കൂട്ടുകാർക്കൊപ്പം ഉല്ലാസസവാരിക്കിറങ്ങിയ 17 കാരനാണ് കാർ ഓടിച്ചിരുന്നതെന്ന് ആരോപണം

news Thursday, April 07, 2016 - 14:33

32 കാരനായ ബിസിനസ് എക്‌സിക്യുട്ടീവ് സിദ്ധാർത്ഥ് ശർമയെ കാറിടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പുറത്തുവിട്ടു.

തിങ്കളാഴ്ച വൈകിട്ട് 8.45നായിരുന്നു സംഭവം. ലുഡ്‌ലോ കാസ്ൽ സ്‌കൂളിന് സമീപം റോഡ് ക്രോസ് ചെയ്യുകയായിരുന്ന ശർമയെ ഒരു മേഴ്‌സിഡെസ് കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഒരു ബഹുരാഷ്ട്ര കമ്പനിയിൽ മാർക്കറ്റിങ് ഹെഡ് ആയ ശർമ ഇടിയുടെ ആഘാതത്തിൽ 15 മീറ്റർ അകലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ അദ്ദേഹത്തിന് മാരകമായി പരുക്കേറ്റു. അപകടത്തിനിടയിൽ കാറിന്റെ ടയർ പൊട്ടുകയും റോഡിൽ തിരിഞ്ഞുനിൽക്കുകയും ചെയ്തു.

കൂൂട്ടുകാരോടൊപ്പം ഉല്ലാസസവാരി നടത്തുകയായിരുന്നു ഒരു 17 കാരനായിരുന്നു കാർ ഓടിച്ചിരുന്നത്. 80 കി.മീ വേഗതയിൽ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്നും ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നും നേരത്തെ പൊലിസ് അറിയിച്ചിരുന്നു.

കാർ ഓടിച്ചിരുന്ന കൗമാരപ്രായക്കാരൻ പിന്നീട് ജാമ്യം നേടി. എന്നിരുന്നാലും കുട്ടിയുടെ പിതാവിനെ മോട്ടോർ  വെഹിക്ക്ൾ നിയമപ്രകാരം ശിക്ഷാനടപടികൾക്ക് വിധേയനാക്കും. താനായിരുന്നു കാർ ഓടിച്ചിരുന്നതെന്ന തെറ്റായ വിവരം നൽകിയ അവരുടെ കാർഡ്രൈവർക്കെതിരെയും നടപടി ഉണ്ടാകും.

 

വിഡിയോ ഇവിടെ കാണുക

 

 

We went and got our own evidence clearer version

Posted by Mercedes Hit & Run on Wednesday, 6 April 2016
Become a TNM Member for just Rs 999!
You can also support us with a one-time payment.