ഭർത്താവിന് അനുകൂലമായി വാർത്തയെഴുത്തിനെ സ്വാധീനിക്കാൻ മാതൃഭൂമിയിലെ പത്രപ്രവർത്തക ശ്രമിച്ചു?

Malayalam Monday, May 09, 2016 - 19:45

മാതൃഭൂമി വാർത്താചാനലിലെ ഒരു പത്രപ്രവർത്തക മറ്റ് പത്രപ്രവർത്തകർക്ക് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. എന്നാൽ ആരോടാണ് അവർ ഇക്കാര്യം പറയുന്നതെന്ന് വ്യക്തമല്ല. 

മാതൃഭൂമി വാർത്താചാനലിന്റെ കൊച്ചി ബ്യൂറോവിലെ സ്‌പെഷൽ കറസ്‌പോണ്ടന്റ് ആയ ലേബി സജീന്ദ്രൻ  അജ്ഞാതനായ ഒരു വ്യക്തിയുമായി നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ലേബിയുടെ ഭർത്താവുമായ സജീന്ദ്രൻ എം.എൽ.എയുടെ വിജയം ഉറപ്പാക്കുന്നതിന് ഒരു സ്ത്രീശബ്ദം പത്രപ്രവർത്തകർക്ക് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതായി ശബ്ദരേഖയിൽ കേൾക്കാം. 

ഞായറാഴ്ച പുറത്തായ ഒമ്പതുമിനിറ്റ് ദൈർഘ്യമുള്ള ശബ്ദരേഖയിൽ തന്റെ സഹപ്രവർത്തകനായ ബിജു പങ്കജ് സജീന്ദ്രനെതിരെ പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ ഒരു തീർച്ചയുണ്ടാക്കാനായി ആവശ്യപ്പെടുന്നതായും കേൾക്കാം. എന്നാൽ കേൾക്കുന്നയാൾക്ക് ബിജു പങ്കജിനെക്കുറിച്ച് അറിയാത്തതിനാൽ മാതൃഭൂമി വാർത്താചാനലിന്റെ റീജ്യണൽ ചീഫായ അദ്ദേഹത്തെക്കുറിച്ച് ലേബിയെന്ന് കരുതപ്പെടുന്ന സ്ത്രീ വിശദീകരിക്കുന്നതായും കേൾക്കാം. 

തന്റെ ഭർത്താവിനെതിരെ ബിജു പങ്കജ് വാർത്തകൾ നൽകുന്നുവെന്ന് ശബ്ദരേഖയിൽ ലേബി പരാതിപ്പെടുന്നു. തങ്ങൾക്കിടയ്ക്ക് ഒരിക്കലും സൗഹാർദ്ദപൂർണമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. മീഡിയാ വൺ എന്ന മറ്റൊരു ചാനലിൽ വന്ന വാർത്തയെക്കുറിച്ചാണ് സംഭാഷണത്തിൽ പരാമർശിക്കുന്നത്. ബ്യൂറോ ചീഫായ ബിജു പങ്കജിനെ ഒന്നു ശ്രദ്ധിക്കണമെന്നും ലേബി അജ്ഞാതനായ ആ വ്യക്തിയോട് ആവശ്യപ്പെടുന്നുണ്ട്. 

മൂന്നാമത്തെ മിനുറ്റിൽ ലേബിയോട് എങ്ങനെയാണ് പ്രാദേശിക പത്രപ്രവർത്തകരെ സ്വാധീനിക്കേണ്ടതെന്നും അതിനായി കാശിറക്കാൻ തയ്യാറുണ്ടോ എന്നും അയാൾ ചോദിക്കുന്നു. ഈ ഭാഗത്ത് ശബ്ദരേഖ വ്യക്തമല്ല. ഇടയ്ക്കിടയ്ക്ക് ശബ്ദം മുറിഞ്ഞുപോകുന്നുമുണ്ട്. 10000 രൂപയോ 20000 രൂപയോ നൽകാൻ തയ്യാറാണോ എന്നും ചോദിക്കുന്നു. ഞങ്ങൾ സന്നദ്ധരാണ് എന്ന മറുപടിയും കേൾക്കാം. 

അതേസമയം, ഏതെങ്കിലും മാധ്യമപ്രവർത്തകന് പണം നൽകാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ടില്ലെന്ന് ലേബി വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരബന്ധമില്ലാത്ത വാചകങ്ങൾ എഡിറ്റ് ചെയ്ത് ചേർത്താണ് ശബ്ദരേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും അവർ പ്രസ്താവിച്ചതായി റിപ്പോർട്ടുകളുണ്ട്. ' ആ ശബ്ദം എന്റേതുതന്നെ. പക്ഷേ കഴിഞ്ഞ രണ്ടുമാസമായി ഞാൻ നടത്തിയ സംഭാഷണങ്ങൾ എഡിറ്റ് ചെയ്ത് ചേർത്താണ് ഈ ശബ്ദരേഖ ഉണ്ടാക്കിയിട്ടുള്ളത്..' ലേബി പറഞ്ഞു. 

ഇത് മുൻ ചീഫ് ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണന്റെ മരുമകൻ പി.വി.ശ്രീനിജന്റെ പ്രതികാരനടപടിയാണെന്നും ലേബി ആരോപിച്ചിട്ടുണ്ട്. ഒരു പത്രപ്രവർത്തകനെന്ന് തനിക്ക് സ്വയം പരിചയപ്പെടുത്തിയ ഒരു സുഹൃത്തുമായിട്ടുള്ള സംഭാഷണങ്ങളാണ് അതിലുള്ളത്. നിയമസഭാതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് പാർട്ടിയിൽ അന്തഛിദ്രം സൃഷ്ടിക്കാനും തന്നെ അപകീർത്തിപ്പെടുത്താനുമാണ് ഈ ശബ്ദരേഖ. 

മണ്ഡലത്തിൽ കോൺഗ്രസിനുവേണ്ടി മത്സരിക്കാൻ ആഗ്രഹിച്ചയാളാണ് ശ്രീനിജൻ. എന്നാൽ അദ്ദേഹത്തിനെതിരെ നിയമപരമായ അന്വേഷണങ്ങൾ നടക്കുന്നതിനാൽ സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. 

ലേബി സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തോട് പ്രതികരിക്കാൻ മാതൃഭുമി ഡയരക്ടറായ എം.വി. ശ്രേയാംസ് കുമാർ ഇതുവരെ തയ്യാറായിട്ടില്ല.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Show us some love and support our journalism by becoming a TNM Member - Click here.