രാജ്യത്തെ ശരാശരിയേക്കാൾ 2.5 ഇരട്ടിയാണ് കർണാടകയിലെ നികുതി

news Thursday, March 10, 2016 - 17:51കർണാടകയിലെത്തുന്ന അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനത്തിന് 30ദിവസത്തിനുള്ളിൽ നികുതി അടയ്ക്കണമെന്ന കർണാടക മോട്ടോർ വാഹന നിയമത്തിലെ നിബന്ധനക്കെതിരെ ഡ്രൈവ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് നടത്തിയ നിയമപോരാട്ടം ഒടുവിൽ വിജയം കണ്ടു. ഇങ്ങനെയൊരു നിബന്ധന എഴുതിച്ചേർത്തുകൊണ്ട് 2014-ൽ ഫലത്തിൽ വന്ന ഭേദഗതി കർണാടക ഹൈക്കോടതി വ്യാഴാഴ്ച റദ്ദാക്കി.


കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്ന പക്ഷം ഒറ്റത്തവണ നികുതി അടയ്ക്കണം. എന്നാൽ കർണാടകത്തിലെ വാഹന വകുപ്പ് നികുതി അടയ്ക്കുന്നത് സംസ്ഥാനത്തിൽ പ്രവേശിച്ച് 30 ദിവസത്തിനുള്ളി്ൽ എന്ന ഉപാധി കൂടി ബാധകമാക്കി. ഈ ഉപാധിയാണ് റദ്ദാക്കിയത്. 
 
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കർണാടകത്തിൽ രജിസ്റ്റർ ചെയ്യാത്ത വാഹനം ഒരു വർഷം വരെ കർണാടകത്തിലോടിക്കാം. അത്തരം വാഹനത്തിന്റെ നികുതി ഒരു വർഷത്തിനുള്ളിൽ അടച്ചാൽ മതി. എന്നാൽ ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം ഉടമ പിഴ ഒടുക്കേണ്ടിവരും. 
 
2014ലെ ഭേദഗതിയോടുള്ള പ്രതികരണമെന്ന നിലയിലാണ് വസീം മേമൻ ഡ്രൈവ് വിത്തൗട്ട് ബോർഡേഴ്‌സ് എ്ന്ന പ്രസ്ഥാനം ആരംഭിച്ചത്. അദ്ദേഹം 2015-ൽ വൺ നേഷൻ വൺ റോഡ് ടാക്‌സ് എന്ന ബഹുജനനിവേദന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു.
 
ഇതുവരെ 75,000 പേർ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടുതവണ ഞാൻ കേന്ദ്രമനന്ത്രി നിതിൻ ഗഡ്കരിയെക്കണ്ടിരുന്നു. പ്രശ്‌നം പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 
 
രാജ്യത്തുടനീളം ഏകീകൃതനികുതി സമ്പ്രദായം നടപ്പാകുമെന്നും മേമൻ പ്രത്യാശ പ്രകടിപ്പിച്ചു. 
 
കർണാടകയാണ് ഏറ്റവും ഉയർന്ന തോതിൽ നികുതി ഈടാക്കുന്നത്. ദേശീയശരാശരിയേക്കാൽ രണ്ടര ഇരട്ടി. 
 
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം കർണാടകത്തിൽ മൂന്ന് മുതൽ ആറ് ലക്ഷം വരെ വിലവരുന്ന വാഹനത്തിന് 14.43 ശതമാനവും ആറ് മുതൽ എട്ടുലക്ഷം വരെ വിലവരുന്ന വാഹനത്തിന് 15.57 ശതമാനവും ആഡംബര കാറുകൾക്ക് 18.87 ശതമാനവും നികുതി ചുമത്തുന്നു 
 
ഇത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നയാളുകളോടുള്ള വിവേചനവും അവർക്ക് നേരെയുള്ള പീഡനവുമാണ്. സംസ്ഥാനത്ത് പ്രവേശിച്ച് മൂന്നുദിവസത്തിനുള്ളിൽ നികുതി ്്അടയ്ക്കാൻ ഒരു നവവധുവിന് സ്വന്തം ആഭരണങ്ങൾ വിൽക്കേണ്ടിവന്ന അനുഭവവും ഉണ്ടായി. ' വസീം പറഞ്ഞു. ഈ പ്രശ്‌നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞ വർഷം വസീം ജോലി ഉപേക്ഷിച്ചിരുന്നു. 
 
കർണാടക രജിസ്‌ട്രേഷനിലേക്ക് മാറ്റുന്നതിന് തന്റെ 1942 മോഡൽ ജീപ്പിന്റെ ഇൻവോയ്‌സ് കൊണ്ടുവരാൻ വാഹനനികുതി വകുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വസീം ഇങ്ങനെയൊരു ഗ്രൂപ്പ് തുടങ്ങുന്നത്. ഓരോ സംസ്ഥാനത്തേക്ക് മാറുമ്പോഴും പുതിയ നമ്പറോടുകൂടിയ വാഹനം വാങ്ങേണ്ടി വരികയെന്ന പ്രതിസന്ധിയെയും അദ്ദേഹം അഭിമുഖീകരിച്ചിരുന്നു. ഈ ഗതികേട് തന്നെപ്പോലെ പലർക്കുമുണ്ടാവുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
Become a TNM Member for just Rs 999!
You can also support us with a one-time payment.