ലോകത്തിന് മുഴുവൻ മലയാളസിനിമാഗാനങ്ങൾ പ്രചോദനമാകുമ്പോൾ ചില പാട്ടുകൾ കോപ്പിയടിയാകുന്നെന്ന് ആരോപണം

കലിയുടെ സംഗീതം മോഷ്ടിച്ചതാണെന്ന ആരോപണത്തെ തുടർന്ന്് ഗോപിസുന്ദർ വിവാദച്ചുഴിയിലകപ്പെട്ടിരുന്നു.
ലോകത്തിന് മുഴുവൻ മലയാളസിനിമാഗാനങ്ങൾ പ്രചോദനമാകുമ്പോൾ ചില പാട്ടുകൾ കോപ്പിയടിയാകുന്നെന്ന് ആരോപണം
ലോകത്തിന് മുഴുവൻ മലയാളസിനിമാഗാനങ്ങൾ പ്രചോദനമാകുമ്പോൾ ചില പാട്ടുകൾ കോപ്പിയടിയാകുന്നെന്ന് ആരോപണം
Written by:

അവിയലും തൈക്കൂടം ബ്രിജ്ജും അവരുടേതായ ഇടം കേരളത്തിൽ കണ്ടെത്തുകയും സംഗീതത്തെ പുനരുന്നയിക്കുന്നതിൽ വേണ്ടത്ര അഭിനന്ദനങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ മലയാളം സിനിമാസംഗീത ശാഖ ഒരുതരം വിപഌവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.

നിർഭാഗ്യവശാൽ, സിനിമാ സംഗീതത്തിന്റെ കാര്യം വരുമ്പോൾ പ്രചോദനം നേടുന്നതിന്റെയും അനുകരിക്കുന്നതിന്റെയും ഇടയിലുള്ള രേഖ മാഞ്ഞുപോകുകയാണെന്നുകൂടിവേണം പറയാൻ. 

യൂട്യൂബും സംഗീതം പങ്കുവെയ്ക്കാൻ സഹായകമായ മറ്റ് ഉപാധികളും കൂടുതൽ പ്രചാരം നേടിയതോടെ ലോകത്തെവിടെയെങ്കിലുമുള്ള ശരിയ്ക്കുമുള്ളതുമായി കൂടുതൽ അടുത്തുനിൽക്കുന്ന ഉദാഹരണങ്ങൾ കണ്ടുപിടിക്കുകയെളുപ്പമായിട്ടുണ്ട്.  

ദുൽഖർ സൽമാനും സായി പല്ലവിയും അഭിനയിക്കുന്ന, കലി എന്ന സിനിമയുടെ ട്രെയിലറിന് വേണ്ടി ചെയ്ത ട്രാക്കാണ് ഈയിടെ ഗോപിസുന്ദറിനെ കുഴപ്പത്തിലാക്കിയത്. ഹോളിവുഡ് ചിത്രമായ ഠവല ങമി എൃീാ ഡ.ച.ഇ.ഘ.ഋ. എന്ന ചിത്രത്തിന്റെ സൗണ്ട്ട്രാക്കാണ് ഗോപി സുന്ദർ അനുകരിച്ചതെന്ന് ആരോപണമുയർന്നു. 

കലിയ്ക്ക്് മുൻപ് ഉണ്ടായ കോപ്പിയടിയുടെ ഒന്നാംതരം ഉദാഹരണങ്ങളുടെ പട്ടിക ഇതാ:

ഓലഞ്ഞാലി കുരുവി (1983) 

പി.ജയചന്ദ്രന്റെയും വാണിജയറാമിന്റെയും കാല്പനിക സ്വരത്തിൽ പകർത്തിയ 1983ലെ ഈ ഗാനത്തിന് സാഗരസംഗമത്തിലെ മൗനം പോലും മധുരം എന്ന ജയചന്ദ്രൻ പാടിയ ഗാനവുമായി അസാമാന്യമായ സാദൃശ്യമുണ്ട്. എന്നാൽ പൊതുവേ ഇങ്ങനെ മറ്റ്  സിനിമകളിലെ സംഗീതം അതേപടി ഉപയോഗിക്കുന്നയാളെന്ന് ആരോപണത്തിന് വിധേയനായിട്ടുള്ള ഗോപിസുന്ദർ ഈ ആരോപണങ്ങൾ നിഷേധിച്ചു.

ഈറൻ കാറ്റിൻ (സലാല മൊബൈൽസ്) 

സെയ്ഫ് അലിഖാനും വിദ്യാബാലനും അഭിനയിച്ച 2005-ൽ പുറത്തിറങ്ങിയ പരിണീത എന്ന ചിത്രത്തിലെ പിയൂ ബോലെ എന്ന ഗാനത്തിന്റെ സംഗീതവുമായി അടുത്ത സാദൃശ്യമുണ്ട്്. രണ്ടുഗാനങ്ങളും ഒരേയാൾ തന്നെയാണ് പാടിയിരിക്കുന്നത് എന്നത് കൗതുകരമായ യാദൃച്ഛികത. 

കാൽ കുഴഞ്ഞു (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്) 

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് വേണ്ടി മറ്റൊരു ഗാനത്തിന്റെ സംഗീതം അനുകരിച്ചതിനെ തുടർന്ന് ഗോപിസുന്ദർ വീണ്ടും സംശയത്തിന്റെ നിഴലിലായി. വിപ്ലവഗാനമായ കാൽകുഴഞ്ഞുവിന്റെ രണതാളം രാംഗോപാൽവർമയുടെ രക്ത ചരിത്രയിലെ മിലാ തോ മാറേഗാ എ്ന്ന ഗാനത്തിന്റെ സംഗീതം തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. 

മനസ്സു മയക്കി (അറബിയും ഒട്ടകവും) 

ആദ്യമായി ഈജിപ്ഷ്യൻ പോപ് ഗായകനും ഗാനരചയിതാവുമായ അമർ ദിയാബ് ഇന്ത്യൻ അനുവാചകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് മർഡർ എന്ന സിനിമയിലെ തമലി മാക് എന്ന ഗാനത്തിലൂടെയാണ്. അദ്ദേഹം പാടിയ മറ്റൊരു അറബിക് ഗാനത്തിൽ നിന്ന് 'പ്രചോദനം' നേടിയതാണ് അറബിയും ഒട്ടകവും മാധവൻനായരും എന്ന ചിത്രത്തിലെ മനസ്സു മയക്കി എന്ന ഗാനം.

ഐ ലവ് യൂ മമ്മി (ഭാസ്‌കർ ദ റാസ്‌കൽ)

ഹാല അൽതുർക്കും മഷായേലും പാടിയ അറബിക് ഗാനത്തെ അനുകരിക്കുക മാത്രമല്ല ശരിയ്ക്കുമുള്ള അറബിക് ഗാനത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദൃശ്യങ്ങൾ പോലും അനുകരിക്കപ്പെട്ടിരിക്കുന്നു ഈ ഗാനത്തിൽ.


നം ഊരു ബെംഗലൂരൂ (ബാംഗഌർ ഡേയ്‌സ്)

ബംഗളൂർ ഡേയ്‌സ് എന്ന യുവാക്കളെ കേന്ദ്രമാക്കിയുള്ള ചിത്രത്തിലെ നം ഊരു ബെംഗലൂരു എന്ന ഗാനം ആ സിനിമ നിർമിച്ചവരെ കുഴപ്പത്തിലാക്കി. സമ്മർ ഒഫ് 69 എന്ന ജനപ്രിയ ഗാനത്തിലെ സംഗീതം കോപ്പിയടിച്ചതിന് ബ്രയാൻ ആഡംസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർമാർ സിനിമാനിർമാതാക്കൾക്കെതിരെ ചോരണം ആരോപിച്ച് നിയമനടപടികൾക്ക് തുനിഞ്ഞു.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Related Stories

No stories found.
The News Minute
www.thenewsminute.com