കക്ഷിരാഷ്ട്രീയക്കാരനായത് മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള നിഷ്പക്ഷ നിലപാടുകൾ ഉപേക്ഷിച്ചല്ലെന്ന് നികേഷ്

Malayalam Journalism Monday, May 02, 2016 - 18:05

മാധ്യമപ്രവർത്തകനെന്ന നിലയിൽ താൻ നിഷ്പക്ഷനിലപാടുകളാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും താൻ കക്ഷിരാഷ്ട്രീയപ്രവർത്തനത്തിലേക്ക് ചുവടുമാറിയത് മാധ്യമപ്രവർത്തനത്തിന്റെ ബഹുമാന്യതയ്ക്ക് കോട്ടം വരുത്തിയിട്ടില്ലെന്നും എം.വി. നികേഷ് കുമാർ.

'കഴിഞ്ഞ ഇരുപതുവർഷം മാധ്യമപ്രവർത്തകനെന്ന നിലയിൽ നിഷ്പക്ഷമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ഒരൊറ്റ വിഷയത്തിലും മറിച്ചൊരു നിലപാടുണ്ടായിട്ടില്ല. എൽ.ഡി.എഫ് ഭരിക്കുന്ന കാലത്തിലും അങ്ങനെത്തന്നെ. പിന്നിട്ട അഞ്ചുവർഷങ്ങളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഏറ്റെടുത്ത വിഷയങ്ങളിൽ മിക്കതും ഞാൻ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളതോ ഇടപെട്ടിട്ടുള്ളതോ ആണ് എന്നത് ശരി്. നിർഭാഗ്യവശാൽ കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അഴിമതി നിറഞ്ഞ ഗവൺമെന്റായിപ്പോയി ഇത്. അതുകൊണ്ട് എനിക്ക് ഇക്കാര്യത്തിൽ ഖേദിക്കേണ്ട ആവശ്യകതയില്ല.'

തന്റെ അഭിപ്രായത്തിൽ കക്ഷിരാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും രണ്ടാണ്. പത്രപ്രവർത്തകനായിരിക്കുമ്പോൾ ചെയ്തിരുന്നത് രാഷ്ട്രീയപ്രവർത്തനം തന്നെ. കക്ഷിരാഷ്ട്രീയത്തിലുള്ള വിയോജിപ്പുകൊണ്ടാണ്  രാഷ്ട്രീയപ്രവർത്തനം തെരഞ്ഞെടുക്കേണ്ടിവന്നത്. ഇന്ത്യ എന്ന ജനാധിപത്യരാഷ്ട്രീയത്തിൽ ഒരു ജേണലിസ്റ്റ് എന്ന നിലയിൽ ഞാൻ നടത്തിയത് രാഷ്ട്രീയപ്രവർത്തനം തന്നെയാണ്.' നികേഷ് കുമാർ പറഞ്ഞു. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് കക്ഷിരാഷ്ട്രീയവും രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം സാഹചര്യങ്ങൾ നിമിത്തം മാറിനിൽക്കേണ്ടിവന്നു. ഇപ്പോൾ കക്ഷിരാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകുമ്പോൾ പുതിയതായി എവിടെയെങ്കിലും എത്തിപ്പെട്ടതായി തോന്നുന്നില്ല. ഒരു മാധ്യമപ്രവർത്തകന് കക്ഷിരാഷ്ട്രീയത്തിലേക്കുള്ള പരിണാമം സാധാരണഗതിയിൽ ബുദ്ധിമുട്ടുള്ളതല്ല.. എന്നാൽ എനിക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 

അഴീക്കോട്ടെ പോരാട്ടം

അഴീക്കോട്ടെ പോരാട്ടം ഗൗരവമായിട്ടെടുക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒമ്പതിനായിരത്തിലധികം വോട്ട് ഇടതുപക്ഷത്തിന് കിട്ടിയിട്ടുണ്ട്. പഴയതുപോലെ അതിലും കൂടുതലായി വോട്ടുകൾ വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. അഴീക്കോട് എന്റെ ഹോം കോൺസ്റ്റിറ്റിയുവെൻസി ആണ്. ഇവിടുത്തെ ഓരോ ചലനങ്ങളെക്കുറിച്ചും അറിയാം. അഴീക്കൽ തുറമുഖമാണ് ഒന്നാമത്തെ ലക്ഷ്യം. പിന്നെ കൈത്തറി മേഖല. അഴീക്കൽ തുറമുഖം അച്ഛന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി അഴീക്കൽ തുറമുഖത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കൈത്തറി മേഖലയിലും ശ്രദ്ധയൂന്നും. എന്റെ അച്ഛൻ ഒരു നെയ്ത്തുകാരനായിരുന്നു. ടൂറിസമാണ് മറ്റൊരു മേഖല.  

Show us some love and support our journalism by becoming a TNM Member - Click here.