മെയ് 19 ന് ഏത് വാർത്താ ചാനലാണ് ഒന്നാമതെത്തിയത് ? ഇതാ റേറ്റിംഗുകൾ ഇവിടെ

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം കാഴ്ചക്കാരുടെ എണ്ണം എട്ടിരട്ടി വർധിച്ചു.
മെയ് 19 ന് ഏത് വാർത്താ ചാനലാണ് ഒന്നാമതെത്തിയത് ? ഇതാ റേറ്റിംഗുകൾ ഇവിടെ
മെയ് 19 ന് ഏത് വാർത്താ ചാനലാണ് ഒന്നാമതെത്തിയത് ? ഇതാ റേറ്റിംഗുകൾ ഇവിടെ

2016ലെ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് പുറമേ ആ നിർണായകദിനത്തിനായി മാധ്യമങ്ങളായിരുന്നു തയ്യാറെടുപ്പ് നടത്തിയ മറ്റൊരു വിഭാഗം.

തങ്ങളുടെ തെരഞ്ഞെടുപ്പ് കവറേജ് മറ്റുള്ളവരിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് ഉയർത്തിക്കാട്ടിയുള്ള വിവിധ ചാനലുകളുടെ തീവ്രമായ പരസ്യപ്രചാരണങ്ങൾ തൊട്ട് നിരന്തരമുള്ള ക്യാംപയിനുകൾ വരെ യുദ്ധസമാനമായ ഒരു അന്തരീക്ഷം മാധ്യമലോകത്ത് സൃഷ്ടിക്കുന്നതിനാണ് ഉതകിയത്.

എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മേയ് 19ന് ഏത് ചാനലാണ് നന്നായി കാര്യങ്ങൾ ചെയ്തത്?

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഇൻഡ്യ, ടെലിവിഷൻ കാഴ്ചക്കാരുടെ തോതളക്കുന്ന ഒരു സ്ഥാപനം ദ ന്യൂസ്മിനുട്ടിന് നൽകിയ കണക്ക് പ്രകാരം ഏഷ്യാനെറ്റ് ന്യൂസ് ആണ് അന്ന് ഏറ്റവും കൂടുതൽ കണ്ടത്.

മലയാളം വാർത്താ ചാനൽ റേറ്റിംഗ്

26.8 ദശലക്ഷം ഇംപ്രഷനുകളോടെ ഏഷ്യാനെറ്റ് ന്യൂസ് ആണ് ഒന്നാം സ്ഥാനത്ത്. 15.5 ദശലക്ഷം ഇംപ്രഷനുകളോടെ മനോരമ ന്യൂസ് രണ്ടാം സ്ഥാനത്തെത്തി.

മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനുമിടക്ക്് കടുത്ത മത്സരമാണ് നടന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 15.1 ദശലക്ഷം ഇംപ്രഷനുകളോടെ മാതൃഭൂമി മൂന്നാം സ്ഥാനത്തെത്തി. 

മാർക്കറ്റിന്റെ വലിയൊരു വിഹിതം ഈ മൂന്ന് ചാനലുകളും കൂടി പങ്കിട്ടപ്പോൾ 5.6 ദശലക്ഷം ഇംപ്രഷനുകളോടെ റിപ്പോർട്ടർ ടിവി നാലാം സ്ഥാനത്തെത്തി.

സി.പി.ഐ(എം) നിയന്ത്രണത്തിലുള്ള പീപ്പ്ൾ ടിവി 4.9 ദശലക്ഷം ഇംപ്രഷനുകളോടെ അഞ്ചാംസ്ഥാനത്തും മൂന്ന് ദശലക്ഷം ഇംപ്രഷനുകളാണ് മീഡിയാ വണ്ണിനുള്ളത്. 

എന്തൊക്കെയായാലും മലയാളം വാർത്താചാനലുകൾ വോട്ടെണ്ണൽദിനം താന്താങ്ങളെ മാർക്കറ്റ് ചെയ്യുന്നതിന് മുടക്കിയ പണം മുതലായെന്നാണ് കരുതേണ്ടത്.

ഇതേ മാസത്തെ തൊട്ടുമുമ്പത്തെ വ്യാഴാഴ്ചയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എട്ടിരട്ടി വർധിച്ചു.

മെയ് 12ന് എല്ലാ മലയാളം വാർത്താ ചാനലുകൾക്കും കൂടി ഒമ്പത് ദശലക്ഷം ഇംപ്രഷനുകൾ ആണ് കിട്ടിയത്. അത് 71 ദശലക്ഷം ഇംപ്രഷനുകളായി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം വർധിച്ചു. അതായത് എട്ടിരട്ടി.

പ്രാദേശിക ഭാഷാ ചാനലുകൾ ലക്ഷ്യമിടുന്ന കാഴ്ചക്കാരായ നാല് വയസ്സിനു മുകളിലുള്ള വ്യക്തികൾ ഉൾപ്പെടുന്ന കുടുംബങ്ങളെ ആധാരമാക്കിയാണ് ഈ റേറ്റിംഗുകൾ നിർണയിച്ചിട്ടുള്ളത്.

മനോരമ ന്യൂസിന്റെ ഒരു പരസ്യം അവകാശപ്പെട്ടത് അവർക്ക് 2.1 ദശലക്ഷം ഇംപ്രഷനുകൾ അന്നേദിവസം ഉണ്ടായെന്നാണ്. 1.8 ദശലക്ഷം ഇംപ്രഷനുകൾ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസിനേക്കാൾ മുന്നിൽ. 

എന്നാൽ ഈ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണോ?  അല്ല.

ഈ പരസ്യത്തിന്റെ ഫൈൻ പ്രിന്റിൽ പറയുന്നത് എം+22 ഉച്ചയ്ക്ക്് 12നും വൈകിട്ട് അഞ്ചിനുമിടയിൽ എന്നാണ്.

അതായത് പ്രാധാന്യമുള്ള ഒരു സമയത്ത് 22വയസ്സിനുമുകളിലുള്ള പുരുഷൻമാർ ചാനൽ കണ്ടുവെന്നാണ്. ചാനലിനെ സംബന്ധിച്ചിടത്തോളം ഇത് ശുഭോദർക്കമാണ്.

കാരണം പ്രഖ്യാപിതലക്ഷ്യമായ ഈ വിഭാഗം അനുവാചകർ തീരുമാനമെടുക്കുന്നവരെന്ന് അനുമാനിക്കപ്പെടുന്നവരും ക്രയശേഷി കൂടിയ വ്യക്തികളുമാണ്. ഇംഗ്ലിഷ് വാർത്താ ചാനലുകളുടെ റേറ്റിംഗുകൾ കണക്കാക്കുന്നത് എം 22+ കാഴ്ചക്കാരെ അടിസ്ഥാനമാക്കിയാണ്.

(ശരാശരി മിനുട്ടുകളിൽ ഒരു സംഭവത്തിന് കാഴ്ചക്കാരായുള്ള വ്യക്തികളുടെ എണ്ണമാണ് ഇംപ്രഷനുകൾ)

Related Stories

No stories found.
The News Minute
www.thenewsminute.com