കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയും ഭരതനാട്യം കലാകാരി ബാലസരസ്വതിയുമാണ് ചിത്രത്തിൽ കാണുന്ന രണ്ടു പെൺകുട്ടികൾ.

Malayalam Tuesday, June 14, 2016 - 13:43

യഥാർത്ഥത്തിൽ നമ്മളൊരിക്കലും ഒറ്റയടിയ്ക്ക് ഒന്നും കണ്ടെത്തുന്നില്ലെന്നതാണ് ചരിത്രത്തെക്കുറിച്ചുള്ള ഒരു കാര്യം. കുറേക്കാലമായി നമുക്കറിയാവുന്ന ഒരു കാര്യം മറ്റൊരാൾക്ക് പുതിയതാകും. വിലപ്പിടിപ്പുള്ള ഒരു കണ്ടുപിടിത്തം നാം നടത്തി എന്ന് കരുതുമ്പോഴാകും അതിനെപ്പറ്റി ഇതിനകം ഏറെ എഴുതിക്കഴിഞ്ഞിട്ടുണ്ട് എന്നറിയുക. എന്നാലും നാം ചില കാര്യങ്ങളാൽ ആകർഷിക്കപ്പെടാതിരിക്കുന്നില്ല.


 

മദ്രാസ് ലോക്കൽ ഹിസ്റ്ററി ഗ്രൂപ്പിന്റെ അത്തരം പോസ്റ്റുകളിലൊന്ന് ഈ മാന്ത്രിക ചിത്രത്തെക്കുറിച്ചുള്ളതാണ്.



 

കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയും ഭരതനാട്യം കലാകാരി ബാലസരസ്വതിയുമാണ് ചിത്രത്തിൽ കാണുന്ന രണ്ടു പെൺകുട്ടികൾ.

 

എം.എസ്. സുബ്ബലക്ഷ്മിയെ വൃദ്ധയായ ഒരു പാട്ടുകാരിയെന്ന നിലയിൽ മാത്രം കണ്ടുപരിചയിച്ചതുകൊണ്ട് എന്റെ മുത്തശ്ശിയെപ്പോലെ ഒരു യാഥാസ്ഥിതികശ്രേണിയിൽപെടുന്നവരാണ് സുബ്ബലക്ഷ്മിയും എന്ന് ഊഹിക്കുവാനേ കഴിയുമായിരുന്നുള്ളൂ. കൈയിൽ സിഗരറ്റും പിടിച്ച് നിശാവസ്ത്രമണിഞ്ഞ് പിരിമുറുക്കമേതുമില്ലാതെ ക്യാമറക്ക് മുൻപിൽ പോസ് ചെയ്യുന്നത് എന്നെ തീർത്തും അത്ഭുതപരതന്ത്രനാക്കുക തന്നെ ചെയ്തു. 


 

നേരത്തെ ഈ ചിത്രം ഓൺലൈൻ ലോകത്ത് ചർച്ച ചെയ്യപ്പെട്ടതാണ്. എന്നിട്ടുപോലും ചിത്രം വ്യാജമാണെന്നും വൗ എം.എസ്. ഹോട്ട് ബേബ് എന്നുമൊക്കെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രതികരണമുണ്ടായി. 


 

ബാലസരസ്വതി: ഹേർ ആർട്ട് ആന്റ് ലൈഫ് എന്ന ഡഗ്ലസ് എം. നൈറ്റ് എഴുതിയ പുസ്തകത്തിൽ നിന്നുള്ളതാണ് ഈ ചിത്രം.  ഒരു ബ്ലോഗർ ഈ പുസ്തകത്തിന്റെ പുറംചട്ട വിവരണം എടുത്തെഴുതിയിട്ടുണ്ട്:


 

' എം.എസ്. സുബ്ബലക്ഷ്മിയുടെ കൂടെയുള്ള ബാലസരസ്വതിയുടെ സ്റ്റുഡിയോ പോർട്രെയിറ്റ്്, 1937. കൗമാരക്കാരികളായ ഈ രണ്ട് സുഹൃത്തുക്കളും പിന്നീട് ലോകപ്രശസ്ത കലാകാരികളായി. പുകവലിയ്ക്കുന്നതായി ഭാവിച്ചും പ്രകോപനമുണർത്തുന്ന രീതിയിൽ പാശ്ചാത്യരീതിയിലുള്ള നിശാവസ്ത്രമണിഞ്ഞും ഉള്ള ഫോട്ടോ രഹസ്യമായെടുപ്പിച്ചുകൊണ്ട്, യാഥാസ്ഥിതിക കുടുംബങ്ങളിൽ വളർന്ന ഇവർ തങ്ങളുടെ സ്വാതന്ത്ര്യം പ്രകടമാക്കി..' ഇങ്ങനെയാണ് നൈറ്റ് എഴുതിയ പുസ്തകത്തെക്കുറിച്ച് ബീട്ടിഫിക്കേഷൻ ഒഫ് ദി ഇറോട്ടിക് എന്ന തലക്കെട്ടിൽ നിരൂപണമെഴുതിയ സദാനന്ദ് മേനോൻ ഔട്ട്‌ലുക്കിൽ കുറിക്കുന്നത്. 


 

 പുസ്തകത്തിന് എരിവ് നൽകുന്ന ഭാഗമായ, ബാലമ്മയുടെയും ദേവദാസി സുഹൃത്ത് ഇതിഹാസഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെയും ഈ സ്റ്റുഡിയോ ഫൊട്ടോഗ്രഫ് നമ്മളിൽ ചിലർ നേരത്തെ രഹസ്യമായി കണ്ടിട്ടുള്ളതാണ്. ഇപ്പോൾ അത് പരസ്യമായെന്ന് മാത്രം. ഇരുവരും കൗമാരപ്രായക്കാരികളാണ്. പൈജാമ ധരിച്ചുകൊണ്ട് സിഗരറ്റുമായി ചിത്രമെടുക്കാൻ പോസ് ചെയ്യുകയാണ്. മഞ്ഞയും ഇളംചുവപ്പും കലർന്ന ഈ ചിത്രം യഥാർത്ഥത്തിൽ ഈ പുസ്തകത്തിന്റെ സൂക്ഷ്മതയില്ലായ്മ വെളിപ്പെടുത്തുന്നു..' 


 

ഈ ചിത്രത്തെക്കുറിച്ച് മറ്റൊരു ബ്ലോഗർ പറയുന്നതിങ്ങനെ:


 

' ഭജനുകൾ പാടുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തുകൊണ്ടിരുന്ന, ആഗോള പര്യടനങ്ങൾ നടത്തിക്കൊണ്ടിരുന്ന, കൂടുതൽ ഉയരങ്ങളെ പ്രാപിച്ചുകൊണ്ടിരുന്ന ഒരാളെന്ന നിലയ്ക്ക് എം.എസ്. തൃപ്തമായ ജീവിതം നയിച്ചിരുന്നവളായിരിക്കാം. എന്നാലും അവരെ ഒരു ഉയർന്ന പീഠത്തിലിരുത്തി, ദൈവത്തെപ്പോലെ ആരാധിക്കേണ്ട കാര്യമില്ല. അവർ എല്ലാ നിലയ്ക്കും ഒരു മനുഷ്യജീവിയായിരുന്നു. ഞാന് കർണാടക സംഗീതത്തിന്റെ ഒരു ആരാധികയൊന്നുമല്ല. പക്ഷേ എപ്പോഴെങ്കിലും അവരുടെ എളിയ തുടക്കങ്ങളെ കുറിച്ച് ഞാൻ മോശമായി എപ്പോഴെങ്കിലും ചിന്തിക്കുമോ എന്ന് എനിക്ക് സന്ദേഹമുണ്ട്.  ഒരു മെരുക്കപ്പെട്ട, പതിവുമട്ടിലുള്ള ഒരു തമിഴ്ബ്രാഹ്മണ സംഗീതജ്ഞയായിരുന്നില്ല അവർ എന്നതാണ് നമ്മളെ സംബന്ധിച്ചിടത്തോളം പ്രസക്തമായ കാര്യം. ഇല്ല സർ, സിഗരറ്റ് കൈയിൽ പിടിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. '


 

സദാനന്ദ് മേനോൻ പറയുന്നത്  നൈറ്റ് എഴുതിയ പുസ്തകത്തിൽ ഇന്ത്യൻ നൃത്തകലാകാരൻമാരെപ്പറ്റിയുള്ള മികച്ച പാണ്ഡിത്യം പ്രകടമാകുന്ന അധ്യായങ്ങളുണ്ടെന്നാണ്. തീർച്ചയായും അതൊരു അംഗീകാരം തന്നെ.

 

Topic tags,