മെൻസ്ട്വൽ കപ്പുകൾ: സാനിറ്ററി നാപ്കിനുകൾ ഇനി പലർക്കും വേണ്ട

ആർത്തവ സമയത്ത് ജനനേന്ദ്രിയത്തിനുള്ളിൽ ധരിക്കാവുന്നവയാണ് ഈ കപ്പുകൾ
മെൻസ്ട്വൽ കപ്പുകൾ: സാനിറ്ററി നാപ്കിനുകൾ ഇനി പലർക്കും വേണ്ട
മെൻസ്ട്വൽ കപ്പുകൾ: സാനിറ്ററി നാപ്കിനുകൾ ഇനി പലർക്കും വേണ്ട
Written by :

സാനിറ്ററി നാപ്കിനുകൾ വലിച്ചെറിയുന്നതും അതുമൂലമുണ്ടാകുന്ന മാലിന്യപ്രശ്‌നങ്ങളുമാണ് രാജേഷിനെയും ഭാര്യ രശ്മിയെയും കൂടുതൽ പ്രകൃതിസൗഹൃദപരമായ ബദൽ തേടാൻ പ്രേരിപ്പിച്ചത്. 

വിഷയത്തിൻമേൽ നടത്തിയ ഒരു ദ്രുതഗവേഷണമാണ് വിദേശത്ത് ഇതിനകം പ്രചുരപ്രചാരം നേടിയിട്ടുള്ള മെൻസ്ട്ര്വൽ കപ്പുകൾ എന്ന സങ്കല്പത്തെ പരിചയപ്പെടുത്തിയത്.

2014ൽ ഈ ഉൽപന്നം ഉപയോഗിച്ച അനുഭവം നേടിയ രശ്മി വാണിജ്യാടിസ്ഥാനത്തിൽ 'വി കപ്പ്' എന്ന ബ്രാൻഡിൽ ഇതുൽപാദിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ച് നിർമിക്കുന്ന ഈ കപ്പുകൾ ആർത്തവസമയത്ത് ജനനേന്ദ്രിയത്തിനുള്ളിൽ സ്ഥാപിക്കാം.

ഒരിക്കൽ നിറഞ്ഞുകഴിഞ്ഞാൽ അവ വൃത്തിയാക്കുകയും വീണ്ടും ജനനേന്ദ്രിയത്തിൽ ധരിക്കുകയും ചെയ്യാം. പത്തുവർഷത്തോളം ഇതുപയോഗിക്കാം.

പെരിന്തൽമണ്ണ സ്വദേശിയായ ആശാപ്രദീപ് പറയുന്നത് തനിക്ക് വലിയൊരു അനുഗ്രഹമായെന്നാണ്. ഈ ഉൽപന്നത്തിന്റെ ആദ്യത്തെ ഉപഭോക്താക്കളിൽ ഒരാളാണ് ആശ. അങ്കലാപ്പും പരിഭ്രമവും എന്നാണ് ആർത്തവ സമയത്തുപയോഗിക്കാവുന്ന ഈ കപ്പുകളെ കുറിച്ചുള്ള തന്റെ ആദ്യത്തെ പ്രതികരണങ്ങളെന്ന് ആശ പറയുന്നു.

'അങ്ങനെയൊന്നിനെക്കുറിച്ച് ഞാൻ മുൻപൊരിക്കലും കേട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് ആശങ്കകളും മുൻധാരണകളും ഉണ്ടായി. രണ്ടുവർഷം മുൻപ് ഒരു കുഞ്ഞിന് ജൻമം നൽകിയതുകൊണ്ട് ഇതുപയോഗിക്കാനാകുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ പ്രസവാനന്തരദിനങ്ങളിൽ സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇതെന്നെ ഒഴിവാക്കിത്തന്നു എന്ന് ഞാൻ പറയുക തന്നെ വേണം..' ആശ പറയുന്നു.

ഉൽപന്നത്തിന് ഇത്തിരിവില കൂടുതലാണെന്ന് സ്വാഭാവികംആശ പറയുന്നു. ' പക്ഷേ കപ്പ് ഉപയോഗിച്ചതിന് ശേഷം ഒരു സ്ത്രീയും അത് വേണ്ടെന്ന് വെയ്‌ക്കേണ്ട. എത്ര സൗകര്യപ്രദമാണെന്ന് മനസ്സിലാക്കുന്നതുവരെ മാത്രമേ ആശങ്കകളും മുൻധാരണകളുമൊക്കെ നീണ്ടുനിൽക്കൂ..' അവർ പറയുന്നു.

കമ്പനിയുടെ മാനേജിങ് പാർട്ണറായ രാജേഷ് പറയുന്നത് ഉൽപന്നത്തെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളിയെന്നാണ്.

'അത്തരമൊരു ഉൽപന്നം ഉണ്ടെന്നുതന്നെ 99 ശതമാനം സ്ത്രീകൾക്കും അറിയില്ല. ഞങ്ങളുടെ ആദ്യലക്ഷ്യം അവരെ ഉൽപന്നം വാങ്ങാൻ പ്രേരിപ്പിക്കുകയെന്നതല്ല. പക്ഷേ അവരെ ഇങ്ങനെയൊരു ബദൽമാർഗത്തെക്കുറിച്ച് അറിവ് നൽകുകയെന്നതാണ്. അതുകൊണ്ട് സംസ്ഥാനത്തുടനീളം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഞങ്ങൾ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു..' രാജേഷ് പറഞ്ഞു.

 

സാനിറ്ററി നാപ്കിനുകൾ വീണ്ടും ഉപയോഗിക്കുകയെന്ന ചിന്ത തന്നെ  38കാരിയായ പ്രീതി മുകുന്ദനെ ഭയപ്പെടുത്തുന്നു. രണ്ടുവർഷമായി ഇവർ മെൻസ്ട്ര്വൽ കപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഇത് ജനനേന്ദ്രിയത്തിൽ നിക്ഷേപിക്കുകയെന്ന ആശയത്തെക്കുറിച്ച് സംശയമുണ്ടായെങ്കിലും അത് നീണ്ടുനിന്നില്ല.

' വി കപ്പിനെക്കുറിച്ച് ഒരു സുഹൃത്തിൽ നിന്നാണ് ഞാൻ ആദ്യമായി കേട്ടത്.  പക്ഷേ ആ ആശയം അത്ര സുഖകരമായി എനിക്ക് ആദ്യമൊന്നും തോന്നിയില്ല. പക്ഷേ കപ്പ് ഉപയോഗിച്ചുതുടങ്ങിയതിൽ പിന്നെ എനിക്ക് സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ..' പ്രീതി പറഞ്ഞു.

വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് ഉൽപന്നത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും ഉപഭോക്താക്കളിൽ ഏറിയകൂറും തൊഴിലെടുക്കുന്ന സ്ത്രീകളാണ്..' വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അവർക്ക് വാങ്ങൽശേഷിയില്ല. അതുകൊണ്ട് ബോധവൽക്കരണശ്രമങ്ങൾ വ്യാപിപ്പിക്കുന്നത് വിദ്യാർത്ഥികളിലൊതുങ്ങുകയില്ല. പക്ഷേ അവരുടെ രക്ഷിതാക്കളെ ഈ ഉൽപന്നം ഉപയോഗിക്കുന്നത് സുരക്ഷിതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.' അദ്ദേഹം പറയുന്നു.

 

1200 രൂപ വിലയുള്ള ഇതിനൊപ്പം ഒരു ഹാൻഡ് സാനിറ്റൈസർ പെൻ, ഒരു നാപ്കിൻ, ഒരു കോട്ടൺ പൗച്ച്, സോപ്പ് തുടങ്ങിയവ ലഭിക്കുന്നു. വില ആളുകൾ ഇത് വാങ്ങുന്നതിന് തടസ്സമാണോ എന്ന് ചോദിച്ചപ്പോൾ 'ഇത് ഒരൊറ്റത്തവണ ചെലവഴിക്കലാണെന്നും കൂടുതൽ നിലനിൽക്കുന്ന ഈ ഉൽപന്നം സുരക്ഷിതമാണെന്നും മിക്കപ്പോഴും സ്ത്രീകൾക്കറിയില്ല. അപ്പോഴും വിലയാണ് ഈ ഉൽപന്നം വാങ്ങിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടയുന്നത് എന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ജനനേന്ദ്രിയത്തിൽ ഇത് നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുള്ള കാര്യം ചിന്തിക്കുമ്പോഴാണ് മിക്ക സ്ത്രീകൾക്കും അത് അസുഖകരമാകുന്നത്..' 

 

കമ്പനി ആസ്ഥാനം തൃശൂരിലാണെങ്കിലും ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത് മുംബൈയിലാണ്. നേരത്തെ ഇത് അഹമ്മദാബാദിലായിരുന്നു. 

രാജ്യത്തുടനീളം പ്രതിമാസം 40 കപ്പുകൾ വിൽക്കുന്നുണ്ടെന്നും പോളണ്ടിലേക്ക് അവ കയറ്റിയയ്ക്കുന്നുണ്ടെന്നും രാജേഷ് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. ഉണ്ടാക്കുന്നവയുടെ മൂന്നിലൊന്നു ഭാഗമാണ് കേരളത്തിൽ വിറ്റഴിയ്ക്കപ്പെടുന്നത്. പൂനേയിലും ബാംഗ്ലൂരിലുമാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്.

Related Stories

No stories found.
The News Minute
www.thenewsminute.com