കൊച്ചിയിലെ ആസ്റ്റെര് മെഡിസിറ്റി തുടങ്ങിവെച്ച ഒരു പരസ്യ ക്യാംപയിൻ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

Malayalam Friday, May 06, 2016 - 07:32

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങളേ അവശേഷിക്കവേ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ കേരളത്തിൽ തീവ്രമാകുകയാണ്. അതേസമയം ഓൺലൈൻ വഴി നടക്കുന്ന ഒരു പരസ്യ ക്യാംപയിനും കല്യാണ ബാനറുകളും വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് പിരിമുറുക്കത്തിനിടയിൽ ലാഘവത്തിന്റേതായ നിമിഷങ്ങൾ സമ്മാനിക്കുകയാണ്.

കൊച്ചിയിലെ ആസ്റ്റെര് മെഡിസിറ്റി തുടങ്ങിവെച്ച ഒരു പരസ്യ ക്യാംപയിനാണ്  സാമൂഹ്യമാധ്യമങ്ങളിൽ പടർന്നുപിടിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ നേർത്ത നർമത്തോടെ വിമർശിക്കുന്നവയാണ് ഈ പരസ്യങ്ങൾ. രാഷ്ട്രീയക്കാരുടെ മാനം മുട്ടുന്ന വാഗ്ദാനങ്ങളെ കളിയാക്കുന്ന വലിയ പരസ്യ ബോർഡുകൾ കൊച്ചി നഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'ഇത് പൊതുജനം ഇഷ്ടപ്പെടുമെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഇതുപോലൊരു വലിയ പ്രതികരണം പ്രതീക്ഷിച്ചതല്ല. അവസരോചിതമായ ഈ ക്യാംപയിനെ പ്രശംസിച്ചുകൊണ്ട് അപോളോ, നാരായണ തുടങ്ങിയ ഹെൽത്ത് കെയർ സ്ഥാപനങ്ങളും ചില രാഷ്ട്രീയക്കാരും ഞങ്ങൾക്കെഴുതിയിട്ടുണ്ട്.' ആസ്റ്റർ മെഡിസിറ്റി സിഇഒ ഡോ.ഹരീഷ് പിള്ള പറഞ്ഞു.

' പ്രസക്തിയുള്ള ഒരു വിഷയത്തെ ഗ്യാസ്‌ട്രോഎൻട്രോളജിയുമായി താൽപര്യമുണർത്തുന്ന രീതിയിൽ ബന്ധിപ്പിക്കുക വഴി ഞങ്ങൾ ചെയ്തത് വിനിമയം ചെയ്യാനുദ്ദേശിച്ച കാര്യം താൽപര്യമുണർത്തുന്ന രീതിയിൽ വിനിമയം ചെയ്യുകയാണ്.'

സംസ്ഥാനത്തുടനീളം വിവാഹങ്ങളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളെ കളിയാക്കിക്കൊണ്ട് വിവാഹ ബാനറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. 

തെരഞ്ഞെടുപ്പുകാല പ്രവർത്തനം എന്ന് വിശേഷിപ്പിച്ചുകൊണ്ട് തൃത്താല എം.എൽ.എയും സ്ഥാനാർത്ഥിയുമായ വി.ടി.. ബൽറാം സാമൂഹ്യമാധ്യമങ്ങളിൽ ഇത് പങ്കുവെച്ചിട്ടുണ്ട്. 

'എൽ.ഡി.എഫ് വരും; എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തിന് പകരം ഈ ബാനറിലുള്ളത് രനീഷ (വധു) വരും; എല്ലാം ശരിയാകും എന്നാണ്. വഴിമുട്ടിയ കേരളം വഴികാട്ടാൻ ബി.ജെ.പി എ്ന്നത് വഴിമുട്ടിയ നിഷാദ് (വരൻ) വഴികാട്ടാൻ രനീഷ എന്നും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ വളരണം കേരളം, തുടരണം ഈ ഭരണം എന്നത് വളരണം ഈ വിവാഹബന്ധം തുടരണം ഈ സൗഹൃദം എന്നും ബാനറുകളിലുണ്ട്.

ഇത് അവിടെയും അവസാനിക്കുന്നില്ല. ഒരു അച്ഛനും മകനും തമ്മിലുള്ള സംഭാഷണവും സാമൂഹ്യമാധ്യമങ്ങളിൽ പടരുന്നുണ്ട്. എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നാണ് മകനോട് അച്ഛൻ പറയുന്നത്. എൽ.ഡി.എഫ് വന്നാൽ തന്റെ സൈക്കിൾ നേരെയാക്കിത്തരുമോ എന്ന് മകന്റെ പ്രത്യുത്തരം. 

എന്തായാലും വോട്ടർമാർ ഈ തെരഞ്ഞെടുപ്പുകാലം നന്നായി ആസ്വദിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് തീർച്ചയില്ലെങ്കിലും.  

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Show us some love and support our journalism by becoming a TNM Member - Click here.