തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ജയലളിതാ ഗവൺമെന്റിന്റെ എല്ലാ നയപരിപാടികളും തിരുവനന്തപുരത്തും നടപ്പാക്കുമെന്ന് ബിജു രമേശ്

Malayalam Monday, May 09, 2016 - 07:51

ബാർ കോഴക്കേസിലെ രഹസ്യങ്ങൾ തുറന്നുകാണിക്കുന്നതിലൂടെ യു.ഡി.എഫ് ഗവൺമെന്റിനെ പിടിച്ചുലച്ച ബിജുരമേശിനെ സംബന്ധിച്ചിടത്തോളം തന്റെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു എ.ഡി.എം.കെ മേധാവി ജെ.ജയലളിതയാണ്. സംസ്ഥാനത്ത് അമ്മയുടെ നിറങ്ങൾ പൂശാനുള്ള പുറപ്പാടിലാണ് ബിജു രമേശ്. 

51-കാരനായ ബിജുരമേശ് ആണ് തിരുവനന്തപുരം മണ്ഡലത്തിൽ എ.ഡി.എം.കെ സ്ഥാനാർത്ഥി.  തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കവേ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'യഥാർത്ഥത്തിൽ മത്സരിക്കാനുള്ള ഒരു പദ്ധതിയും എനിക്കുണ്ടായിരുന്നില്ല. ഒരു പൊതുചടങ്ങിൽ വെച്ച് അമ്മ എന്റെ പേര് പ്രഖ്യാപിച്ചു. എനിക്ക് അതിനെ എതിർക്കാൻ കഴിഞ്ഞില്ല. ഞാൻ പിൻമാറുന്ന കാര്യം വരെ ഒരിക്കൽ ആലോചിച്ചതാണ്. എന്നാൽ അത് വിശ്വാസലംഘനമായിരിക്കുമെന്ന് തോന്നി. അമ്മയ്ക്ക് എന്നെ വിശ്വാസമാണ്. അതുകൊണ്ട് ആ വിശ്വാസം തകർക്കാൻ എനിക്കാകില്ല. പ്രത്യേകിച്ചും ഒരു പൊതുചടങ്ങിൽ  വെച്ച് അവർ എന്റെ പേര് പ്രഖ്യാപിച്ചതിന് ശേഷം..' 

എന്നിരുന്നാലും തെരഞ്ഞെടുപ്പിൽ തന്റെ പ്രകടനത്തെക്കുറിച്ച് അത്ര വേവലാതിയൊന്നും ബിജു രമേശിനില്ല. 'എനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല. ഫലത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നതുപോലുമില്ല. അമ്മ എനിക്ക് ഒരു ജോലി തന്നു ഞാൻ അത് ആത്മമാർത്ഥമായി ചെയ്യുന്നു. അത്ര തന്നെ..' അദ്ദേഹം പറയുന്നു. എന്നാൽ മണ്ഡലത്തിലെ തമിഴ് വോട്ടർമാരെ ആകർഷിക്കുന്നതിന് പ്രചാരണത്തിലൂടനീളം അമ്മയുടെ ശൈലികളെ ഓർമിപ്പിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള കലാകാരൻമാർ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽ എം.ജി.ആറും. ജയലളിതയും പ്രത്യക്ഷപ്പെടുന്ന പഴയ ഗാനങ്ങൾ ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത് പൊതുജനശ്രദ്ധയാകർഷിക്കുന്നുണ്ട്.

'എന്റെ പ്രചാരണത്തിന്റെ ഭാഗമൊന്നുമല്ല ഈ അവതരണങ്ങളൊന്നും. ജനങ്ങളനുഭവിക്കുന്ന ടെൻഷൻ ഒഴിവാക്കുന്നതിന് ഒരു കോമഡി ഷോ പോലെ ഒന്ന്. എന്തായാലും ഇതധികം തുടരാനൊന്നും എനിക്ക് ഉദ്ദേശ്യമില്ല. തുടർന്ന് കഴിഞ്ഞാൽ ആളുകൾക്ക് കളിയാക്കിചിരിക്കാനുള്ള ഒരു തമാശയായി അത് തീരും. എന്നിരുന്നാലും ഈ പ്രദേശത്തെ എം.ജി.ആർ ആരാധകർക്ക് അത് രസിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്..'  ബിജു രമേശ് പറഞ്ഞു. ഈ അവതരണം മാത്രമൊന്നുമല്ല വോട്ടർമാർക്കായുള്ളത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് ബിജു രമേശിന്റെ മണ്ഡലം മുഴുവനുമുള്ള പ്രചാരണം.

തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ജയലളിതാ ഗവൺമെന്റിന്റെ എല്ലാ നയപരിപാടികളും തിരുവനന്തപുരത്തും നടപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. അമ്മ ക്യാന്റീൻ അടക്കമുള്ള ജനപ്രിയമായ എല്ലാ പദ്ധതികളും. 

ജയലളിതയുടെ പദ്ധതികളായ എല്ലാവർക്കും ടിവി, മിക്‌സർ ഗ്രൈൻഡർ, വാഷിങ് മെഷീൻ നൽുകമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. 

കഴിഞ്ഞില്ല.. എസ്.പി. വേലുമണി അടക്കം നിരവധി എ.ഡി.എം.കെ. നേതാക്കൾ ബിജുരമേശിന് പിന്തുണ അഭ്യർത്ഥിക്കാൻ തിരുവനന്തപുരത്തെത്തുന്നുണ്ട്. 

ജയലളിതയുടെയും എം.ജി.ആറിന്റെയും ഒപ്പം ബിജുരമേശുമുള്ള ചിത്രങ്ങൾ മണ്ഡലത്തിലുടനീളം കാണാം. 

എ.ഡി.എം.കെയുമായി ഒരു കാര്യത്തിൽ മാത്രം ബിജു രമേശിന് വ്യത്യസ്തതയുണ്ട്. തെരഞ്ഞെടുപ്പ് ചിഹ്നത്തിലാണ് അത്. രണ്ടിലയാണ് തമിഴ് നാട്ടിൽ പാർട്ടിയുടെ ചിഹ്നമെങ്കിൽ ബിജു രമേശിന്റേത് തൊപ്പിയാണ്.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.