യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ സൂരജ് രവിയുമായി ഹസ്തദാനം ചെയ്യുന്നതിന്റെ ചിത്രം മുകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Malayalam Tuesday, May 10, 2016 - 20:53

ഒരു അപരിചിതനുമായി ഏറെ അടുപ്പത്തിലാകുന്നത് ശരിയ്ക്കും ഗുണം ചെയ്യില്ലെന്ന് അർത്ഥമാക്കുന്ന ഒരു ആഫ്രിക്കൻ പഴമൊഴിയുണ്ട്. പക്ഷേ പരിചയമേയില്ലെന്നത് രാഷ്ട്രീയത്തിലെ കിടക്കറ പങ്കാളിത്തത്തിന് തടസ്സമല്ല. 

കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുകേഷ് യു.ഡി.എഫ് സ്ഥാനാർത്ഥി സൂരജ് രവിയ്ക്ക് കൈ നൽകുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. ചിലർ അദ്ദേഹം തന്റെ ഇടതുപാരമ്പര്യം കളഞ്ഞുകുളിച്ചുവെന്നും കുറ്റപ്പെടുത്തി. 

അതോടെ മുകേഷിന് വിശദീകരണത്തിനായി മറ്റൊരു പോസ്റ്റ് വേണ്ടിവന്നു:' ഞങ്ങൾ രണ്ട് രാഷ്ട്രീയപാർട്ടികളിലാണെങ്കിൽ പോലും വ്യക്തിപരമായ വിദ്വേഷത്തിന് കാരണമൊന്നുമില്ല..'  വെറുതെ ഒരു ഹസ്തദാനം ചെയ്യുന്നത് എങ്ങനെയാണ് തന്റെ ഇടതുപക്ഷവിശ്വാസങ്ങളെ കൈവിടലാകുന്നതെന്നും അദ്ദേഹം തുടർന്ന് ചോദിക്കുന്നു. 
ഒരാളെ കാണുമ്പോൾ സൗഹൃദത്തോടെ കൈനീട്ടുന്നത് സാധാരണ ഉപചാരം മാത്രമാണ്. ഇത്രയും കാലം കൊല്ലത്ത് തെരഞ്ഞെടുപ്പുപോരാട്ടങ്ങൾ ആരോഗ്യകരമായിരിന്നിട്ടുണ്ട്. 

മിക്കവരും ഇക്കാര്യത്തിൽ മുകേഷിനെ പ്രശംസിച്ചപ്പോൾ ഗുണകരമായ ഈ പ്രവണത ചിലർക്ക് ദഹിച്ച മട്ടില്ല. തന്റെ എതിരാളിയുമായി ഇത്തരത്തിലുള്ള സൗഹൃദം പങ്കുവെയ്ക്കുന്നയാളാണ് മുകേഷെങ്കിൽ എന്തിനാണ് അദ്ദേഹം മത്സരിക്കുന്നത് എന്ന് അവർ ചോദിക്കുന്നു. 

അതോടെ ഒരു കാര്യം വ്യക്തമായി. രാഷ്ട്രീയത്തിൽ ആരോഗ്യകരമായ മത്സരങ്ങളുടെ ആരാധകനാണ് മുകേഷെങ്കിലും പലരും തെരഞ്ഞെടുപ്പിനെ ഒരു യുദ്ധക്കളമായാണ് കാണുന്നത്. അവർക്ക് തുറന്ന ഒരു യുദ്ധത്തിൽ കുറഞ്ഞ ഒന്നുമല്ല തെരഞ്ഞെടുപ്പ്. 

ശരിയ്ക്കും പറഞ്ഞാൽ ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? സ്വയം ജയിക്കുന്നതിനാണോ, ്അതോ മറ്റേയാൾ ജയിക്കരുത് എന്നുറപ്പുവരുത്താനാണോ?

പ്രശ്‌നം തുടങ്ങുന്നത് നാം വിരുദ്ധദ്വന്ദ്വങ്ങളായി സർവതിനേയും കാണുമ്പോഴാണ്. നല്ലത്, ചീത്തത് അല്ലെങ്കിൽ കറുപ്പ് , വെളുപ്പ് എന്നിങ്ങനെ. അപ്പോഴാണ് രണ്ടുസ്ഥാനാർത്ഥികളും നല്ല സ്ഥാനാർത്ഥികളായതിനാൽ ആർക്ക് വോട്ടുചെയ്യണമെന്ന ചോദ്യം ഏതെങ്കിലും തിണ്ണമിടുക്കൻ ചോദിക്കുന്നത്. 

ഒരു പ്രത്യേക രാഷ്ട്രീയപ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുമ്പോൾ തന്നെ എതിരാളിയുടെ ആശയാദർശങ്ങളെ മാനിക്കുന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നത്?  ഈ സൂക്ഷ്മമായ ചോദ്യത്തിനിടയിൽ എവിടെയാണ് ആശയാദർശങ്ങളെ വഞ്ചിക്കുന്നുവെന്ന ആരോപണത്തെ തിരുകേണ്ടത്?  

പലർക്കും രാഷ്ട്രീയം എന്നാൽ ഇടുങ്ങിയ കാഴ്ചപ്പാട് എന്നാകുന്നത് നിർഭാഗ്യകരം തന്നെ. തനിക്ക് യോജിപ്പില്ലാത്ത എല്ലാവരെയും ശത്രുക്കളായി കാണുന്ന പ്രവണത നമ്മളിലോരോരുത്തരിലും അന്തർലീനമാണെന്നുതോന്നുന്നു. 

നിത്യശത്രുതയിൽ കഴിയുന്ന രാഷ്ട്രീയക്കാരെ കണ്ടാണ് നമുക്ക് പരിചയം. ഇത് അവരുന്നയിക്കുന്ന വാദങ്ങളുടെ സാംഗത്യത്തിലുൂന്നിയാകണം എന്നില്ല.

വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ട് പരസ്പരം അവരെതിർക്കുന്നവരാകണമെന്ന് നാം പ്രതീക്ഷിക്കുന്നു.

ഈ വർഷത്തെ തൃശൂര് പൂരം നാളുകളിലും കൊല്ലത്തേതുപോലെ അസാധാരണമായ ഒരു സൗഹൃദപ്രകടനത്തിന് വോട്ടർമാർ സാക്ഷികളായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലും എൻ.ഡി.എ. സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണനും പരസ്പരം വിജയാശംസകൾ നേർന്നു. 

അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. നികേഷ് കുമാറും എതിരാളി കെ.എം.ഷാജിയുമായി സൗഹൃദസംഭാഷണത്തിൽ മുഴുകുന്നത് ശ്രദ്ധിക്കപ്പെട്ടു. പറവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ വി.ഡി.സതീശനുനേരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശാരദാമോഹനും സൗഹൃദഹസ്തം നീട്ടുകയുണ്ടായി. 

ഇത്തരം കാഴ്ചകളിൽ പന്തികേട് ആരോപിക്കുന്നതിന് പകരം ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്ന വൃത്തികെട്ട കളിയെന്ന രാഷ്ട്രീയത്തിന്റെ ദുഷ്‌പേര്  ഇത്തരം സൗഹൃദപ്രകടനങ്ങൾ കൊണ്ട് ഇല്ലാതാകുന്നതിൽ പൊതുജനം സന്തോഷിക്കുകയാണ് വേണ്ടത്.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.