മാറ്റം വിളംബരം ചെയ്തുവന്ന കോച്ചുകൾ നാറ്റം വമിപ്പിക്കുന്നു.

news Railways Tuesday, February 02, 2016 - 12:43

ഇന്ത്യൻ റയിൽവേയുടെ യാത്രാട്രെയിനുകളെ സംബന്ധിച്ച സങ്കല്പത്തിൽ മാറ്റം വിളംബരം ചെയ്തുകൊണ്ട് ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി കാട്ടിയ മഹാമാന കോച്ചുകളിൽ കടലാസും പ്ലാസ്റ്റിക്കും ചിതറിക്കിടക്കുന്നതിന്റെയും മാലിന്യബേസിനുകൾ നിറഞ്ഞുകവിഞ്ഞുകിടക്കുന്നതിന്റെയും ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ. 

ദൈനിക് ഭാസ്‌കർ എടുത്ത ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. യാത്രക്കാർ കുറച്ചുകൂടി ഉത്തരവാദിത്വത്തോട് കൂടി പെരുമാറണമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ആവശ്യമുയർന്നിട്ടുമുണ്ട്. 

കഴിഞ്ഞ മാസമാദ്യം, ഇന്ത്യൻ റയിൽവേ മെച്ചപ്പെട്ട ഇന്റീരിയർ ഫർണിഷിങ്ങോടുകൂടിയതും ആകർഷകസൗന്ദര്യമുള്ളതുമായ കോച്ചുകൾ പാളങ്ങളിലിറക്കിയിരുന്നു. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുകയെന്നതായിരുന്ന ഉദ്ദേശ്യത്തോട് കൂടിയായിരുന്നു ഇത്.

In pictures: Indian Railways unveils train coaches with swanky looks

Also read- ഒരു പെണ്ണിന്റെ ജീവിതം രസം രക്ഷിച്ചതിങ്ങനെ

Also read- ഒരു പെണ്ണിന്റെ ജീവിതം രസം രക്ഷിച്ചതിങ്ങനെ