തെരഞ്ഞെടുപ്പ് കാലം പ്രയോജനപ്പെടുത്താൻ ചെറുകിട സംരംഭകരുടെ പുതുവഴികൾ.

Malayalam Sunday, April 24, 2016 - 19:08
കേരളനിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനിനി ഒരു മാസമില്ല, സ്ഥാനാർത്ഥികൾ പരമാവധി വോട്ടർമാരെ കാണാനുള്ള തിരക്കിലാണ്. എന്നാൽ ചില ചെറുകിട സംരംഭകർ തെരഞ്ഞെടുപ്പ് മാർക്കറ്റ് പ്രയോജനപ്പെടുത്താനുള്ള പുതുവഴികൾ തേടുകയുമാണ്. 
 
തെരഞ്ഞെടുപ്പ് ചൂടിനൊപ്പം കൂടിവരുന്ന വേനൽച്ചൂടിനെയും വാണിജ്യപരമായി പ്രയോജനപ്പടുത്താനുള്ള വഴിയാണ് പയ്യന്നൂരിലെ ഷഫീർ കണ്ടുപിടിച്ചിട്ടുള്ളത്. ' എല്ലാ കൊല്ലവും വേനൽക്കാലത്ത് ഞാൻ കുട വില്പനയിൽ ഏർപ്പെടാറുണ്ട്. ഇത്തവണ, ചില കൂട്ടുകാരുടെ നിർദേശപ്രകാരമാണ് കേട്ടോ, പാർട്ടി ചിഹ്നങ്ങളുള്ള കുടകളാണ് വിൽക്കാൻ തീരുമാനിച്ചത്..' ഷഫീർ പറഞ്ഞു.
 
മാർച്ച് ആദ്യം, മഹാരാഷ്ട്രയിലെ ഒരു കുട നിർമാണക്കമ്പനിയിൽ നിന്ന് വ്യത്യസ്ത രാഷ്ട്രീയപാർട്ടികളുടെ ചിഹ്നവും നിറവുമുള്ള 5000 കുടകൾ ഇറക്കുമതി ചെയ്തു. സി.പി.ഐ (എം) ചിഹ്നത്തോട് കൂടിയ ചുവന്ന കുടകൾ, ത്രിവർണ നിറമുള്ള കോൺഗ്രസ് കുടകൾ, ലീഗുകാർക്ക് വേണ്ടിയുള്ള കോണി ചിഹ്നത്തോട് കൂടിയ പച്ചക്കുടകൾ...കടയെ അങ്ങനെ നാനാ രാഷ്ട്രീയകക്ഷികൾക്ക് വേണ്ടിയുള്ള കുടകൾ അലങ്കരിക്കുകയാണ്. 
 
ഷരീഫിന്റെ കടയിൽ പക്ഷേ കാവിക്കുടകളില്ല. ബി.ജെ.പിയ്ക്ക് മണ്ഡലത്തിൽ കാര്യമായ പിന്തുണയില്ലാത്തതാണ് കാരണമായി ഷരീഫ് ചൂണ്ടിക്കാട്ടുന്നത്. ' എന്തുകൊണ്ടാണ് ബി.ജെ.പി നിറമുള്ള കുടകൾ ഞാൻ വിൽക്കാത്തത് എന്ന് അന്വേഷിച്ചുകൊണ്ട് ചില ബി.ജെ.പിക്കാർ കടയിൽ വന്നിരുന്നു. ഓർഡർ തരികയാണെങ്കിൽ ബി.ജെ.പി നിറമുള്ള കുടകൾ എത്തിച്ചുതരാമെന്ന്  പറയുകയും ചെയ്തു. എന്നാൽ പിന്നീട് ഇതുവരെ വരികയുണ്ടായിട്ടില്ല..' 
 
ഇതാദ്യമായിട്ടാണ് ഇത്തരം രാഷ്ട്രീയനിറമുള്ള കുടകൾ ഷരീഫ് വിൽക്കുന്നതെങ്കിലും ഒരൊറ്റ മാസത്തിനുള്ളിൽ മൂവായിരം കുടകൾ വിറ്റുപോയി. 
 
തെരഞ്ഞെടുപ്പ് കാലത്ത് കൗതുകമുണർത്തി വിജയകരമായി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന മറ്റൊരാൾ തിരുവനന്തപുരത്തെ സുൾഫിക്കർ ആണ്. ഇതുവഴി കൂടുതൽ ആളുകളെ തന്റെ ഭക്ഷണശാലയിലേക്ക് അദ്ദേഹം ആകർഷിക്കുകയും ചെയ്യുന്നു. ചെറിയൊരു മാറ്റത്തോടുകൂടിയുള്ള പുട്ടുകൾ അദ്ദേഹത്തിന്റെ സംരംഭമായ ആമിനാ പുട്ടുകടയിൽ ലഭ്യമാണ്. പ്രാതലിനുള്ള, അരിപ്പൊടി കൊണ്ടുണ്ടാക്കിയ വിഭവമെന്നതിലുപരി എന്ത് രൂപഭേദമാണ് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. വെള്ളനിറത്തിലുള്ള പുട്ടിന് പകരം വിവിധ നിറങ്ങളിൽ ഓരോ രാഷ്ട്രീയപാർട്ടികളുടെ പേരിൽ അറിയപ്പെടുന്ന പുട്ടുകളാണ് ഇവിടെ വിൽപനക്കുള്ളത്.
 
 
ഈ രാഷ്ട്രീയപ്പുട്ട് കഴിഞ്ഞകൊല്ലം തൊട്ടാണ് സുൾഫിക്കർ ഉണ്ടാക്കിത്തുടങ്ങിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കടയ്ക്ക് മുൻപിലുള്ള ഇൻഡോർ സ്‌റ്റേഡിയം സന്ദർശിക്കാനെത്തിയതായിരുന്നു സന്ദർഭം. കാരറ്റ്, ചില ഔഷധസസ്യങ്ങൾ എന്നിവ കൂടി കുറ്റിയിലിട്ട് കുത്തിയെടുത്തപ്പോൾ പുറത്തുവന്നത് ത്രിവർണപ്പുട്ട്. കോൺഗ്രസ് പതാകയുടെ നിറമുള്ളതുകൊണ്ട് ചാണ്ടിപ്പുട്ട് എന്ന് പേരുമിട്ടു. 
 
എന്നാൽ അരുവിക്കര ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ ചാണ്ടിപ്പുട്ടിന്റെ പേരൊന്നു മാറ്റി. ചാണ്ടിപ്പുട്ട് ശബരീനാഥ് പുട്ടായി. യു.ഡി.എഫ് സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്ന് ജയിച്ചതിനെ തുടർന്നായിരുന്നു ഈ പേരുമാറ്റവും. 
 
ഈ തെരഞ്ഞെടുപ്പ് കാലത്ത് കടുംചുവപ്പിൽ കമ്യൂണിസ്റ്റ് പുട്ടും പച്ചനിറത്തിൽ ലീഗ് പുട്ടും ഓറഞ്ച് നിറത്തിൽ ബി.ജെ.പി. പുട്ടും മഞ്ഞ നിറത്തിൽ എസ്. എൻ.ഡി.പി പുട്ടും ഒക്കെ കടയിലുണ്ടെങ്കിലും ശബരീനാഥ് പുട്ടിന് തന്നെയാണ് കടയിലാധിപത്യം. 
കാരറ്റ്, ബീറ്റ്‌റൂട്ട്. ചില ഇലക്കറികൾ, ചോളം തുടങ്ങിയവയാണ് നിറം നൽകാൻ ഉപയോഗിക്കുന്നത്. ശബരീനാഥിനെപ്പോലു ദൂരം താണ്ടിവന്ന് കടയിലെ പതിവുകാരനാക്കുന്നത്ര ആകർഷകമാണ് പുട്ടിന്റെ ഗന്ധം. 
 
' ദിനേനയെന്നോണം പാർട്ടിപ്രവർത്തകർ കൂട്ടം കൂട്ടമായി എന്റെ കടയിലെത്തുന്നു. ചൂടുള്ള പുട്ടും കഴിച്ച് ചൂടുള്ള ചർച്ചയിൽ വ്യത്യസ്ത രാഷ്ട്രീയക്കാർ ഏർപ്പെടുന്നത് കാണേണ്ട കാഴ്ചയാണ്..'  സുൾഫിക്കർ പറഞ്ഞു.
 
അടുത്തകാലത്ത് നിരവധി പേരെ ആകർഷിച്ച മറ്റൊരു പരീക്ഷണം ചെരുപ്പുകളിലാണ്. ' പുതിയ പ്രവണതകൾക്ക് അനുസരിച്ച് വസ്ത്രത്തിലും ഹെയർസ്റ്റൈലിലും മാറ്റം വരുമ്പോൾ  എന്തുകൊണ്ട് ചെരുപ്പുകളിൽ ഇത് പരീക്ഷിച്ചുകൂടാഒഴിച്ചുനിർത്തുന്നു കോഴിക്കോട്ടെ മാർക്ക് ഫുട്ട്‌വെയർ മാർക്കറ്റിങ് തലവൻ അലി ചോദിക്കുന്നു. 
 
ആദ്യം ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് ഉൽപന്നത്തോട് എങ്ങനെ ജനം പ്രതികരിക്കുമെന്നറിയാൻ മാർക്ക് ഫുട്ട് വെയർ പാർട്ടി ചിഹ്നങ്ങളുള്ള ചെരുപ്പുകൾ പുറത്തിറക്കിയത്. 
 
എന്നാൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി ചെരുപ്പുകൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അലി പറയുന്നു.
 
 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Become a TNM Member for just Rs 999!
You can also support us with a one-time payment.