ഒരു നാട് ഒന്നിക്കുന്നു, ഈ വിദ്യാലയം സംരക്ഷിക്കാൻ

സ്‌കൂൾ അടച്ചുപൂട്ടുന്നത് റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്കായാണെന്ന് സമരക്കാർ ആരോപിക്കുന്നു.
ഒരു നാട് ഒന്നിക്കുന്നു, ഈ വിദ്യാലയം സംരക്ഷിക്കാൻ
ഒരു നാട് ഒന്നിക്കുന്നു, ഈ വിദ്യാലയം സംരക്ഷിക്കാൻ
Written by :

കോഴിക്കോട് മലാപ്പറമ്പ യുപി സ്‌കൂൾ അടച്ചുപൂട്ടുന്നതിനെതിരെയുള്ള ജനകീയ പ്രതിരോധം ശക്തമാകുന്നു. തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നുള്ളവരും സ്‌കൂളിലെ സ്റ്റാഫുമടക്കം 350 ഓളം നാട്ടുകാരാണ് കഴിഞ്ഞ രണ്ടുമാസമായി സമരത്തിലുള്ളത്. സ്‌കൂൾ അടച്ചുപൂട്ടാൻ കേരള ഹൈക്കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് സമരം ശക്തമായത്.

130 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ വിദ്യാഭ്യാസം അടച്ചുപൂട്ടാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ കനത്ത പ്രതിരോധം തീർത്തത് 2010-തൊട്ട് വാർത്താപ്രാധാന്യം നേടിയിരുന്നു. ഒന്നുതൊട്ട് ഏഴുവരെയുള്ള ക്ലാസുകൾക്കായി എട്ട് അധ്യാപകരും രണ്ട് അനധ്യാപകജീവനക്കാരുമാണ് ഇവിടെ ഉള്ളത്. 

ഹൈക്കോടതിയിൽ നിന്ന് അടച്ചുപൂട്ടലിന് അനുകൂലമായി വിധി സമ്പാദിച്ച മാനേജ്‌മെന്റിന് അവർ നൽകിയ അപേക്ഷ പരിഗണിച്ച് സ്‌കൂൾ അടച്ചുപൂട്ടാൻ യു.ഡി.എഫ് ഗവണ്മെന്റ് അനുമതി നൽകിയിരുന്നു. 

'ഇവിടെ ഇപ്പോൾ 45 വിദ്യാർത്ഥികളുണ്ട്. 25 പുതിയ വിദ്യാർത്ഥികൾ ഈ അധ്യയനവർഷാരംഭം മുതൽ ഇവിടെ പഠിക്കാനുമുണ്ടാകും. ഞങ്ങൾക്ക് ഈ സ്‌ക്കൂൾ ഇവിടെത്തന്നെ വേണം. ഞങ്ങളിൽ മിക്കവരും ഇവിടെയാണ് പഠിച്ചത്..ഈ സ്‌കൂൾ ഞങ്ങളുടെ അഭിമാനമാണ്..' സമരം നയിക്കുന്നയാളും മലാപ്പറമ്പ റെസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേറ്ററുമായ ടി.എച്ച് താഹ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

ഇപ്പോൾ സാമ്പത്തികലാഭമില്ലാത്തതാണ് എന്ന കാരണമുന്നയിച്ച് സ്‌കൂൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്ന മാനേജർ പി.കെ. പത്മരാജൻ കുറച്ചുവർഷങ്ങൾക്ക് മുൻപ് സ്‌കൂൾനിൽക്കുന്ന ഭൂമി വാങ്ങുകയായിരുന്നു. ' അദ്ദേഹം ഭൂമാഫിയയുടെ ആളാണ്. ഏറ്റവും വലിയ വിലയ്ക്ക് ഭൂമി വിൽക്കാനാണ് അയാളുടേ ഉദ്ദേശ്യം.' താഹ ആരോപിച്ചു.

2010ൽ പത്മരാജൻ സ്‌കൂളിന്റെ ഒരുഭാഗം പൊളിച്ചുകളയാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ പ്രദേശത്ത് ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്ന് അദ്ദേഹം അതിൽ നിന്ന് പിന്തിരിയുകയായിരുന്നു.

'ഏതാണ്ട് ഇരുപത് ലക്ഷം രൂപ സ്‌കൂൾ പുനരുദ്ധരിക്കുന്നതിന് ഞങ്ങൾ സമാഹരിച്ചിട്ടുണ്ട്. ഇതുവരെ പത്തുലക്ഷം രൂപ സ്‌കൂളിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് മുടക്കി. ഞങ്ങളുടെ സ്‌കൂൾ ഇടിച്ചുപൊളിച്ചുകളയാൻ ആരെയും അനുവദിക്കില്ല..' താഹ ആവർത്തിക്കുന്നു. 

'ഭൂമി വിൽക്കുകയാണോ മറ്റേതെങ്കിലും കാര്യങ്ങൾക്ക് വിനിയോഗിക്കുകയാണോ മാനേജ്‌മെന്റിന്റെ ഉദ്ദേശ്യമെന്ന് ഞങ്ങൾക്കറിയില്ല. അവരുടെ ഉദ്ദേശ്യം എന്തുമാകട്ടെ, ഈ സ്‌കൂൾ അടച്ചൂപൂട്ടാൻ ഞങ്ങൾ അനുവദിക്കില്ല..' അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ആകെയുള്ള 45 വിദ്യാർത്ഥികളിൽ എട്ട്് വിദ്യാർത്ഥികൾ ഭിന്നശേഷിയുള്ളവരാണെന്ന് സമരക്കാർ പറയുന്നു. ഇവരൊക്കെയും പഠനത്തിൽ സമർത്ഥരാണ്.

'ഓരോ മാസവും അധ്യാപകർ സ്വയം സന്നദ്ധരായി അവരുടെ ശമ്പളത്തിൽ നിന്ന് ഒരു സംഖ്യ സ്‌കൂളിന് വേണ്ടി നീക്കിവെയ്ക്കുന്നു. നാട്ടുകാരും പണം നൽകുന്നുണ്ട്..' താഹ പറയുന്നു. 

കോടതി ഉത്തരവ് നടപ്പാക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കേ, നടപടികളെ ചെറുക്കാൻ പ്രതിഷേധക്കാർ ഒരുങ്ങിക്കഴിഞ്ഞു.

അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി സമരക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സമരക്കാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിട്ടുമുൂണ്ട്. 

Elections 2023

No stories found.
The News Minute
www.thenewsminute.com