അവയുടെ പുറത്ത് പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

Malayalam ജലദൗർലഭ്യം Tuesday, May 10, 2016 - 21:10

തീർത്തും അസാധാരണമായ ഒരു പ്രതിഷേധപ്രകടനമാണ് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടക്കുന്നത്. കൊല്ലം സ്വദേശിയായ വിനുകുമാറിന്റെ ഫാമിലെ പശുക്കളും അദ്ദേഹത്തിന്റെ ആനകളും വെള്ളത്തിന് വഴിയുണ്ടാകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുൻപാകെ പ്രതിഷേധം അറിയിക്കുകയാണ്. 

വിനുവിന്റെ ഉടമസ്ഥതയിലുള്ള പഴവിള അഗ്രോ ഡെയ്‌റി ഫാം ഹൗസിൽ 140 ഇനം പശുക്കളും മൂന്ന് ആനകളും 100 കോഴികളും 50 ആടുകളും ഏതാനും പക്ഷികളുമുണ്ട്. 

വേനൽച്ചൂട് കടുത്തതോടെ വിനുവിന്റെ ഏഴേക്കർ വരുന്ന ഫാമിലെ നാലു കിണറുകളും വറ്റിയതിനെ തുടർന്ന് ഒരു കുഴൽക്കിണർ കുത്താൻ അദ്ദേഹം അനുമതി ആവശ്യപ്പെട്ടിരുന്നു. അധികൃതർ അനുവാദം മൂളിയെങ്കിലും കല്ലുവാതുക്കൽ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആവശ്യം ഇഷ്ടപ്പെട്ടില്ല. 

'പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകുകയും ഫയൽ 90 ദിവസം പിടിച്ചുവെയ്ക്കാൻ തനിക്ക് അധികാരമുണ്ടെന്ന് പറയുകയും ചെയ്തു. നേരത്തെ, രണ്ടുമാസത്തിന് മുൻപ് ഫാം ലൈസൻസ് പുതുക്കുന്നതിന് ഞാൻ അപേക്ഷ നൽകിയിരുന്നു. അതിന്റെ മുകളിലും നടപടിയുണ്ടായില്ല..' വിനു പറഞ്ഞു. 

ഫാമിലെ മൃഗങ്ങൾ ജലദൗർലഭ്യം മുൂലം വലയുകയാണെന്നും വിനു പറയുന്നു.

'ഒരു പശുവിനെ ഒരു ദിവസം ആറ് തവണ കുളിപ്പിച്ചാലേ അതിന്റെ ശരീരോഷ്മാവ് നിലനിർത്താനാകൂ. തീറ്റ കൊടുത്തില്ലെങ്കിൽ പോലും പ്രശ്‌നമില്ല. പക്ഷേ ദിവസം മുഴുവൻ വെള്ളം കൊടുക്കണം. വെള്ളമില്ലാത്തത് കൊണ്ട് അവയിൽ മൂന്നെണ്ണത്തിന് രോഗം വന്നു. ആനിമൽ വെൽഫയർ ബോർഡ് നിയമപ്രകാരം ആനകൾക്ക് ദിവസത്തിൽ ആറ് തവണ വെള്ളം കൊടുക്കേണ്ടതുണ്ട്. ഇതിനെല്ലാം ദിവസം തോറും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം വേണം. ഇപ്പോൾ ഞാനെവിടെപ്പോയി വെള്ളം തേടാനാണ്..?' വിനു ചോദിക്കുന്നു.

പശുക്കളെയും ആനകളേയും പഞ്ചായത്ത് ഓഫിസിന് മുൻപിൽ കെട്ടിയിട്ടിരിക്കുകയാണ്. അവയുടെ പുറത്ത് പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

'ഞങ്ങൾക്ക് കുടിവെള്ളം നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറി നീതിപാലിക്കുക..' ഒരു പോസ്റ്ററിൽ എഴുതിയതിങ്ങനെ. വെള്ളം തരൂ..പകരം പാലുതരാം. മറ്റൊന്നിങ്ങനെ. 'പഞ്ചായത്ത് സെക്രട്ടറീ വെള്ളം തരൂ ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ..' മറ്റൊന്നിങ്ങനെ.

ഏതായാലും പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽ പ്രശ്‌നം പെട്ടിട്ടുണ്ടെന്നാണ് വിനു പറയുന്നത്. സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതായും പറയുന്നു. ഹൈക്കോടതിയിൽ കേസും കൊടുത്തിട്ടുണ്ട് വിനു. 

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകസംരക്ഷണസമിതി പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും വിനു അറിയിച്ചു. 

2015ൽ കൊല്ലം ജില്ലാഭരണകുൂടത്തിന്റെ ഏറ്റവും നല്ല കർഷകനുള്ള പുരസ്‌കാരം നേടിയ ആളാണ് വിനു.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Become a TNM Member for just Rs 999!
You can also support us with a one-time payment.