തിരുവനന്തപുരം ക്യാൻസർ സെന്ററിലെ രോഗികൾക്ക് ഓട്ടോ ഡ്രൈവർമാരുടെ സഹായം

രോഗികൾക്ക് സൗജന്യമായി ആംബുലൻസ് സർവീസ് ഏർപ്പെടുത്തുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം
തിരുവനന്തപുരം ക്യാൻസർ സെന്ററിലെ രോഗികൾക്ക് ഓട്ടോ ഡ്രൈവർമാരുടെ സഹായം
തിരുവനന്തപുരം ക്യാൻസർ സെന്ററിലെ രോഗികൾക്ക് ഓട്ടോ ഡ്രൈവർമാരുടെ സഹായം
Written by:

തിരുവനന്തപുരത്തെ റീജ്യണൽ ക്യാൻസർ സെന്ററിലെത്താൻ തിരുവനന്തപുരത്തെത്തി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായം ഒരു വിളിപ്പാടകലെ. ആർ.സി.സിയിലേക്ക് വരുന്ന രോഗികളുടെ യാത്രാക്‌ളേശങ്ങൾ പരിഹരിക്കാൻ പള്ളിമുക്കിലെ ഒരു സംഘം ഓട്ടോ ഡ്രൈവർമാരാണ് മുൻകൈയെടുത്തിട്ടുള്ളത്.

നഗരത്തിലെവിടെ നിന്നും സൗജന്യമായി രോഗികളെ ആശുപത്രിയിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനുമാണ് ഈ ഓട്ടോഡ്രൈവർമാർ തയ്യാറായിട്ടുള്ളത്. 

പേട്ട പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരടക്കമുള്ള നിരവധി പേരുടെ സഹായത്തോടെ, ജനമൈത്രി ഓട്ടോ ഡ്രൈവേഴ്‌സ് കൂട്ടായ്മ എന്ന ട്രസ്റ്റിന്റെ കീഴിലാണ് ഈ സൗജന്യസഹായം 2015 ജനുവരി മുതൽ നൽകിപ്പോരുന്നത്. എം. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 23 ഓട്ടോഡ്രൈവർമാരാണ് ഈ സംരംഭത്തിന് പിന്നിൽ. 

'എനിക്ക് 12 വയസ്സുള്ളപ്പോഴാണ് എന്റെ സഹോദരി സ്താനാർബുദം ബാധിച്ച് മരിക്കുന്നത്. ആ സമയത്ത് ഞാൻ ഏറെ നിസ്സഹായനായിരുന്നു. ഈ രോഗികളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് മുതിർന്നപ്പോൾ എനിക്ക് തോന്നി. ഇങ്ങനെ സൗജന്യസവാരിയ്ക്ക് അവസരം നൽകുന്നതിലപ്പുറം മറ്റൊരു സഹായം ചെയ്യാനില്ല എന്നെനിക്ക് തോന്നി..' ഉദ്യമത്തെക്കുറിച്ച് സുരേഷ് പറഞ്ഞു. 

23നും 625നുമിടയ്ക്കുള്ള ഓട്ടോഡ്രൈവർമാരടങ്ങുന്നതാണ് സംഘം. ഏതാനും ചില ഷി-ഓട്ടോ ഡ്രൈവർമാരും ഇതിന്റെ ഭാഗമാണ്.

ഓരോദിവസവും എത്തുന്ന രോഗികളുടെ എണ്ണത്തിൽ വ്യത്യാസം വരുന്നുണ്ടെന്ന് സുരേഷ് പറയുന്നു.' ചില ദിവസങ്ങളിൽ അഞ്ചിലധികം തവണ സൗജന്യസവാരി നൽകേണ്ടിവരുന്നു. ചിലദിവസങ്ങളിൽ ഒരൊറ്റത്തവണ മതിയാകും. സൗജന്യസവാരി നൽകേണ്ടിവരാത്ത ദിവസങ്ങളുമുണ്ട്. എന്നിരുന്നാലും ആവശ്യമുള്ളപ്പോഴൊക്കെ ഈ സേവനം പ്രയോജനപ്പെടുത്താൻ രോഗികൾക്കാകുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു.' സുരേഷ് പറയുന്നു.

രോഗികൾക്ക് സൗജന്യമായി ആംബുലൻസ് സർവീസ് ഏർപ്പെടുത്തുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. എന്നാൽ ഫണ്ടിന്റെ അഭാവം നിമിത്തം പദ്ധതി മുന്നോട്ടുപോയിട്ടില്ല. 

ഈ ഓട്ടോഡ്രൈവർമാരുടെ സംരംഭത്തെക്കുറിച്ച് നല്ലതുമാത്രമേ പേട്ട പൊലിസ് സ്റ്റേഷൻ എസ്.ഐ. അജിത് കുമാറിന് പറയാനുള്ളൂ.

' കേരളത്തിന്റെ പലഭാഗത്തുനിന്നുമായി നിരവധി ക്യാൻസർരോഗികൾ പേട്ട റയിൽവേസ്റ്റേഷനിലെത്തുന്നുണ്ട്. ഇവർക്കൊക്കെ ആശുപത്രിയിലേക്ക് പോകാൻ താഗതസൗകര്യമൊരുക്കുക ഏറെ പ്രയാസകരമാണ്. ഏറെ ദുർബലരായ രോഗികളെ സഹായിക്കുക വഴി സുരേഷും മറ്റ് ഓട്ടോ ഡ്രൈവർമാരും മഹത്തായ കർമമാണ് അനുഷ്ഠിക്കുന്നത്..' അദ്ദേഹം പറയുന്നു.

സേവനത്തെക്കുറിച്ച് അറിയിക്കുന്നതിന് ട്രസ്റ്റ് അംഗങ്ങൾ തിരുവനന്തപുരം നഗരത്തിലുടനീളം ബാനറുകലും ഫ്‌ളക്‌സ് ബോർഡുകളും ഉയർത്തിയിട്ടുണ്ട്. മറ്റ് ഓട്ടോ ഡ്രൈവർമാരെ സംരംഭത്തിൽ പങ്കാളികളാകേണ്ട ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് പൊലിസ് ഉദ്യോഗസ്ഥരും അവരുടേതായ പങ്ക് നിർവഹിക്കാൻ ശ്രമിക്കുന്നു.

Related Stories

No stories found.
The News Minute
www.thenewsminute.com