കൻഹയ്യ കുമാറിന്റെ 'കുറ്റം' തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാജം

കൻഹയ്യ കുമാറിന്റെ   'കുറ്റം' തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ  വ്യാജം
കൻഹയ്യ കുമാറിന്റെ 'കുറ്റം' തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാജം
Written by:

സാമൂഹികമാധ്യമങ്ങളിലും ചില ദൃശ്യമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട ജെ.എൻ.യു വിലെ വിദ്യാർത്ഥിനേതാവ് കൻഹയ്യ കുമാറിന്റെ പുതിയ വിഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്ന റിപ്പോർട്ടുകൾക്ക് ബലം നൽകി കൂടുതൽ ചോദ്യങ്ങളുയരുന്നു. 

ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കൻഹയ്യ കുമാർ ജെ.എൻ.യു. ക്യാംപസിൽ രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കിയെന്നതിന് ശക്തമായ തെളിവായിട്ടാണ് ചില 'രാജ്യസ്‌നേഹികൾ' ഈ വിഡിയോ ഉയർത്തിക്കാട്ടിയിരുന്നത്. 

ഈ വിഡിയോ ഫെബ്രുവരി 11ന് ചിത്രീകരിച്ചതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിഡിയോവിൽ ഫെബ്രുവരി ഒമ്പതിന് സംഘടിപ്പിച്ച അഫ്‌സൽ അനുകൂല പരിപാടിയുടെ തലച്ചോറായി ഡൽഹി പൊലിസ് പറയുന്ന ഉമർ ഖാലിദ് കൻഹയ്യയുടെ അരികിൽ നിൽക്കുന്നതായി കാണാം.

എന്നാൽ എബിപി ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് അവരും ഈ പരിപാടി ചിത്രീകരിച്ചിട്ടുണ്ടെന്നാണ്. ചാനൽ ഇങ്ങനെയാണ് പറഞ്ഞത്

He was shouting slogans with a lot of energy and scores of students were following him. However, he never said anything bad about the country. He said in his slogans that he wanted freedom from poverty, freedom for communal blood-shed, freedom from social disparity. He never even raised any anti-India slogan.

കൻഹയ്യ ഊർജസ്വലതയോടെ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നിരവധി വിദ്യാർത്ഥികൾ ഏറ്റുവിളിക്കുന്നതും കാണാം. പക്ഷേ രാജ്യത്തെ അവമതിക്കുന്ന യാതൊന്നും അവയിലില്ല. ദാരിദ്ര്യത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം വേണം, സാമൂഹിക അസമത്വങ്ങളിൽ നിന്ന് മോചനം വേണം, വർഗീയമായ രക്്തച്ചൊരിച്ചിലുകളിൽ നിന്ന് മോചനം വേണം എന്നൊക്കെയാണ് ആ മുദ്രാവാക്യങ്ങളിൽ. ആർ.എസ്.എസിനെയും വിമർശിക്കുന്നുണ്ട്. പക്ഷേ എവിടെയും ഒരു ഇന്ത്യാവിരുദ്ധ മുദ്രാവാക്യമില്ല.

പിന്നീട് എങ്ങനെയാണ് വിഡിയോ വ്യാജമായി സൃഷ്ടിച്ചതെന്ന സംഭവിച്ച വസ്തുതകൾ ഇന്ത്യാ ടുഡേ വെളിച്ചത്തുകൊണ്ടുവന്നു. മൂന്ന് വിഡിയോകൾ കൂട്ടിച്ചേർത്താണ് ഇത് നിർമിച്ചിട്ടുള്ളത്. ഒരു കൂട്ടം വിദ്യാർത്ഥികൾ കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന വിഡിയോ ഫെബ്രുവരി ഒമ്പതിന് ചിത്രീകരിക്കപ്പെട്ടതാണ്. ആരോ പിന്നീട് ഇതിൽ നിന്നുള്ള ശബ്ദമെടുത്ത് ഫെബ്രുവരി 11ന് എടുത്ത വിഡിയോവിൽ ചേർക്കുകയായിരുന്നു. അതുകൊണ്ടാണ് ഇതിലെ ശബ്ദം ദൃശ്യങ്ങളുമായി പൊരുത്തപ്പെടാതെ പോകുന്നത്- ചാനൽ കൂട്ടിച്ചേർത്തു.

വിഡിയോ ഇവിടെ കാണാം.

Related Stories

No stories found.
The News Minute
www.thenewsminute.com