ബ്രിട്ടനിലെ ബാലലൈംഗികപീഡനകേസിലെ കുറ്റവാളി ജൂൺ അഞ്ചുവരെ മലപ്പുറത്തെ വീട്ടിൽ

പരോളില്ലാതെ 18 വർഷം അടക്കം ആകെ 23 വർഷത്തെ തടവുശിക്ഷയാണ് വിജേഷിന് വിധിക്കപ്പെട്ടിട്ടുള്ളത്.
ബ്രിട്ടനിലെ ബാലലൈംഗികപീഡനകേസിലെ കുറ്റവാളി ജൂൺ അഞ്ചുവരെ  മലപ്പുറത്തെ വീട്ടിൽ
ബ്രിട്ടനിലെ ബാലലൈംഗികപീഡനകേസിലെ കുറ്റവാളി ജൂൺ അഞ്ചുവരെ മലപ്പുറത്തെ വീട്ടിൽ
Written by :

പാസ്‌പോർട്ട് കൈവശം വയ്ക്കാൻ അനുവദിക്കപ്പെട്ടതിനെ തുടർന്ന് വിചാരണത്തലേന്ന് യു.കെ.യിൽ നിന്നും കടന്നുകളഞ്ഞ അപകടകാരിയായ ബാലലൈംഗികപീഡനകുറ്റവാളിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു- മിറർ യു.കെ.


 

വിചാരണത്തലേന്ന് ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു-ടെലഗ്രാഫ് യു.കെ.

ബാല ലൈംഗിക പീഡനത്തിന് 23 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട 29 കാരനായ വിജേഷ് കൂരിയിലിനെ പിടികൂടാനുള്ള പരിശ്രമം തുടരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരവേ പ്രതി കേരളത്തിൽ സ്വദേശമായ മലപ്പുറത്തെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയെന്ന് സൂചന. 

ബ്രിട്ടനിലെ ഓക്സ്ഫഡ് ക്ര്ൗൺ കോടതി ജഡ്ജി പീറ്റർ റോസ് ആണ് ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റകൃത്യത്തിന് 23 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ഒരു ആറുവയസ്സുകാരനെ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയ വിജേഷ് വിചാരണ നടക്കേണ്ടതിന്റെ തൊട്ടുതലേദിവസമായ മെയ് 30ന് നാട്ടിലേക്ക് കടന്നിരുന്നു. 


 

മലപ്പുറത്തെ പുത്തൻപീടികയിൽ അച്ഛനമ്മമാർ താമസിക്കുന്ന വീട്ടിൽ ഭാര്യയുമൊത്ത് എത്തിയിരുന്നതായി സുഹൃത്തുക്കളും കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. പുത്തൻപീടികയിലെത്തിയ വിജേഷ് തീർത്തും സാധാരണമട്ടിലാണ് പെരുമാറിയിരുന്നതെന്നും സുഹൃത്തുക്കളുമൊത്ത് പുറത്തുപോകുക പോലും ചെയ്തതായും അറിയുന്നു. 


 

'ജൂൺ അഞ്ചിന് രാവിലെ ക്ഷേത്രത്തിൽ പോകാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങളുമായി അവിടെ വെച്ച് സന്ധിക്കാമെന്നും വിജേഷ് പറഞ്ഞിരുന്നു. പക്ഷേ അവനൊരിക്കലും വന്നില്ല. അതിന് ശേഷം ഞങ്ങൾ അവനെ കാണുകയുമുണ്ടായിട്ടില്ല..'  വിജേഷിന്റെ പിതാവ് വേലായുധൻ പറഞ്ഞു. 


 

ജൂൺ രണ്ടിനാണ് വിധിയുണ്ടായതെങ്കിലും മാധ്യമങ്ങളിലൂടെ വാർത്ത ആദ്യമായി പുറത്തുവന്നത് ജൂൺ നാലിനാണ്. വാർത്ത കുറേശ്ശെ കുറേശ്ശേയായി പുറത്തുവരാൻ തുടങ്ങിയതോടെ വിജേഷ് വീണ്ടും സ്ഥലംവിട്ടു. 


 

കുറച്ച് വർഷങ്ങൾക്ക് മുൻപ് സ്റ്റ്യൂഡന്റ് വിസയിലാണ് മലപ്പുറം സ്വദേശിയായ വിജേഷ് യു.കെ.യിലെത്തുന്നത്. ഓക്സ്ഫഡിൽ വെച്ചാണ് ഇയാൾ കുറ്റകൃത്യം ചെയ്യുന്നത്. ആറുവയസ്സുകാരനായ ആൺകുട്ടിയെ ആഴ്ചയിൽ രണ്ടോ മൂന്നോതവണ നിർബന്ധിത ലൈംഗികവേഴ്ചയ്ക്ക് വിധേയനാക്കി. ഇത് ഡിസംബർ 2011 വരെ തുടർന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. 


 

'2014-ലാണ് വിജേഷിനെതിരെയുള്ള പരാതി ഫയൽ ചെയ്യപ്പെടുന്നത്. ആ വർഷം തന്നെ സ്‌കോട്‌ലാൻഡിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. 2015-ൽ പാലക്കാട്ട് നിന്ന് വിവാഹം കഴിക്കുകയും ചെയ്തു..' വിജേഷിന്റെ ഒരു സുഹൃത്ത ്പറഞ്ഞു.


 

കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിജേഷിന്റെ ഭാര്യ പറഞ്ഞത്. ' വിജേഷ് നിരപരാധിയാണ്...' അവർ പറഞ്ഞു.


 

നിരപരാധിയായ വിജേഷിനെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് വിജേഷിന്റെ അച്ഛനും സഹോദരിയും ഭാര്യയും ആണയിട്ടുപറയുന്നു. ' എന്തോ തെറ്റിദ്ധാരണ കൊണ്ടാകാമെ'ന്നും വിജേഷിന്റെ അച്ഛൻ വേലായുധൻ പറഞ്ഞു. 


 

കേസ് വ്യാജമാണെന്നും ഏതെങ്കിലും തരത്തിലുള്ള ഇഷ്ടത്തെ പരുക്കനായി കൈകാര്യം ചെയ്യുന്ന ബ്രിട്ടീഷ് നിയമങ്ങളുടെ ഇരയാണ് വിജേഷെന്നും യു.കെ.യിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു സുഹൃത്ത് പറഞ്ഞു.


 

വിജേഷിന്റെ കുടുംബം അയാൾ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന് അപകടകാരിയാണ് അയാളെന്നാണ് യു.കെ.യിലെ ഒരു കോടതി വിധിച്ചിട്ടുള്ളത്. 

Related Stories

No stories found.
The News Minute
www.thenewsminute.com