.jpg?auto=format%2Ccompress&fit=max)
യൗവനത്തിൽ സജീവരാഷ്ട്രീയക്കാരായിരിക്കുമ്പോൾ അവരുടെ ജീവിതത്തെ മാറ്റിമറിച്ച് ഇന്ന് അവർ നിൽക്കുന്നിടത്തെത്തിച്ച സുപ്രധാനനിമിഷങ്ങളെക്കുറിച്ച് മുന്ന് പ്രമുഖ രാഷ്ട്രീയപ്രവർത്തകർ
പൊതുജനങ്ങളുടെ ദൃഷ്ടിയിൽ അവർ ഇന്ന് കേരളരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുക്കളാണ്. അവരുടെ ഓരോ തീരുമാനങ്ങളും ജീവിതങ്ങളെ വ്യത്യസ്തദിശകളിലേക്ക് നയിക്കുന്നു. അവരുടെ ഇന്നത്തെ ജീവിതത്തിലെ ഓരോ നിമിഷവും ചരിത്രമാകുന്നു.
പക്ഷേ ഈ രാഷ്ട്രീയക്കാർ അവരുടെ ജീവിതത്തിലെ വഴിത്തിരിവുകളായി എണ്ണുന്ന സംഭവങ്ങളെന്തായിരിക്കുമെന്ന് നിങ്ങളാലോചിച്ചിട്ടുണ്ടോ?
എന്താണ് അവരെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിട്ടത്? ആശയപരമായ അവരുടെ നിലപാടുകൾക്ക് നിദാനമമായി പ്രവർത്തിച്ചത്?
യൗവനത്തിൽ സജീവരാഷ്ട്രീയക്കാരായിരിക്കുമ്
പിണറായി വിജയൻ
എനിക്ക് ഓർക്കാൻ കഴിയുന്ന ഒരുകാലത്തും അത്തരമൊരു പ്രത്യേകസംഭവത്തെക്കുറിച്ച ഞാൻ ഓർക്കുന്നില്ല. ഞാനെപ്പോഴും രാഷ്ട്രീയത്തിന്റെ നടുക്കായിരുന്നു. പക്ഷേ അത്തരമൊരു നിർണായകസംഭവം കേരളത്തിൽ 1948-ൽ നടന്ന പൊലിസ് വേട്ടയെക്കുറിച്ച് കേൾക്കാൻ ഇടവന്നതാണ്. ഒരു നാല് വയസ്സുള്ളപ്പോഴാണത്..' അതുമല്ലെങ്കിൽ എന്റെ മൂത്തസഹോദരൻ ഗുണ്ടകളാൽ മർദിക്കപ്പെടുന്നത് കാണാനിടവന്നതാണ്. എപ്പോഴും എനിക്ക് ചുറ്റും ഏതെങ്കിലും തരത്തിലുള്ള ഒരു രാഷ്ട്രീയപ്രവർത്തനം ഉണ്ടായിരുന്നതായി തോന്നുന്നു. ഞാനും സ്വാഭാവികമായി അതിന്റെ ഭാഗമാകുകയായിരുന്നു.
മലബാർ സ്‌പെഷ്യൽ പൊലിസ് വെടിവെച്ചതിനെ തുടർന്ന് എട്ടു കമ്യുണിസ്റ്റുകാർ മരിക്കുകയും രണ്ടുപേർ പൊലിസ് കസ്റ്റഡിയിൽ വെച്ച് മരിക്കുകയും ചെയ്ത ഒഞ്ചിയം സംഭവം. ഒഞ്ചിയത്ത് രക്തസാക്ഷിസ്തൂപം ഇ്‌പ്പോഴുമുണ്ട്. കമ്യൂണിസ്റ്റ് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നhായി ആ സംഭവം ഇപ്പോഴും സ്മരിക്കപ്പെടുന്നു.
കോടിയേരി ബാലകൃഷ്ണൻ
എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ശ്രീനാരായണഗുരുവിനെക്കുറിച്ച് വായിക്കാനിടവന്നതിലാണ് എന്റെ രാഷ്ട്രീയതാൽപര്യങ്ങളുടെ തുടക്കം. ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന സങ്കല്പം എന്നെ വല്ലാതെ ആകർഷിച്ചു. എസ്.എഫ്.ഐയുടെ പൂർവരൂപമായ കെ.എസ്.എഫിലെ എന്റെ പ്രവർത്തനങ്ങളാണ് മറ്റൊരു ഉദാഹരണം.
വെള്ളാപ്പള്ളി നടേശൻ
പഠനകാലത്ത് ഞാനൊരു കടുത്ത ഇടതുപക്ഷരാഷ്ട്രീയക്കാരനായിരുന്
പിന്നീട് ഇ.എം.എസ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ എനിക്ക് പാർട്ടിക്കാർക്കിടയ്ക്ക് പ്രധാനപ്പെട്ട ഒരിടമുണ്ടായി. ഇത് പ്രാദേശിക നേതാക്കളുടെ അസൂയയിലേക്ക് നയിച്ചു. കാണാതായ കറുപ്പള്ളി ദിവാകരൻ എന്നയാളെ കൊലപ്പെടുത്തിയത് ഞാനാണ് എന്നുവരെ അവർ ആക്ഷേപിച്ചു. ദിവാകരൻ പിന്നീട് തിരിച്ചുവന്നെങ്കിലും ഒരുപാട് കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. 1967ലായിരുന്നു സി.പി.എം. പ്രവർത്തകനായ ദിവാകരനെ കാണാതായത്. കുറച്ചുദിവസങ്ങൾക്ക് ശേഷം അയാൾ തിരിച്ചുവരികയും ചെയ്തു. താൻ കോട്ടയത്തുണ്ടായിരുന്നു എന്നാണ് അയാൾ പറഞ്ഞത്.
ആ സംഭവം എന്നെ ഏറെ നിരാശനാക്കി. രാഷ്ട്രീയത്തിൽ നിന്ന് അതോടെ ഞാൻ മാറിനിന്നു. ഏറെ ആത്മാർത്ഥതയുള്ള ഒരു പാർട്ടി പ്രവർത്തകനായിരുന്നിട്ടുകൂടി എന്നോട് വഞ്ചന കാട്ടിയതിന് എനിക്കവരോട് വിദ്വേഷമൊന്നുമില്ല കേട്ടോ..
Election live updates: http://www.thenewsminute.com/article/polling-day-2016-kerala-live-updates-43314