വ്യാഴാഴ്ച ജിഷ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

 Facebook
Malayalam Thursday, May 05, 2016 - 19:11

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലിസിന് സമയം ആവശ്യമാണെന്ന് ഡി.ജി.പി സെൻകുമാർ.  അന്വേഷണ കാര്യത്തിൽ പൊലിസ് വീഴ്ച വരുത്തിയെന്ന ആരോപണത്തെ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. 

'തെരഞ്ഞെടുപ്പ് ജോലിയും മറ്റു ജോലികളും നിർവഹിക്കുന്ന തിരക്കിലാണ്  പൊലിസ്. ഇതേ ഓഫിസർമാർ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്. ഈ പ്രതിഷേധങ്ങളും ആരോപണങ്ങളും പ്രശ്‌നം പരിഹരിക്കുന്നതിന് സഹായിക്കുകയല്ല മറിച്ച് കേസ് നല്ല രീതിയിൽ അന്വേഷിക്കുന്നതിന് തടസ്സമാകുകയാണ് ചെയ്യുക' സെൻകുമാർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

വ്യാഴാഴ്ച ജിഷ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറിയിരുന്നു. 

ജിഷയുടെ കൊലപാതകത്തിൽ അടിയന്തര പൊലിസ് നടപടി ആവശ്യപ്പെട്ട് ഡിവൈ എസ്.പി. ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ് നടന്നു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ജിഷയുടെ അമ്മയെ സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് നേരെയും ബഹുജനരോഷം അണപൊട്ടിയിരുന്നു.

പൊലിസിനെ പ്രതിരോധിച്ചും പ്രതിഷേധപ്രകടനങ്ങളെ അപലപിച്ചും പ്രത്യക്ഷപ്പെട്ട അൺഒഫിഷ്യൽ ടി.പി. സെൻകുമാർ ഐപിഎസ് ഫാൻസ് പേജിലെ ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങൾക്ക് നേരെ മുഖംതിരിക്കുന്നവരാണ് ജിഷയുടെ അയൽക്കാരെന്നും പോസ്റ്റ് കുറ്റപ്പെടുത്തിയിരുന്നു. 

' കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ മാധ്യമങ്ങൾ സമയമെടുത്തു എന്നതുകൊണ്ട് പൊലിസ് നിഷ്‌ക്രിയത്വം ആരോപിക്കുന്നത് മടയത്തരമാണ്. പൊലിസ് ചൊട്ടുവിദ്യകൾ കാണിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നവർക്ക് ശാസ്ത്രീയമായ അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് എന്ന വസ്തുത അറിയില്ല..' പോസ്റ്റിൽ പറയുന്നു. 

അന്വേഷണം ശരിയായദിശയിലാണെന്നും പോസ്റ്റ് അവകാശപ്പെടുന്നു. പ്രതിഷേധക്കാർ അവരുടെ ഊർജം ചെലവഴിക്കേണ്ടത് ജനങ്ങളിൽ കേസന്വേഷണവുമായി സഹകരിക്കുന്ന മനസ്ഥിതി വളർത്തിയെടുക്കുന്നതിനാണ്. മാർച്ചുകൾ നടത്തി കേസന്വേഷണത്തെ തടസ്സപ്പെടുത്തുകയല്ല വേണ്ടത്- പോസ്റ്റ് പറയുന്നു.

Read: http://www.thenewsminute.com/article/ward-no-5-jishas-heartbroken-mother-still-unable-to-accept-her-daughters-tragic-end

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.