80കളിൽ മുകേഷ് ബിരുദവിദ്യാർത്ഥിയായിരിക്കുമ്പോൾ ശശികുമാർ ലക്ചററായിരുന്നു.

Malayalam Thursday, May 12, 2016 - 16:36

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ തൊട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിനിമാനടനുമായ കേരളീയരുടെ ശ്രദ്ധയാകർഷിക്കുന്ന കൊല്ലത്തെ പോരാട്ടം മറ്റൊരു കാരണത്താൽ കൂടി ശ്രദ്ധേയമാകുന്നു. ഗുരുവും ശിഷ്യനും ഏറ്റമുട്ടുന്ന തെരഞ്ഞെടുപ്പ് പോരാട്ടമാണ് കൊല്ലത്ത് നടക്കുന്നത് എന്നതാണത്. 

കൊല്ലത്തെ എസ്.എൻ. കോളെജ് മുൻ പ്രിൻസിപ്പലായ ശശികുമാർ തന്റെ വിദ്യാർത്ഥികളായ മുകേഷിനോടും യു.ഡി.എഫിന്റെ സൂരജ് രവിയോടുമാണ് മത്സരിക്കുന്നത് എന്നതാണ് കൊല്ലത്തെ പോരാട്ടത്തിന്റെ സവിശേഷത.

എൺപതുകളിൽ മുകേഷ് കോളെജിൽ ബിരുദവിദ്യാർത്ഥിയായിരിക്കുമ്പോൾ ശശികുമാർ അവിടെ അദ്ധ്യാപകനായിരുന്നു. 2000 മുതൽ 2002 വരെ സൂരജ് രവി അവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അദ്ദേഹം പ്രിൻസിപ്പലുമായിരുന്നു. 

ഏത് വിദ്യാർത്ഥിയെയാണ് പിന്തുണയ്ക്കുന്നതെന്ന് കൊല്ലത്തെ പത്രസമ്മേളനത്തിൽ ശശികുമാറിനോട് ചോദിച്ചപ്പോൾ താൻ തന്റെ രണ്ടുശിഷ്യൻമാർക്കും വിജയം നേരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ജയിക്കുന്നതിനാണഅ തന്റെ മുൻഗണനയെന്നും അദ്ദേഹം പ്രതികരിച്ചു. 

എന്നാൽ തന്റെ ഗുരുനാഥനെപ്പോലെ താനത്ര വിശാലഹൃദയനൊന്നുമല്ലെന്നായിരുന്നു സൂരജ് രവിയുടെ പ്രതികരണം.

കൊല്ലത്ത ്താൻ ജയിക്കുമെന്നാണ് തന്റെ പ്രതീക്ഷ. ശശികുമാർ പൊതുവേ ശാന്തപ്രകൃതനും രാഷ്ട്രീയത്തിൽ നിഷ്പക്ഷനിലപാടുകളുള്ളയാളുമായിട്ടാണ് സൂരജ് രവി വിലയിരുത്തുന്നത്.'അദ്ദേഹം നല്ല ഒരു അധ്യാപകനായിരുന്നു..' ദ ന്യൂസ്്മിനുട്ടിനോട് സംസാരിക്കവേ സൂരജ് പറഞ്ഞു. 

മുകേഷും താനും നല്ല കുടുംബസുഹൃത്തുക്കളാണ്. ആ സൗഹൃദം രാഷ്ട്രീയത്തിന് പുറത്ത് തങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. 'അതിൽ ഇപ്പോഴും മാറ്റമില്ല.' ഒരു ചെറുചിരിയോടെ സൂരജ് തുടർന്നു. 

ശശികുമാറിന്റെ ക്ലാസുകളിലൊന്നും ഇരിയ്ക്കാൻ മുകേഷിന് അവസരം കിട്ടിയിട്ടില്ലെങ്കിലും സ്‌നേഹവായ്പുകളോടെയാണ് മുകേഷ് അദ്ദേഹത്തെ സ്മരിക്കുന്നത്. ' അല്ലാതെയും അദ്ദേഹവുമായി ആശയവിനിമയം നടത്താൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.

കൊല്ലത്തെ എസ്.എൻ. പബ്ലിക് സ്‌കൂളിന്റെ ചെയർമാനെന്ന നിലയിൽ അദ്ദേഹത്തെ പല സന്ദർഭങ്ങളിലും കണ്ടുമുട്ടാൻ ഇട വന്നിട്ടുണ്ട്. 

എതിരാളികളുമായി ഈ നിലയിലുള്ള സൗഹൃദം വിജയസാധ്യതയ്ക്ക് മങ്ങലേല്പിക്കുമോ എന്ന് ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ആദ്യം മുകേഷിന്റെ മറുപടി: ' ഐഡിയാ സ്റ്റാർ സിങ്ങറിൽ എലിമിനേഷൻ റൗണ്ടിൽ നിന്ന് കടക്കുന്നവർ എലിമിനേറ്റ് ചെയ്യപ്പെട്ട തങ്ങളുടെ സുഹൃത്തുക്കൾക്ക് മറ്റൊരു അവസരം നൽകണമെന്ന് ജഡ്ജസിനോട് പറയുന്നത് കേട്ടിട്ടില്ലേ?. അതുതന്നെയാണ് ഇവിടുത്തെയും കാര്യം. ഞാൻ ജയിച്ചുകഴിഞ്ഞാൽ തീർച്ചയായും ഇവർക്കും ജനങ്ങളെ സേവിക്കാൻ മറ്റൊരവസരം നൽകണമെന്ന് ഞാൻ ജനങ്ങളോട് ആവശ്യപ്പെടും. ഒരുപക്ഷേ അപ്പോൾ ഈ മൂന്നുപേർക്കും മണ്ഡലത്തിന്റെ പൊതുന•-ക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമായിരിക്കും..' മുകേഷ് കൂട്ടിച്ചേർത്തു. 

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Show us some love and support our journalism by becoming a TNM Member - Click here.