എങ്ങനെയാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ സ്ത്രീപ്രശ്‌നത്തെ മറികടക്കുന്നതെന്ന് കാണിക്കുന്ന നാല് ചാർട്ടുകൾ

എങ്ങനെയാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ സ്ത്രീപ്രശ്‌നത്തെ മറികടക്കുന്നതെന്ന്  കാണിക്കുന്ന നാല് ചാർട്ടുകൾ
എങ്ങനെയാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ സ്ത്രീപ്രശ്‌നത്തെ മറികടക്കുന്നതെന്ന് കാണിക്കുന്ന നാല് ചാർട്ടുകൾ
Written by:


എങ്ങനെയാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ സ്ത്രീപ്രശ്‌നത്തെ മറികടക്കുന്നതെന്ന്  കാണിക്കുന്ന നാല് ചാർട്ടുകൾ

എല്ലാ രാഷ്ട്രീയപാർട്ടികളും സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. എന്നാൽ സ്ത്രീശാക്തീകരണത്തിന് വേണ്ടി ഒരു നടപടിയും അവരെടുക്കാറില്ലെന്നതാണ് വാസ്തവം. ടിവി ക്യാമറകൾക്ക് മുൻപാകെ രാഷ്ട്രീയക്കാർ നിയമസഭയിലെ സ്ത്രീസംവരണത്തെ പിന്താങ്ങി സംസാരിക്കും. എങ്ങനെയാണ് കേരളത്തിന് മെച്ചപ്പെട്ട ലിംഗാനുപാതമുണ്ടായതെന്ന് വിവരിക്കും. എന്നാൽ സ്ത്രീശാക്തീകരണത്തിന്റെ കാര്യം വരുമ്പോൾ അവർ പിൻവലിയും. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകളെത്ര എന്ന പരിശോധിക്കുമ്പോഴും മാറിമാറിവരുന്ന ഗവൺമെന്റുകളിൽ മന്ത്രിമാരായിരിക്കുന്ന സ്ത്രീകളുടെ എണ്ണം പരിശോധിക്കുമ്പോഴും വസ്തുതയെന്തെന്ന് ബോധ്യമാകും. 

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്ന കാര്യത്തിലും ഗവൺമെന്റിൽ ഭാഗഭാക്കാക്കുന്ന കാര്യത്തിലും നമ്മുടെ രാഷ്ട്രീയപാർട്ടികൾ എങ്ങനെ പരാജയപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്ന നാല് ചാർട്ടുകൾ ദ ന്യൂസ്മിനുട്ട് താഴെ നൽകുന്നു.

1. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യരാഷ്ട്രീയ ശക്തികൾ (യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ) മത്സരിപ്പിക്കുന്ന ആകെ സ്ത്രീകളുടെ എണ്ണം ഈ ചാർട്ടിൽ നൽകിയിരിക്കുന്നു.

ആകെ വോട്ടർമാരുടെ എണ്ണത്തിൽ 51.9 ശതമാനം പേർ സ്ത്രീകളായ ഒരു സംസ്ഥാനത്ത് ആകെ സ്ഥാനാർത്ഥികളുടെ 10 ശതമാനം മാത്രമാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

2. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതലും കുറവും സ്ത്രീകൾ മത്സരിക്കുന്ന ജില്ലകളാണ് രണ്ടാം ചാർട്ടിലുള്ളത്

തൃശൂരും പാലക്കാട്ടുമാണ് ഏറ്റവും കൂടുതൽ (ആറ് വനിതകൾ വീതം) സ്ത്രീകൾ മത്സരിക്കുന്നതെങ്കിലും സ്ത്രീപ്രശ്‌നങ്ങളെ പ്രതിനിധാനം ചെയ്യാനുതകുംവിധം പര്യാപ്തമല്ല ഇത്. 

3. മത്സരിച്ച എത്ര സ്ത്രീകൾ തെരഞ്ഞെടുപ്പുകളിൽ ജയിച്ചു? കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിൽ (2011, 2006, 2001, 1996, 1992) തെരഞ്ഞെടുക്കപ്പെട്ട സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണം മൂന്നാം ചാർട്ടിൽ കൊടുത്തിരിക്കുന്നു. 

4. ജയിക്കാൻ ഭാഗ്യം സിദ്ധിച്ച സ്ത്രീകളിൽ എന്ത് സംഭവിച്ചു.  എത്ര പേർ ഗവൺമെന്റിന്റെ ഭാഗമായി?

 നാലാമത്തെ ചാർട്ട് ഇത് സംബന്ധിച്ച് ഒരുത്തരം നിങ്ങൾക്ക് നൽകുന്നു.

കഴിഞ്ഞ നാല് ഗവൺമെന്റുകളിൽ ഒരേ ഒരു മന്ത്രിയിലൊതുങ്ങുന്നു സ്ത്രീ പ്രാതിനിധ്യം. ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളുള്ള ഒരു സംസ്ഥാനത്ത് ഒരേയൊരു വനിതാ മന്ത്രി എന്നത് പരിതാപകരമായ ഒരവസ്ഥയാണ്.

Related Stories

No stories found.
The News Minute
www.thenewsminute.com