സംവരണവിരുദ്ധ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വ്യാജ പ്രൊഫൈലിലെന്ന് മെറിൻ ജോസഫ് ഐപിഎസ്

മെറിൻ ജോസഫ് എന്ന ഫേസ്ബുക്ക് എക്കൗണ്ടിൽ സംവരണത്തിനെതിരെ ഒരു പോസ്റ്റും ക്യാപ്ഷനും പ്രത്യക്ഷപ്പെട്ടിരുന്നു.
സംവരണവിരുദ്ധ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വ്യാജ പ്രൊഫൈലിലെന്ന് മെറിൻ ജോസഫ് ഐപിഎസ്
സംവരണവിരുദ്ധ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വ്യാജ പ്രൊഫൈലിലെന്ന് മെറിൻ ജോസഫ് ഐപിഎസ്
Written by:

മൂന്നാർ അസി. സൂപരിന്റെൻഡെന്റ് ഒഫ് പൊലിസ് മെറിൻ ജോസഫിന് വ്യാജഫേസ്ബുക്ക് പ്രഫൈലുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ ഒട്ടും പുത്തരിയല്ല.

ഇതിൽ അവസാനത്തേതാണ് അവരുടെ പേരിൽ ആരാധകർ സൃഷ്ടിച്ചതെന്ന് പറയപ്പെടുന്ന പോസ്റ്റിലെ സംവരണവിരുദ്ധപോസ്റ്റ്. 

ജനറൽ കാറ്റഗറിയിലും എസ്.സി പട്ടികയിൽ നിന്നുമുള്ള യു.പി.എസ്.സി. ഉദ്യോഗാർത്ഥികളുടെയും മാർക്കിനിടിയ്ക്ക് ഒരു താരതമ്യത്തിന് പോസ്റ്റ് മുതിരുന്നു. 

സംവരണനയം മൂലം ജനറൽ കാറ്റഗറിയിലുള്ള യുവാവിനേക്കാൾ കുറവ് മാർക്ക് നേടിയ എസ്.സി പട്ടികയിലുള്ള യുവതി സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടുന്നു. അതേസമയം കൂടുതൽ മാർക്ക് നേടിയ ജനറൽ കാറ്റഗറിയിലുള്ള യുവാവ് യോഗ്യനാകാതെ പോകുന്നു. 

മെറിൻ ജോസഫ് എന്ന പേരിലുള്ള എക്കൗണ്ടിലാണ് സംവരണവിരുദ്ധ പോസ്റ്റും അടിക്കുറിപ്പും പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്കിടയിൽ വലിയ താൽപര്യമുണർത്തി ഈ പോസ്റ്റ്. നിരവധി പേർ പോസ്റ്റിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

മെറിൻ ജോസഫ് തന്നെയാണ് ഈ പോസ്റ്റ് സൃഷ്ടിച്ചതെന്ന വിശ്വാസത്തിലായിരുന്നു അവരങ്ങിനെ ചെയ്തത്. മെറിൻ സംവരണത്തിനെതിരാണ് എന്ന് ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

എന്നാൽ അത്തരമൊരു പോസ്റ്റിനെക്കുറിച്ച് തനിക്ക് ധാരണയില്ലെന്ന് മെറിൻ ജോസഫ് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. ' എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. ഞാൻ പോസ്റ്റ് ചെയ്തത് എന്നു തോന്നും കണ്ടാൽ. പക്ഷേ ഇതും മറ്റൊരു വ്യാജ എക്കൗണ്ടാണ്..' 

'ഫാൻ പേജുകളുണ്ടാക്കുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ അതൊരു ഫാൻ പേജാണെന്ന് അത് പരാമർശിക്കണം. അല്ലാത്തപക്ഷം അത് ആളുകളെ തെറ്റിദ്ധരിപ്പിക്കും. ഇവിടേയും ഞാൻ സംവരണത്തിനെതിരെ സംസാരിച്ചെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്. അതുകൊണ്ടാണ് ആളുകൾ അത് ഷെയർ ചെയ്യുന്നതും കമന്റ് ചെയ്യുന്നതും..' അവർ കൂട്ടിച്ചേർത്തു.

ഇത്തരം എക്കൗണ്ടുകളിലൂടെ ആളുകൾ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് മെറിൻ കൂട്ടിച്ചേർത്തു.

'സംവരണം പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുതന്നെ. എ്ന്നാൽ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ പേരിലുള്ള എക്കൗണ്ടിൽ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ ശരിയല്ല. ഇക്കാര്യം ഫേസ്ബുക്ക് അധികാരികളോട് ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാരാണ് പോസ്റ്റ് ചെയ്തതെന്ന് എനിക്കറിയില്ല..' അവർ പറഞ്ഞു.

എന്തായാലും ഇതാദ്യമായിട്ടല്ല ഒരു ഫേസ്ബുക്ക് വ്യാജപ്രഫൈൽ ്്അവർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. 

ഈ മാസമാദ്യം ആൾമാറാട്ടം നടത്തി പണം പറ്റിച്ചെടുത്ത കേസിൽ പ്രിൻസ് ജോസ് എന്നയാളെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.

മെറിന്റെ സഹോദരനായി ഭാവിച്ച് തട്ടിപ്പ് നടത്തിയ പ്രിൻസ് ജോൺ അവരുടെ ചിത്രങ്ങൾ ഒരു ഫേസ്ബുക്ക് എക്കൗണ്ടിൽ തന്റെ അവകാശവാദം ശരിയെന്ന് തെളിയിക്കുന്നതിന് വേണ്ടി പോസ്റ്റ് ചെയ്തിരുന്നു. 

Related Stories

No stories found.
The News Minute
www.thenewsminute.com