യു.ഡി.എഫിന്റെ മദ്യനയത്തെ പരസ്യമായി പിന്തുണച്ച് കാത്തലിക് സഭ തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ.

Malayalam മതവും രാഷ്ട്രീയവും Friday, April 29, 2016 - 14:56

മുഖപത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇഷ്യുവിലാണ് സഭ പിന്തുണ തുറന്നുപറയുന്നത്.

മദ്യനയത്തെ പിന്തുണയ്ക്കുന്നവരും അതിനെ എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമായാണ് മുഖപത്രത്തിൽ വന്ന ഒരു ലേഖനത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. 

മദ്യനയം നടപ്പാക്കിയതിന് യു.ഡി.എഫിൻമേൽ പ്രശംസ കോരിച്ചൊരിയുകയാണ് മുഖപത്രം. ഗവണ്മെന്റ് നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകൾ തുറക്കാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും അത് ആരോപിക്കുന്നു.

എ്ന്നാൽ ഇതേ മുഖപത്രം തന്നെയാണ്  മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായുള്ള അഭിമുഖത്തിൽ മദ്യനയത്തെ വിമർശിച്ചത്. 2015 ജനുവരിയിലായിരുന്നു ഇത് പ്രസിദ്ധീകരിച്ചത്. താമരശേരി ബിഷപ്പും കേരളാ കാത്തലിക് ബിഷപ്പ് കൗൺസിൽ മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമാണ് ഇഞ്ചനാനിയിൽ. മദ്യനയത്തിൽ വെള്ളം ചേർത്തുവെന്നായിരുന്നു യു.ഡി.എഫിനെതിരെയുള്ള ആരോപണം. ' മദ്യലോബിയെയും ബാർ ഉടമസ്ഥരേയും പിന്തുണയ്ക്കുന്നവരാണ് തങ്ങളെന്ന് യു.ഡി.എഫ് തെളിയിച്ചിരിക്കുന്നു. സഭ ഇതിനോട് ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും. ഇതിനെ ശക്തമായി സഭ എതിർക്കും. പറ്റുമെങ്കിൽ നിയമനടപടികൾ അവലംബിക്കും..' അഭിമുഖത്തിൽ ഇഞ്ചനാനിയിൽ പറയുന്നു.

രാഷ്ട്രീയത്തിൽ സഭ ഇടപെടുന്നതിനെയും അഭിമുഖത്തിൽ ന്യായീകരിക്കുന്നുണ്ട് ' സഭ പുരോഹിതരുടെയും ബിഷപ്പുമാരുടെയും വെറുമൊരു സംഘമല്ല. അത് ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുക തന്നെ ചെയ്യും..' 

എന്നാൽ ഈ വിമർശനങ്ങളിൽ നിന്ന് നാടകീയമായ പിൻമാറ്റമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. യു.ഡി.എഫിന്റെ മ്ദ്യനയത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതാണ് പുതിയ നിലപാട്. എന്നാൽ വിദ്യാഭ്യാസമേഖലയിൽ പാർട്ടിയെ അവഗണിച്ചുവെന്ന് വിമർശിക്കുന്ന മുഖപത്രം തൊട്ടടുത്ത നിമിഷത്തിൽ തന്നെ സംസ്ഥാനത്ത് ജനാധിപത്യഭരണം തിരികെക്കൊണ്ടുവരാൻ മുന്നണിയെ പിന്താങ്ങുമെന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

ഇപ്പോഴത്തെ എം.എൽ.എ തേറമ്പിൽ രാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാതിരിക്കാൻ സഭ സമ്മർദം ചെലുത്തിയെന്ന നേരത്തെ വാർത്തയുണ്ടായിരുന്നു. തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.കരുണാകരന്റെ മകളുമായ പത്മജാ വേണുഗോപാലിന് മുഖപത്രത്തിലെ ലേഖനത്തിൽ സഭ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. കെ.കരുണാകരന്റെ കാലത്ത് സഭയ്ക്ക് കിട്ടിയ പിന്തുണയും സഹായവും ലേഖനത്തിൽ അനുസ്മരിക്കുകയും മറ്റൊരു ഗവൺമെന്റിന്റെയും കാലത്ത് അത്രയും പിന്തുണ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. 

മുൻകാലങ്ങളിലും യു.ഡി.എഫിനെ പിന്തുണച്ചവരാണ് കാത്തലിക് സഭ. ആ പിന്തുണയ്ക്ക് ഒന്നുകൂടി അടിവരയിടുന്നതായി ഈ പുതിയ ലേഖനം.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.