എന്നാൽ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ മുഖാന്തിരം നികേഷ് ഉദ്ദേശിച്ചത് സംഗതികൾ തനിക്ക് അനുകൂലമാണോ എന്ന് പരിശോധിക്കാനാണ്.

Malayalam Friday, May 06, 2016 - 14:29

ഏതാനും ആഴ്ചകളായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന സ്ഥാനാർത്ഥികളെ അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ കടത്തിവെട്ടിയത്, മണ്ഡലത്തിലെ പ്രശ്‌നങ്ങൾ എടുത്തുകാണിക്കുന്ന വാർത്താദൃശ്യങ്ങൾ നിർമിക്കുകയും അത് ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുകയും ചെയ്തുകൊണ്ടാണ്. 

എന്നാൽ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ മുഖാന്തിരം നികേഷ് ഉദ്ദേശിച്ചത് സംഗതികൾ തനിക്ക് അനുകൂലമാണോ എന്ന് പരിശോധിക്കാനാണ്. 

പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ അനായാസമായി നികേഷ് കിണറിലിറങ്ങുകയും കിണറ്റിൽ നിന്ന് ഒരുതൊട്ടി വെള്ളം കോരുകയും ചെയ്ത ശേഷം പിന്നെ പ്രഖ്യാപിക്കുന്നു: ' ഇതുപോലെ വൃത്തികെട്ട വെള്ളമാണ് മണ്ഡലത്തിലെ ജനം കുളിയ്ക്കാൻ നിർബന്ധിതരാകുകയാണ്' 

വിഡിയോവിലുള്ള വികാരം ഒരു വോട്ടറുടെ വാക്കുകളിൽ പ്രതിധ്വനിക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത് വെള്ളം മഞ്ഞനിറമാകുന്നെന്നും രാഷ്ട്രീയപ്രതിനിധികൾ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

വീണ്ടും നികേഷ് വിശദീകരിക്കുന്നു. ഓ..അദ്ദേഹം ഒരു മുൻ പത്രപ്രവർത്തകനാണെന്ന് നാം മറന്നുവല്ലേ? അദ്ദേഹത്തിന്റെ പതിവ് പത്രപ്രവർത്തനശൈലിയിൽ ജലത്തിലെ ലവണാംശം എങ്ങനെയാണ് ആളുകളെ കഷ്ടപ്പെടുത്തുന്നത് എന്ന് നികേഷ് വ്യക്തമാക്കുന്നു.

എന്തായാലും ഇത് സാമൂഹ്യമാധ്യങ്ങളിലിടപെടുന്നവർക്ക് ദഹിച്ച മട്ടില്ല. കിണറ്റിലിറങ്ങൽ അനുചിതമായിപ്പോയി എന്നാണ് മിക്കവരും കരുതുന്നത് മിം്മ്‌സും ട്രോളുംകളും നികേഷിൻമേൽ പെയ്തിറങ്ങുകയാണ്. (ലോകത്തുള്ള എല്ലാ ലവണത്തോടുമൊപ്പം)

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.