
ഭീമൻ കമ്പനികൾ രാജ്യത്തെ വമ്പൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വെണ്ണപ്പാളിയെ നേരിട്ട് റിക്രൂട്ട് ചെയ്യുന്ന പ്ലേസ്‌മെന്റ് കാലമാണിത്.
എന്നിരുന്നാലും പേരെടുത്ത ഐ.ഐ.ടികളിൽ നിന്നോ ഐ.ഐ.എമ്മിൽ നിന്നോ പഠിച്ചിറങ്ങിയവർക്ക് പോലും സ്വപ്‌നം കാണുന്ന ഒരു ജോലി കിട്ടുന്നത് എളുപ്പമല്ലാതാക്കുന്ന രീതിയിലാണ് തൊഴിൽ കമ്പോളത്തിലെ കഴുത്തറപ്പൻ മത്സരം.
എന്തായാലും ചില വിദ്യാർത്ഥികൾ അങ്ങേയറ്റത്തെ സൃഷ്ട്യുൻമുഖതയാണ് തൊഴിൽദായകരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിൽ പ്രദർശിപ്പിക്കുന്നത്. ഉദാഹരണത്തിന് ആകാശ് നീരജ് മിത്തൽ എന്ന വിദ്യാർത്ഥി തന്നെ.
ഇറ്റ് വാസിന്റ് ഹേർ ഫോൾട്ട് എന്ന കൃതിയുടെ രചയിതാവും ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്ന് പഠിച്ചിറങ്ങിയയാളുമായ ആകാശിന് ഫഌപ്കാർട്ടിന്റെ എ.പി.എം. പ്രഫൈലിൽ അപേക്ഷിക്കാനായിരുന്നു താൽപര്യം. അതുകൊണ്ട് ഫഌപ്പ്കാർട്ട് പേജിനോട് സാദൃശ്യമുള്ള റെസ്യൂമേ ഉണ്ടാക്കി സ്വയം വിൽപനക്ക് വെച്ചു.
Images source: Aakash Neeraj Mittal/Facebook
ഈ മാസം ആദ്യം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ ആകാശ് എഴുതുന്നു.' നിങ്ങൾ ഒരു സിക്‌സ് പോയിന്റർ ആയിരിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളോട് മത്സരിക്കുകയും ചെയ്യുമ്പോൾ വിചാരിച്ച ഒരു ജോലി കിട്ടുക എന്നത് ദുഷ്‌കരമാണെന്ന് പറയേണ്ടതില്ലല്ലോ. ആൾക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തനാകാൻ നിങ്ങൾ എന്തെങ്കിലും തലതിരിഞ്ഞ, വിചിത്രമായ ചിലത് ചെയ്യാനാരംഭിക്കും. ഇതാണ് ഫഌപ്പ് കാർട്ട് എ.പി.എമ്മിന് വേണ്ടിയുള്ള എന്റെ റെസ്യൂമേ. ഇതുവരെയും ഇന്റർവ്യൂവിന് ഹാജരാകാൻ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ഇത് ആർക്കെങ്കിലുമൊക്കെ രസിക്കുമെന്ന് ഞാൻ വിചാരിക്കുന്നു.-'
തന്നെപ്പോലെ അമേച്വർ ആയ ഒരു ഫോട്ടോഷോപ്പർ 70 മണിക്കൂറെടുത്താണ് ഈ റെസ്യൂമേ ഉണ്ടാക്കിയതെന്നും ആകാശ് കൂട്ടിച്ചേർക്കുന്നു.
എന്നാൽ സ്വപ്‌നം കാണുന്ന ജോലി ആകാശിന് ഇതുവരെയും സ്വന്തമായിട്ടില്ല. പക്ഷേ ആകാശിന്റെ അസാധാരണ റെസ്യൂമേ നിരവധി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നു.
എന്തായാലും ആകാശിന് തന്റെ ഉദ്യമത്തിൽ എല്ലാ ഭാവുകങ്ങളും!