ്രമിക്കുന്നതായും. 

'പൊലിസ് അവരുടെ ജോലി ചെയ്യുന്നില്ലെന്ന് ആരുപറഞ്ഞു? ഈ ദിവസങ്ങളിലത്രയും പൊലിസ് കഠിനമായി പരിശ്രമിക്കുകയായിരുന്നു. കുറ്റം ചെയ്യാത്ത ഒരാളെ ശിക്ഷിച്ചിട്ട് എന്ത് പ്രയോജനം?  പൊലിസ് പലരേയും ചോദ്യം ചെയ്യുന്നുണ്ട്. നമുക്കറിയില്ല കുറ്റവാളി ആരെന്ന്. ആര് തന്നെയായാലും നിയമത്തിന് മുൻപിൽ കൊണ്ടുവന്നേ പറ്റൂ. പൊലിസ് നേരിടുന്ന വിഷമങ്ങളെയും ക്‌ളേശങ്ങളെയും കുറിച്ച് നിങ്ങൾക്ക് മനസ്സിലാകാത്തതെന്തുകൊണ്ട്?' ദീപ ചോദിക്കുന്നു.


വിഡിയോ ഇവിടെ കാണാം.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Show us some love and support our journalism by becoming a TNM Member - Click here.