കോഴിക്കോടാണ് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത്.

2016 7735
Malayalam Tuesday, May 17, 2016 - 16:24

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2.23 ശതമാനം വോട്ടുകൾ ഇത്തവണ പോൾ ചെയ്തു. 77.35 ശതമാനമാണ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം.

തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ഇത് 71.7 ശതമാനമെന്നാണ് കണക്കാക്കിയിരുന്നത്. പുതിയണക്കുകൾ പ്രകാരം ഇതുവരെ നടന്ന സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ടിങ് ശതമാനം ഇത്തവണയാണ്. 

ദിവസത്തിന്റെ ആദ്യപകുതിയിൽ കനത്ത മഴ വോട്ടർമാരിൽ ഉദാസീനത പരത്തിയെങ്കിലും രണ്ടാംപകുതിയിൽ കൂട്ടത്തോടെ അവർ പോളിങ് ബൂത്തുകളിലെത്തി. കോഴിക്കോടാണ് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് : 81.89 ശതമാനം. ഏറ്റവും കുറവ് പേർ വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്: 71.66 ശതമാനം.

സംസ്ഥാനത്തെ ഇത്തവണത്തെ വോട്ടിംഗ് ശതമാനം ഇതുവരെയുണ്ടായ നിയമസഭാതെരഞ്ഞെടുപ്പുകളിൽ ്ഏറ്റവും കൂടുതലാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഇത് 75.12 ശതമാനമായിരുന്നു.

ഇതാണ് ആ കണക്കുകൾ:

കാസർകോട് 

78.51

കണ്ണൂർ 80.63

വയനാട് 

78. 22

കോഴിക്കോട്

81.89

മലപ്പുറം

75.83

പാലക്കാട്

78.37

തൃശൂർ

77.74

എറണാകുളം

79.77

ഇടുക്കി

73.59

കോട്ടയം

76.90

ആലപ്പുഴ

79. 88

പത്തനംതിട്ട

71.06

കൊല്ലം

75.07

തിരുവനന്തപുരം

72.53

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Show us some love and support our journalism by becoming a TNM Member - Click here.