ജിസിൽ മാത്യുവിനെ ഇനിയും കണ്ടെത്താനായില്ല..അന്വേഷണം തുടരുന്നു

ജിസിൽ മാത്യുവിനെ ഇനിയും കണ്ടെത്താനായില്ല..അന്വേഷണം തുടരുന്നു
ജിസിൽ മാത്യുവിനെ ഇനിയും കണ്ടെത്താനായില്ല..അന്വേഷണം തുടരുന്നു
Written by:

The News Minute| March 11, 2015| 8.00 pm ISTഈ ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാകാം.. ഈ യുവതിയെ കാണാതായ ദിവസം അവരുടെ സഹോദര൯ സോഷ്യൽ മീഡീയയിൽ ഇട്ട ഈ ചിത്രം വൈറലായി..എന്നാൽ  കാര്യമെന്താണെന്ന് പല൪ക്കും ഇതുവരെ പൂ൪ണമായി അറിയില്ല..ഞങ്ങളത് അന്വേഷിച്ചു..കണ്ടെത്താനായത് ജിസിലിന്റെ സഹോദരനെയാണ്.."എന്റെ സഹോദരിയെ (ജിസിൽ മാത്യു, 24 വയസ്) മാ൪ച്ച് അഞ്ച് മുതൽ കാണാനില്ല. പൊലീസിനും ഇതുവരെ ഒരു തുന്പും ലഭിച്ചിട്ടില്ല. നിങ്ങൾക്ക് എന്തെങ്കിലും വിവരം കിട്ടിയാൽ ദയവായി അറിയിക്കുക" എന്ന സ്റ്റാറ്റസും ജിസിലിന്റെ ഫോട്ടോയും ഷെയ൪ ചെയ്ത സഹോദര൯ ടി എ അലക്സാണ്ടറുമായി ദി ന്യൂസ് മിനിറ്റ് സംസാരിച്ചു..Read- Where is Jizil Mathew? Woman's image goes viral, she is still missingആയിരക്കണക്കിനാളുകളാണ് അലക്സാണ്ടറിന്റെ സ്റ്റാറ്റസ് ഷെയ൪ ചെയ്തത്. പക്ഷേ ഒരാഴ്ച പിന്നിടുന്പോഴും ജിസിലിനെക്കുറിച്ച് മാത്രം ഒരു വിവരവുമില്ല.മാ൪ച്ച് അഞ്ചിന്, അതായത് കൃത്യം ഒരാഴ്ച മുന്പാണ് ജിസിൽ മാത്യു ഭ൪ത്താവ് ജോബി൯ ജോണിയുമൊത്ത് കൊച്ചിയിലെ പ്രത്യേക സാന്പത്തിക മേഖലയിൽ ഒരു ജോലിക്കായി ഇന്റ൪വ്യൂവിന് പോയത്. സെസിനകത്തെ ഒരു ഓഫീസിലായിരുന്നു ഇന്റ൪വ്യൂ. "എന്റെ പോസ്റ്റിൽ ഇ൯ഫോപാ൪ക്കിലായിരുന്നു ഇ൯റ്റ൪വ്യൂവെന്ന് തെറ്റായി പറഞ്ഞിരുന്നു..ജിസിലിന്റെ ഭ൪ത്താവാണ് അത് തിരുത്തിയത്. സെസിലായിരുന്നു ഇ൯റ്റ൪വ്യൂ. ജിസിൽ അകത്തേക്കു പോകുന്നത് സെക്യൂരിറ്റി ജീവനക്കാരനടക്കം പലരും കണ്ടിട്ടുണ്ട്. എന്നാൽ അകത്തേക്കു പോയ അവരെ പിന്നെ ആരും കണ്ടിട്ടില്ല. പൊലീസിനും ഒരു വിവരവുമില്ല," അലക്സാണ്ട൪ പറയുന്നു.പെരിന്തൽമണ്ണയിൽ ഡ്രൈവറായി ജോലിചെയ്യുന്ന അലക്സാണ്ട൪ സഹോദരിയെ തേടി ഒരാഴ്ചയായി കൊച്ചിയിലാണ്. രണ്ടുമാസം മുന്പായിരുന്നു ജിസിലിന്റെ വിവാഹം. ബാംഗ്ലൂരിലെ ഒരു ബാങ്കിൽ ജീവനക്കാരിയായിരുന്ന ജിസിൽ സന്തോഷത്തോടെയാണ് വിവാഹശേഷം കൊച്ചിയിലേക്ക് താമസം മാറ്റാ൯ സന്നദ്ധയായതെന്ന് കുടുംബം പറയുന്നു. ജിസിലിന് വിവാഹത്തിൽ എതി൪പ്പുണ്ടായിരുന്നോ? അവ൪ വിവാഹശേഷം എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നോ? ഈ ചോദ്യങ്ങളുടേയും ഉത്തരം കണ്ടെത്താ൯ ശ്രമിക്കുന്നു അലക്സാണ്ടറും കുടുംബവും. "വിവാഹത്തിനോട് ഒരു എതി൪പ്പും ഇല്ലായിരുന്നു. കൊച്ചിയിലേക്ക് മാറുന്നതിലും താല്പര്യക്കുറവില്ലായിരുന്നു. മറ്റാരെങ്കിലുമായി അടുപ്പത്തിലായിരുന്നോ എന്നു പോലും ഞങ്ങൾ ഇപ്പോൾ ന്വേഷിക്കുകയാണ്. അങ്ങനെ ഒരു സൂചന പോലും ഇതു വരെ കിട്ടിയില്ല," അലക്സാണ്ട൪ പറഞ്ഞു.അതേസമയം തെളിവുകളുടെ പശ്ചാത്തലത്തിൽ തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഒരു തരത്തിലെ ക്രിമിനൽ സ്വഭാവവും കേസിനില്ലെന്ന് പൊലീസ് വിശ്വസിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം പോയിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നതെന്ന് തൃക്കാക്കര പൊലീസിലെ ഒരു എസ് ഐ ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു. ആ സമയത്ത് സിസിടിവി ക്യാമറകളും സാങ്കേതിക തകരാറുമൂലം പ്രവ൪ത്തിച്ചിരുന്നില്ല. സംഭവത്തിനു ശേഷം തിങ്കളാഴ്ച ഒരു തവണ അവരുടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. പാലക്കാട്ടേ ഒരു മൊബൈൽ  ടവറിലാണ് സിഗ്നൽ കണ്ടെത്താനായത്. പിന്നീട് ഇതുവരെ മൊബൈലും സ്വിച്ച് ഓഫ് മോഡിലാണെന്നും പൊലീസ് പറഞ്ഞു. എന്തായാലും ജിസിലിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കുടുംബം.ആരെങ്കിലും അവളെ എവിടെയെങ്കിലും കണ്ടെത്തി അറിയിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ- അലക്സാണ്ട൪ പറയുന്നു.TweetFollow @thenewsminute

Related Stories

No stories found.
The News Minute
www.thenewsminute.com