150 യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള 18 ഓ 19 ഓ വിമാനങ്ങൾ ഓരോ ദിവസവും ഗൾഫിൽ നിന്നു മടങ്ങുന്നു.

Malayalam Monday, May 16, 2016 - 07:16

കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി രാജ്യത്തികത്തും പുറത്തും നിന്നുമായി കേരളത്തിലേക്ക് വോട്ടർമാരെ എത്തിക്കാൻ കഠിനപ്രയത്‌നം ഫലം കാണുന്നു. നിരവധി കേരളീയരാണ് വോ്ട്ടുചെയ്യാനായി കേരളത്തിലേക്ക് മടങ്ങുന്നത്. 

കേരളീയരായ പ്രവാസികളിൽ 39 ശതമാനവും യു.എ.ഇയിലാണ് ജീവിക്കുന്നത്. ഗൾഫ് മേഖലയിലെ കേരളീയർക്കാണ് വോട്ടുചെയ്യാനെത്തുന്നവരിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നത്. അസംഖ്യം തെരഞ്ഞെടുപ്പ് യോഗങ്ങളും പ്രചാരണപ്രവർത്തനങ്ങളും നടന്നിട്ടുള്ള ഗൾഫ് മേഖലയിൽ നിന്ന് വോട്ടുചെയ്യാനുള്ളവരുടെ വലിയ ഒഴുക്കാണ് സ്വദേശത്തേക്ക്.

മുസ്ലിംലീഗ് അനുഭാവികളുടെ സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററാണ് (കെ.എം..സി.സി) എൻ.ആർ.കെകളെ സംസ്ഥാനത്തെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ. ' വോട്ടർമാരെ എത്തിക്കാൻ കെ.എം..സി.സി വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ട്. ദുബൈയിൽ നിന്ന് രണ്ടായിരത്തിലധികം പേരെയും ബഹ്‌റൈനിൽ നിന്ന് 120 പേരെയും ഈ വിമാനങ്ങളിൽ കേരളത്തിലെത്തിച്ചിട്ടുണ്ട്.'

ഒമാൻ കെ.എം.സി.സി.പ്രസിഡന്റ് സി.കെ.വി. യുസഫ് പറഞ്ഞു.

'യാത്രാടിക്കറ്റിന്റെ കാര്യം കെ.എം.സി.സിയാണ് നോക്കുന്നത്. എന്നിരുന്നാലും മിക്കവാറും ആളുകൾ മടക്കയാത്രക്കുള്ള ടിക്കറ്റ് സ്വന്തം നിലയ്ക്ക് ബുക്ക് ചെയ്തുകഴിഞ്ഞു..' അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിൽ നിന്ന് 120 മുതൽ 150വരെ പ്രവാസികളെ എത്തിക്കുന്ന ഒരു വോട്ടർ ഫ്‌ളൈറ്റ് ശനിയാഴ്ച കേരളത്തിലെത്തി. 15 മുതൽ 20 വോട്ടർമമാരെ സലാലയിൽ നിന്ന് കേരളത്തിലെത്തിക്കുന്ന മറ്റൊരു വിമാനവും അന്നേ ദിവസം കേരളത്തിലെത്തി.

'ഗൾഫ് മേഖലയിൽ നിന്നുള്ള ഒരുപാട് പ്രവാസികൾ യു.ഡി.എഫ് കേരളത്തിൽ തിരികെ അധികാരത്തിലെത്തിക്കാണാൻ ആഗ്രഹിക്കുന്നു. കെ.എം.സി.സിയുടെ മുൻ പ്രസിഡന്റ് പാറക്കൽ അബ്ദുല്ല കുറ്റ്യാടി മണ്ഡലത്തിൽ നിന്ന് ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമുണ്ട്. ഇത് പാർട്ടിക്ക് ഞങ്ങൾ ചെയ്യുന്ന സഹായമാണ്..'  അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, വ്യാഴാഴ്ച മുതൽ 18, 19 വിമാനങ്ങൾ വിമാനത്താവളത്തിലെത്തുന്നുണ്ടെന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം മാനേജർ പറയുന്നു, ' ഈ വിമാനങ്ങളിൽ മിക്കവാറും ഒരു സീറ്റും ഒഴിവുണ്ടാകാറില്ല. ഓരോ തവണയും 150 മുതൽ 170 വരെ യാത്രക്കാർ ഈ വിമാനങ്ങളിലുണ്ടാകാറുണ്ട്..' അദ്ദേഹം പറഞ്ഞു. 

ദിവസംതോറും 55 സ്ഥിരം സർവീസുകൾക്ക് പുറമേ കൂടുതൽ സർവീസുകൾ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ഓടിക്കുന്നുണ്ട്. പാലക്കാട്, കോട്ടയം, തൃശൂർ എന്നിവടങ്ങളിലേക്ക് ഓരോന്നും കണ്ണൂർ, എറണാകുളം എന്നിവടങ്ങളിലേക്ക് മൂന്ന് സർവീസുകളും നാലെണ്ണം കോഴിക്കോട്ടേക്കും ഒരെണ്ണം മാഹിയിലേക്കും ഓടിക്കുന്നു.

'എല്ലാ പതിവുസർവീസുകളും അധികസർവീസുകളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിറയെ യാത്രക്കാരുമായാണ് ഇവിടെ എത്തുന്നത്. അധികസർവീസുകൾ തിരികെ ബാംഗലൂരൂവിലേക്കും സർവീസ് നടത്തുന്നു..' അദ്ദേഹം കൂട്ടിച്ചേർത്തു. 

'ഇതെന്റെ ആദ്യ വോട്ടാണ്. അതുകൊണ്ട് എനിക്കത് പാഴാക്കണമെന്നില്ല..' ബംഗലൂരുവിൽ വിദ്യാർത്ഥിനിയായ സാന്ദ്രാ അന്ന കുര്യാക്കോസ് പറയുന്നു. 

കെ.എം.സി.സി. ബാംഗലൂരു യൂണിറ്റും പ്രത്യേക ബസുകൾ ബംഗലൂരുവിൽ നിന്ന് ഏർപ്പാടാക്കിയിട്ടുണ്ട്. 15 ബസുകൾ കേരളത്തിലേക്ക് ഞായറാഴ്ച മാത്രം പ്രത്യേക സർവീസ് നടത്തുന്നുണ്ടെന്ന് സെക്രട്ടറി മൊയ്തു മാണിയൂർ പറഞ്ഞു. ഇതിൽ 14 എണ്ണവും മുഴുവൻ യാത്രക്കാരെയും വഹിച്ചാണെത്തുന്നത്. 

കണ്ണൂർ, അഴീക്കോട്, ഉദുമ, മഞ്ചേശ്വരം, കൂത്തുപറമ്പ മുതലായ ഇടങ്ങളിലെ വോട്ടർമാർക്കായാണ് കെ..എം.സി.സിയുടെ ഈ ബസുകൾ. 

കെ.എം.സി.സി. ആണ് ഇവ സ്‌പോൺസർ ചെയ്യുന്നത് എന്നതുകൊണ്ട അവയിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റിന് പണം മുടക്കേണ്ടതില്ല- മൊയ്ദു പറഞ്ഞു. 

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.