ബർകാസ് ഹൈദരാബാദിലെ നിസാമിന്റെ സൈനികബാരക്കായിരുന്നു

Malayalam Thursday, June 23, 2016 - 17:01

കൊച്ചുചായക്കടകളിലിരുന്ന് പ്രായം ചെന്ന ചിലർ സുലൈമാനി നുണയുന്നത് പഴയ ഹൈദാരാബാദ് നഗരത്തിലെ പരിചിതമായ ഒരു കാഴ്ചയാണ്. പക്ഷേ ഈ കാഴ്ചയെ വ്യത്യസ്തമാക്കുന്നത് അവരുടെ പൈതൃകവേഷമായ ലുങ്കിയും അറബ് ഗൗണുകളും ധരിച്ചാണ് അവരിരിക്കുന്നത് എന്നതാണ്. ഇത്തരം ലുങ്കികൾ ക്രമേണ ജനപ്രിയമായിത്തീരുകയാണ്. 

ബർകാസ് ഹൈദരാബാദിലെ നിസാമിന്റെ സൈനികബാരക്കായിരുന്നു. യമനിൽ നിന്നുള്ളവരായിരുന്നു തങ്ങളുടെ പൂർവപിതാക്കളെന്ന് ഈ പ്രദേശത്ത് താമസിക്കുന്നവർ അവകാശപ്പെടുന്നു. ഇരുന്നൂറുവർഷങ്ങൾക്ക് മുൻപാണ് അവർ അവിടെയെത്തിയത്. ഇന്ന് ഹൈദരാബാദിലെ ഈ പ്രദേശം അറിയപ്പെടുന്നത് കൊച്ചുയെമൻ എ്ന്നാണ്.

റമദാൻ മാസത്തിൽ ആളുകൾ നോ്മ്പുമുറിക്കാനൊത്തുചേരുന്ന സായാഹ്നങ്ങൾ ഉത്സവാന്തരീക്ഷമുള്ളവയാണ്. പകൽ നേരത്ത് പലരും അവരുടെ കാശിന് വാങ്ങാവുന്ന ലുങ്കിയും അറബ് ഗൗണും തിരക്കി നടക്കുന്നത് കാണാം. 

'ഞങ്ങളുടെ പൂർവികർ ധരിച്ചിരുന്ന ഈ പരമ്പരാഗതവസ്ത്രം ഞങ്ങൾ എപ്പോഴും ധരിക്കാറുണ്ട്. റമദാൻ മാസത്തിൽ ഞങ്ങൾ ഞങ്ങൾക്ക് മാത്രമല്ല ലുങ്കികൾ വാങ്ങുന്നത്. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സമ്മാനമായി നൽകാനും അവ വാങ്ങുന്നുണ്ട്.' ബർകാസുകാരനായ സാലെഹ് അൽകത്തേരി പറയുന്നു.

'സാധാരണ ലുങ്കികളല്ല അറബ് ലുങ്കികൾ. കട്ടികൂടിയ ഈ തുണി സ്റ്റേബ്ൾ എന്ന് വിളിക്കുന്ന ഒരു വസ്തുകൊണ്ട് ഉണ്ടാക്കിയതാണ്. ഈ ലുങ്കികൾ വാങ്ങാൻ ഹൈദരാബാദിൽ പലയിടത്തുനിന്നുമായി ബർകാസിലേക്ക് വരുന്നു..' കഴിഞ്ഞ ഒമ്പതുവർഷമായി ഹൂമാ കളക്ഷൻസ് എന്ന കട നടത്തുന്ന മുഹമ്മദ് സർഫറാസ് പറയുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇങ്ങനെ ലുങ്കി വാങ്ങി സമ്മാനിക്കുന്ന ഏർപ്പാട് വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 300 ശതമാനമാണ് ഈ വർഷം വിൽപന വർധിച്ചത്. സർഫറാസ് പറയുന്നു.

മുതിർന്നവർക്കെന്ന പോലെ പതിനാല് വയസ്സുവരുന്ന കുട്ടികൾക്കും വേണ്ടി കടകളിൽ ലുങ്കി വാങ്ങി സൂക്ഷിക്കുന്നുണ്ട്. 1500 മുതൽ 7500 രൂപ വരെ വിലവരും ഈ ലുങ്കികൾക്ക്. 15000 രൂപ വരുന്ന ലുങ്കികളാണ് ഏതാണ്ട് 60 ശതമാനം മുതൽ 70 ശതമാനം വരെ വരുന്ന ഉപഭോക്താക്കൾ വാങ്ങാറുള്ളത്. വെളുപ്പ്, ഗ്രേ, മറൂൺ, തവിട്ട് തുടങ്ങിയ നിറങ്ങളിലൊക്കെ ലുങ്കി ലഭ്യമാണ്. ഇരുണ്ട നിറങ്ങളാണ് മിക്കവാറും ആളുകൾക്ക് പ്രിയമെന്നും സർഫറാസ് കൂട്ടിച്ചേർക്കുന്നു.

ഇന്തോനീസ്യയിലെ ജാവയിലും മറ്റിടങ്ങളിലുമുണ്ടാക്കിയ, സഊദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ഒരുപിടി അറബിക് സാധനങ്ങൾ താൻ വില്ക്കുന്നുണ്ടെന്ന് സർഫറാസ് വെളിപ്പെടുത്തി. അറബ് തുണിത്തരങ്ങൾ, അറബ് ചെരിപ്പുകൾ, അറബ് ഗൗണുകൾ എന്നിവ ഇതിലുൾപ്പെടുന്നു. 

 ' ഓരോ തവണയും ഞാൻ ഇവിടെ വരുമ്പോൾ 1500 മുതൽ 2000 വരെ വിലയുള്ള മൂന്ന് ലുങ്കികൾ വാ്ങ്ങുന്നു. റമദാനിൽ എന്റെ ആൺമക്കൾക്ക് ഞാൻ ഒമ്പത് ലുങ്കികൾ വാങ്ങാറുണ്ട്. സഹോദരൻമാർക്കും കുടുംബത്തിലെ മറ്റു അംഗങ്ങൾ്ക്കും ലുങ്കി വാങ്ങുന്നു. ആറുമുതൽ എട്ടുമാസം വരെ ഈ ലുങ്കികൾ ഉപയോഗിക്കാറുണ്ട്. പുറത്തേക്ക് പോകുമ്പോൾ ലുങ്കിയെടുക്കാൻ ഞാൻ താൽപര്യപ്പെടാറില്ല വീട്ടിൽ അത് ധരിക്കാനാണ് എന്റെ ഇഷ്ടം..'  ഹൂമ കളക്ഷൻസിലെ ഒരു സ്ഥിരം ഉപഭോക്താവാണ് 64-കാരനായ മൊഹമ്മദ് അബ്ദുൽഹക്കിം പറയുന്നു. 

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.