അഞ്ഞൂറുരൂപയ്ക്ക് വേണ്ടിയായിരിക്കും അവൻ മരിച്ചിരിക്കുക: കാണാതായയാളുടെ അമ്മ പറയുന്നു.

Malayalam പരവൂർ വെടിക്കെട്ട് ദുരന്തം Monday, April 11, 2016 - 20:00

 ഞായറാഴ്ച വൈകിട്ട് ആറ്റിങ്ങൽ മുടക്കൽ സ്വദേശിയായ 65 വയസ്സായ ഭവാനിയമ്മ ആകെ തകർന്നിരുന്നു. അവരുടെ 29 വയസ്സായ കൊച്ചുമകൻ പ്രമോദ് പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ കൊല്ലപ്പെട്ട വാർത്തയറിഞ്ഞതിനെ തുടർന്നായിരുന്നു ഭവാനിയമ്മ സങ്കടത്തിൽ കുതിർന്നത്. അവരുടെ 45 വയസ്സായ മകൻ രാജനെ അപകടത്തിൽ കാണാതാകുകയും ചെയ്തിരുന്നു. തിരക്കിയെങ്കിലും ഒരാശുപത്രിയിലും അയാളെ കണ്ടെത്തുകയുണ്ടായില്ല.

ഞായറാഴ്ച വൈകിട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പോയ ഭവാനിയമ്മയുടെ രണ്ടാമത്തെ മകൻ കരിഞ്ഞുപോയ ഒരു മൃതദേഹവുമായി തിരിച്ചെത്തി. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നു ശവസംസ്‌കാരച്ചടങ്ങുകൾ നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു. ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തതോടെ കുടുംബാംഗങ്ങൾ കടുത്ത ദു:ഖത്തിലാണ്ടു. അപ്പോഴാണ് പ്രദേശത്തെ ചില ചെറുപ്പക്കാർ പ്രകാശിന്റെ പേർ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് ഇന്റർനെറ്റിൽ നിന്നും അറിഞ്ഞത്. 

വാർത്തയറിഞ്ഞ് ഉടൻ ആശുപത്രിയിലെത്തിയ പ്രമോദിന്റെ  അമ്മ (ഭവാനിയുടെ മകൾ) തന്റെ മകൻ പരുക്കുകളോടെയെങ്കിലും ജീവനോടെയുണ്ടെന്ന് കാണുകയായിരുന്നു. 

പിന്നെ ആരുടെ ശരീരമായിരിക്കും അവർ സംസ്‌കരിച്ചിരിക്കുക എന്ന സംശയമായി. ' ശാരീരികാവയവങ്ങളോ, കണ്ണുകളോ മൃതദേഹത്തിലില്ലായിരുന്നു. മുഖത്തിന്റെ ഒരു ഭാഗം പൂർണമായും കരിഞ്ഞുപോയിരുന്നു. ചുണ്ടുകൾക്ക് മുകളിൽ ഒരു തുന്നൽ കണ്ടുവെന്നാണ് ഞാനോർക്കുന്നത്. എന്റെ മരുമകനുള്ളതുപോലെ പല്ലുകൾക്കിടയിൽ ഒരു വിടവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് പ്രമോദിന്റേതാണ് ആ ശരീരമെന്ന് ഞാൻ ഡോക്ടർമാരോട് പറഞ്ഞത്..'  അമ്മാവനായ പ്രകാശ് പറഞ്ഞു. 

തിങ്കളാഴ്ചയോടെ പ്രകാശിനെ കാണാതായ ഒരാളുടെ ബന്ധുക്കൾ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പ്രകാശ് പറയുന്നു. ' അയാൾ ഒരു ചുവന്ന ഷർട്ടാണ് ധരിച്ചിരുന്നതെന്ന് അവർ പറയുന്നു. പക്ഷേ എനിക്ക് കിട്ടിയ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അയാൾക്കും ചുണ്ടുകൾക്ക് മീതെ തുന്നലിട്ട പാട് ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഒരുപക്ഷേ അത് അയാളായിരിക്കാം..'  പ്രകാശ് കൂട്ടിച്ചേർത്തു. 

'അതവരുടെ മകനാണെങ്കിൽ ഇനി ഒരുപിടി ചാരം മാത്രമേ അവർക്ക് കിട്ടൂ. ഒരുപക്ഷേ അതുപോലും അവർക്കൊരാശ്വാസമാകും..' അയൽക്കാരിയായ ഇന്ദിര പറയുന്നു.

പ്രമോദ് രണ്ടുദിവസങ്ങൾ്കകുള്ളിൽ വീട്ടിൽ മടങ്ങിയെത്തും. പക്ഷേ ഭവാനിയുടെ വേവലാതി തീരുന്നില്ല. മകൻ രാജന് എന്തുപറ്റിയെന്ന് അവർക്കിനിയും അറിയാൻ കഴിഞ്ഞിട്ടില്ല. .കോൺട്രാക്ടർ സുരേന്ദ്രന്റെ പടക്കനിർമാണശാലയ്ക്ക് സമീപമാണ് ഈ കുടുംബം താമസിക്കുന്നത്. ' ഉത്സവകാലത്ത് കോൺ്ട്രാക്ടറെ സഹായിക്കാൻ പോയാൽ 500 രൂപ കിട്ടുമെന്ന് അവൻ പറഞ്ഞിരുന്നു. അതുംപറഞ്ഞ് അയാളുടെ കൂടെ പോയതാണ്. അഞ്ഞുറ് രൂപയ്ക്ക് വേണ്ടി അവൻ മരിച്ചിരിക്കാം..' ഭവാനി വേവലാതിപ്പെടുന്നു.

സ്‌ഫോടനത്തിന്റെ ഫലമായി പ്രമോദിന് ബോധം നഷ്ടപ്പെട്ടിരുന്നു. താൻ അമ്മാവൻ രാജനെ അവസാനമായി എപ്പോൾ കണ്ടുവെന്ന് പ്രമോദ് ഇപ്പോൾ ഓർക്കുന്നില്ല. പ്രമോദ് ജീവിച്ചിരിക്കുന്നുവെന്ന വസ്തുത കുടുംബത്തിന് ആശ്വാസമായെങ്കിലും രാജന് വേണ്ടി തെരച്ചിൽ തുടരുകയാണ്.

 

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.